നീയാരാടാ എന്ന് മോഹന്‍ലാലിനോട്! അവന്മാരെ ലാല്‍ എടുത്തിട്ട് പെരുമാറി; മറക്കാത്ത കാഴ്ചയെന്ന് മണിയന്‍പിള്ള രാജു

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മണിയന്‍പിള്ള രാജു. സിനിമയില്‍ വരുന്നതിനും ഒരുപാട് മുമ്പുള്ള സൗഹൃദമാണത്. ഇന്നും ആ സൗഹൃദം അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. അഭിനേതാവായി മാത്രമല്ല, നിര്‍മ്മാതാവായും മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ച താരമാണ് മണിയന്‍പിള്ള രാജു. നായകന്‍ മുതല്‍ വില്ലന്‍ വരെയുള്ള വേഷങ്ങള്‍ ചെയ്ത് കയ്യടി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മണിയന്‍പിള്ള രാജുവിന്റെ വീഡിയോ ചര്‍ച്ചയാവുകയാണ്. അമൃത ടിവിയിലെ പരിപാടിയില്‍ വച്ചാണ് മോഹന്‍ലാലിനെക്കുറിച്ച് മണിയന്‍പിള്ള രാജു സംസാരിച്ചത്. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ട ആക്രമണം ചോദ്യം ചെയ്യാന്‍ മോഹന്‍ലാല്‍ പോയതും അവസാനം അടിപിടിയായെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്.

Mohanlal

മോഹന്‍ലാലുമായി തനിക്കുള്ളത് സ്‌കൂള്‍ കാലം തൊട്ടുള്ള സൗഹൃദമാണെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. സ്‌കൂളില്‍ തന്റെ നാലഞ്ച് വര്‍ഷം ജൂനിയറാണ് മോഹന്‍ലാലെന്നും മണിയന്‍പിള്ള രാജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് ഓര്‍മ്മകള്‍ തനിക്കുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. പിന്നാലെയാണ് അദ്ദേഹം ആ അനുഭവം പങ്കുവെക്കുന്നത്.

''ഒന്നാണ് നമ്മള്‍ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ വര്‍ക്കലയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് വരികയാണ്. അന്ന് ഷൂട്ട് നേരത്തെ തീര്‍ന്നതാണ്. ഇനി ഷൂട്ട് ഉച്ചക്കേ ഉള്ളൂ എന്ന് പറഞ്ഞു. ഒരു പത്ത് മണിയോടെ ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ കാണുന്നത് പ്രൊഡക്ഷനില്‍ ഉള്ള ഒരാളെ അവിടെ അടുത്തുള്ള തുറയില്‍ നിന്ന് വന്ന ചിലര്‍ അടിക്കുന്നതാണ്'' മണിയന്‍പിള്ള രാജു പറയുന്നു.

അവിടുത്തെ സംസാര ശേഷയില്ലാത്തൊരു പെണ്‍കുട്ടിയുടെ കയ്യില്‍ അയാള്‍ കയറി പിടിച്ചുവെന്നതായിരുന്നു തല്ലാനുള്ള കാറണം. ആറേഴ് തടിമാടാന്മാര്‍ ചേര്‍ന്ന് അയാളെ തല്ലുകയായിരുന്നു. മണ്‍വെട്ടിയൊക്കെ വച്ചാണ് തല്ലുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്ന മണിയന്‍പിള്ള രാജു പോലീസിനെ വിളിച്ചു. ഇതിനിടെ മോഹന്‍ലാല്‍ അവരുടെ അടുത്തെത്തി. അയാളെ ഇങ്ങനെ തല്ലരുതെന്നും പോലീസ് വരട്ടെ എന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ അത് ചോദിക്കാന്‍ നീ ആരാടാ? എന്നായിരുന്നു അവരുടെ മറുപടി.

Mohanlal

അതോടെ അവിടുത്തെ രംഗം മാറിയെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ''പിന്നെ കാണുന്നത് ആ ആറു പേരെയും മോഹന്‍ലാല്‍ ഗുസ്തി മുറിയില്‍ എടുത്ത് മറച്ചിടുന്നതാണ്. അവര്‍ക്കറിയാമോ ഈ നില്‍ക്കുന്നത് പഴയ യൂണിവേഴ്‌സിറ്റി ഗുസ്തി ചാമ്പ്യന്‍ ആയിരുന്നുവെന്ന്!'' മണിയന്‍ പിള്ള രാജു പറയുന്നു. മോഹന്‍ലാലിന്റെ ആ അടി കാരണമാണ് അയാളെ ജീവനോടെ കിട്ടിയതും പോലീസ് വരുമ്പോള്‍ അവരെ ഏല്‍പ്പിക്കാന്‍ സാധിച്ചതും. ഇല്ലായിരുന്നുവെങ്കില്‍ അവര്‍ അയാളെ തല്ലികൊന്നേനെ എന്നും മണിയന്‍പിള്ള രാജു പറയുന്നു. ആ സംഭവത്തിന് ശേഷം തനിക്ക് മോഹന്‍ലാലിനോട് അല്‍പ്പം ബഹുമാനം കൂടുതലാണെന്നും മണിയന്‍പിള്ള രാജു.

അതേസമയം മോഹന്‍ലാലിന്റെ മലൈക്കോട്ട വാലിബന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ വന്‍ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. രജനീകാന്ത് ചിത്രം ജയിലറിലെ അതിഥി വേഷത്തിലാണ് മോഹന്‍ലാലിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X