നിങ്ങള്‍ രണ്ടു പേരുമില്ലാതെ ഈ ഘട്ടം ചിന്തിക്കാന്‍ വയ്യ; വിറ്റിലിഗോ ദിനത്തില്‍ രോഗാവസ്ഥ തുറന്നുകാട്ടി മംമ്ത

മലയാള സിനിമയിലെ മുന്‍നിര നായികയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. അധികം വൈകാതെ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം താരമായി മാറാന്‍ മംമ്തയ്ക്ക് സാധിച്ചു. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും മംമ്ത സാന്നിധ്യം അറിയിക്കുകയും കയ്യടി നേടുകയും ചെയ്തു. കോമഡിയില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടുള്ള വളരെ ചുരുക്കം നായിക നടിമാരില്‍ ഒരാള്‍ കൂടിയാണ് മംമ്ത.

ഓണ്‍ സ്‌ക്രീനില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുമ്പോഴും ഓഫ് സ്‌ക്രീനിലെ മംമ്തയുടെ ജീവിതം പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുകയാണ്. ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു ആദ്യത്തെ വെല്ലുവിളി. സിനിമയും രാജ്യവും വിട്ട് വിദേശത്തേക്ക് തന്റെ ചികിത്സയ്ക്കായി മംമ്തയ്ക്ക് സ്വയം പറിച്ചു നടേണ്ടി വന്നിരുന്നു. ക്യാന്‍സറിനെ നേരിടുകയും അതിജീവിക്കുകയും ചെയ്തു മംമ്ത. പിന്നാലെ അഭിനയത്തിലേക്ക് തന്നെ തിരികെ എത്തി.

Mamta Mohandas

തിരിച്ചുവരവിലും മുന്‍നിര നായികയായി തന്നെ തുടരാനും തിളങ്ങാനും മംമ്തയ്ക്ക് സാധിച്ചു. ഇതിനിടെയാണ് താരത്തെ തേടി വീണ്ടുമൊരു ആരോഗ്യ പ്രശ്‌നം എത്തുന്നത്. വിറ്റിലിഗോ അഥവ വെള്ളപ്പാണ്ട് എന്ന രോഗാവസ്ഥയാണ് താരം ഇപ്പോള്‍ നേരിടുന്നത്. ശരീരത്തിലെ തൊലിയുടെ നിറം നഷ്ടപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് മുമ്പൊരിക്കല്‍ മംമ്ത തന്നെ തുറന്ന് പറഞ്ഞിരുന്നു.തന്റെ ശരീരത്തിന്റെ യഥാര്‍ത്ഥ നിറം 70 ശതമാനവും നഷ്ടമായെന്ന് അന്ന് മംമ്ത തുറന്ന് പറഞ്ഞിരുന്നു.

ഓട്ടോ ഇമ്യൂണ്‍ അവസ്ഥയെക്കുറിച്ച് തിരിച്ചറിഞ്ഞതിനെപ്പറ്റിയും അതിനെ മറികടന്ന് വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതിനെക്കുറിച്ചും അതിന് താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെയുള്ള മംമ്തയുടെ തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. തന്റെ രോഗാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രവും നേരത്തെ മംമ്ത പങ്കുവച്ചിരുന്നു. ഇപ്പോഴാതി ലോഗ വിറ്റിലിഗോ ദിനത്തില്‍ മംമ്ത പങ്കുവച്ച പുതിയ പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്.

തന്റെ കൈയ്യുടെ ചിത്രമാണ് മംമ്ത പങ്കുവച്ചിരിക്കുന്നത്. തൊലിയുടെ നിറം മാറിയ കൈ ആണ് മംമ്ത പങ്കുവച്ച ചിത്രത്തിലുള്ളത്. യഥാര്‍ത്ഥ നിറം നഷ്ടമായി വെള്ള നിറമായ തൊലിപ്പുറത്ത് മേക്കപ്പ് ഇടുന്നതിന് മുമ്പുള്ള ചിത്രമാണ് മംമ്ത പങ്കുവച്ചിരിക്കുന്നത്. വാനിലെ ആകാശത്തെ ചോക്ലേറ്റ് സ്പര്‍ശിച്ചപ്പോള്‍. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിറ്റിലിഗോ ദിനം ആശംസിക്കുന്നു എന്നാണ് ചിത്രത്തോടൊപ്പം മംമ്ത എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ചിരിച്ച മുഖത്തോടെയുള്ള മംമ്തയെയാണ് കാണാന്‍ സാധിക്കുന്നത്.

Mamta Mohandas

കുറിപ്പില്‍ തനിക്ക് പിന്തുണയായി കൂടെ നിന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാറിനും സൂര്യ ഇഷാനും നന്ദി പറയുകയും ചെയ്യുന്നുണ്ട് മംമ്ത. എല്ലാ ദിവസവും ക്യാമറയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതിന് ഇരുവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു. നിങ്ങളില്ലാതെ എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. എനിക്കത് അറിയാം. നിങ്ങള്‍ രണ്ടു പേരേയും ഒരുപാട് സ്‌നേഹിക്കുന്നുവെന്നുമാണ് മംമ്ത കുറിച്ചത്.

നിരവധി പേരാണ് മംമ്തയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. നിങ്ങള്‍ പലര്‍ക്കും പ്രചോദനമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവരും കമന്റ് ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X