മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജിന് കൂട്ട് ഇനി നിരഞ്ജന; വിവാഹത്തിനെത്തി മമ്മൂട്ടിയും ജയറാമും, ചിത്രങ്ങൾ വൈറൽ
നടനും നിർമ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗമായ നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെ ആയിരുന്നു വിവാഹം. ലളിതമായ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കാളും മാത്രമാണ് പങ്കെടുത്തത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ചടങ്ങിൽ ഉടനീളം പങ്കെടുത്ത ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ അടക്കം വൈറലാണ്.

ജയറാം, ജഗദീഷ് എന്നിവർ തനിച്ചാണ് വിവാഹത്തിനെത്തിയത്. നടൻ കുഞ്ചൻ കുടുംബസമ്മേതം വിവാഹത്തിൽ എത്തി. വളരെ ലളിതമായ ചടങ്ങിൽ വെള്ള മുണ്ടും ഷർട്ടുമായിരുന്നു നീരഞ്ജിന്റെ വേഷം. വെള്ള സെറ്റു സാരിയാണ് നിരഞ്ജന ധരിച്ചത്.
കഴിഞ്ഞ മാസമാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. വളരെ ലളിതമായാണ് ആ ചടങ്ങും നടന്നത്. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഫാഷൻ ഡിസൈനറാണ്. ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ഈ മാസം പത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ച് വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്. മണിയൻപിള്ള രാജുവിന്റെയും ഭാര്യ ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ നേരത്തെ വിവാഹിതനായിരുന്നു. ഐശ്വര്യയാണ് ഭാര്യ.
2013 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നിരഞ്ജിന്റെ ഫൈനൽസിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

വിവാഹആവാഹനം ആണ് നിരഞ്ജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. നിരഞ്ജ്, അപ്പാനി ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാക്കിപ്പട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
താരപുത്രനായതിന്റെ പേരിൽ സിനിമകൾ ആരും കൈയ്യിൽ കൊണ്ട് തന്നിട്ടില്ലെന്നും അച്ഛന്റെ പിന്തുണ പോലും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നതിന് തനിക്കില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നിരഞ്ജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications