twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അദ്ദേഹം എന്നെ ബാസ്റ്റഡ് എന്ന് വിളിച്ചു, ഞാന്‍ ഒരുപാട് കരഞ്ഞു; അനുഭവം പറഞ്ഞ് മണിയന്‍പിള്ള രാജു

    |

    മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മ്മാതാവായുമെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമെല്ലാം മണിയന്‍പിള്ള രാജു കയ്യടി നേടിയിട്ടുണ്ട്. കോമഡിയും ഗൗരവ്വമുള്ള വേഷവുമൊക്കെ ഒരുപോലെ വഴങ്ങുന്ന താരമാണ് മണിയന്‍പിള്ള രാജു. മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇന്ന് മണിയന്‍പിള്ള രാജു.

    എന്നാല്‍ പലരേയും പോലെ തന്നെ അത്ര സുഖകരമായൊരു തുടക്കമായിരുന്നില്ല മണിയന്‍ പിള്ള രാജുവിന്റേത്. സിനിമയിലെ ആദ്യ കാലങ്ങളില്‍ താന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഒരിക്കല്‍ കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ കാല ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു മണിയന്‍പിള്ള രാജു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ആദ്യകാലം

    സിനിമയിലെ തന്റെ ആദ്യകാലം അത്ര സുഖകരമായിരുന്നില്ല. താന്‍ സിനിമയില്‍ വന്ന സമയത്ത് സെറ്റില്‍ നിന്ന് കരയേണ്ടി വന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ആ സംഭവത്തെക്കുറിച്ച് അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു മനസ് തുറക്കുന്നുണ്ട്.

    Also Read: പ്രശസ്തിയിൽ മുങ്ങി, പിന്നീട് വോഡ്കയിൽ അഭയം; മദ്യപാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മനീഷAlso Read: പ്രശസ്തിയിൽ മുങ്ങി, പിന്നീട് വോഡ്കയിൽ അഭയം; മദ്യപാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മനീഷ

    ഒരിക്കല്‍ എ.ബി രാജിന്റെ രാജു റഹിം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റ ഒരു സീനില്‍ താനും ബഹദൂര്‍ ഇക്കയും നടന്ന് വരുമ്പോള്‍ ഒരു പട്ടി നെക്ലൈസുമായി ഓടി വരുന്നു, പട്ടിടെ വായില്‍ നിന്ന് നെക്ലൈസ് വാങ്ങി നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് സീന്‍ എന്നാണ് മണിയന്‍പിള്ള രാജു ഓര്‍ക്കുന്നത്. ചെല്ലപ്പന്‍ കുട്ടപ്പന്‍ എന്ന രണ്ട് കഥാപാത്രമായാണ് ഞങ്ങള്‍ എത്തിയത എന്നും അദ്ദേഹം പറയുന്നു.

    ബാസ്റ്റാര്‍ഡ്

    അങ്ങനെ ചിത്രീകരണം ആരംഭിച്ചു. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞു. കുറെ നേരം നിന്നിട്ടും പട്ടി വരാത്തത് കൊണ്ട് താന്‍ ആ നെക്ലൈസ് എടുത്ത് ഡയലോഗ് പറയാന്‍ വന്നപ്പോള്‍ ഡയറക്ടര്‍ കട്ട് പറഞ്ഞു. ഇത് കണ്ട ബഹദൂര്‍ ഇക്ക ബാസ്റ്റാര്‍ഡ് എന്ന് വിളിച്ച് തന്നെ വഴക്ക് പറഞ്ഞു എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. പട്ടിയുടെ ബോധം പോലും നിനക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചുവെന്നും മണിയന്‍പിള്ള രാജു പറയുന്നു.

    Also Read: ഇപ്പോൾ മൂന്നാം മാസം, മാഷ് സിനിമയിലേത് പോലെ സന്തോഷിക്കുമെന്നാണ് കരുതിയത്, ദേവിക പറയുന്നുAlso Read: ഇപ്പോൾ മൂന്നാം മാസം, മാഷ് സിനിമയിലേത് പോലെ സന്തോഷിക്കുമെന്നാണ് കരുതിയത്, ദേവിക പറയുന്നു

    തന്റേതല്ലാത്ത പിഴവിനായിരുന്നു അന്ന് മണിയന്‍പിള്ള രാജുവിന് വഴക്ക് കേട്ടത്. പിന്നീട് ഡയറക്ടര്‍ വന്ന് അദ്ദേഹത്തോട് തന്റെ ഭാഗത്തല്ല തെറ്റ് എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം വഴക്ക് നിര്‍ത്തിയത് എന്നും മണിയന്‍പിള്ള രാജു ഓര്‍ക്കുന്നുണ്ട്. എന്നാല്‍ ആ സംഭവംതനിക്ക് ഒരുപാട് വിഷമമുണ്ടാക്കി എന്നും തന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത് എന്നും മണിയന്‍പിള്ള രാജു പറയുന്നു.

     ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു


    ആ സംഭവത്തിന്റെ പേരില്‍ താന്‍ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു മനസ് തുറക്കുന്നു. എന്നാല്‍ പിന്നീട് ബഹദൂര്‍ ഇക്ക അടുത്ത് വന്ന് തന്നെ ആശ്വസിപ്പിക്കുകയും തന്റെ പേര് മാറ്റണമെന്ന് അന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Also Read: മീനാക്ഷിയെ പനമ്പള്ളിയിൽ തടഞ്ഞുവെച്ച് നാട്ടുകാർ‌, രക്ഷാപ്രവർത്തനം കണ്ണൂരിൽ ഇരുന്ന് ആസൂത്രണം ചെയ്ത് ഡെയ്ൻ!Also Read: മീനാക്ഷിയെ പനമ്പള്ളിയിൽ തടഞ്ഞുവെച്ച് നാട്ടുകാർ‌, രക്ഷാപ്രവർത്തനം കണ്ണൂരിൽ ഇരുന്ന് ആസൂത്രണം ചെയ്ത് ഡെയ്ൻ!

    സുധീര്‍ കുമാര്‍ എന്നാണ് മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേര്. രേഖകളിലൊക്കെയും താന്‍ സുധീര്‍ കുമാര്‍ ആണെങ്കിലും തന്നെ ആളുകള്‍ക്ക് അറിയുക മണിയന്‍പിള്ള രാജു എന്ന പേരിലാണെന്നും അദ്ദേഹം പറയുന്നു. 1976 ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് അഭിനയിച്ച മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെയാണ് അദ്ദേഹം താരമായി മാറുന്നത്. ഇതോടെയാണ് സുധീര്‍ കുമാര്‍ മണിയന്‍പിള്ള രാജുവായി മാറുന്നത്.

    മുന്നോറോളം സിനിമകളില്‍

    മുന്നോറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മണിയന്‍പിള്ള രാജു. കോമഡിയും വില്ലത്തരവുമൊക്കെ ചെയ്ത് ഫലിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തു. കോമഡി വേഷങ്ങളാണ് മണിയന്‍പിള്ള രാജുവിനെ ജനപ്രീയനാക്കുന്നത്. സിജു വില്‍സണ്‍ നായകനായി എത്തിയ വരയന്‍ ആണ് മണിയന്‍പിള്ള രാജു ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.

    അഭിനയത്തിനിടെ നിര്‍മ്മാണത്തിലേക്കും ചുവടുവെക്കുകയായിരുന്നു മണിയന്‍പിള്ള രാജു. 1985ല്‍ പുറത്തിറങ്ങിയ ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് വെളളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ഛോട്ടാ മുംബൈ, ഒരുനാള്‍ വരും, പാവാട, പഞ്ചവര്‍ണ്ണ തത്ത, ഫൈനല്‍സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. മഹേഷും മാരുതിയും ആണ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമ.

    അഭിനയത്തിനും നിര്‍മ്മാണത്തിനും പുറമെ ടെലിവിഷന്‍ ഷോ അവതാരകനായും വിധി കര്‍ത്താവായും കയ്യടി നേടിയിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളലും അഭിനയിച്ചിട്ടുണ്ട് മണിയന്‍പിള്ള രാജു.

    Read more about: maniyanpilla raju
    English summary
    Maniyanpilla Raju Recalls How He Cried In A Film Set As A Scene Goes Wrong
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X