മദ്യം കൊണ്ടു പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ടു; സര്‍ജറിയ്ക്ക് ശേഷം സംഭവിച്ച മാറ്റം
മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച താരം. യൂട്യുബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയിലും മഞ്ജു കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്ത് മഞ്ജുവിന് ഒരു സര്‍ജറിയ്ക്ക് വിധേയ ആകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിന് ശേഷം തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസ്.
നേരത്തെ ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡും സിസ്റ്റുകളും സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മഞ്ജു തുറന്ന് സംസാരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സര്‍ജറിയ്ക്ക് ശേഷം തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മഞ്ജു. തങ്ങളുടെ യൂട്യൂബ് ചാനലായ ബ്ലാക്കീസില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മഞ്ജു സംസാരിക്കുന്നത്. ഒപ്പം സുഹൃത്ത് സിമിയും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ സംഭവവും മഞ്ജു വിവരിക്കുന്നുണ്ട്.

''ആ സിഐഎസ്എഫ് ഓഫീസര്‍ എന്നെക്കുറിച്ച് എന്ത് ചിന്തിച്ചിട്ടുണ്ടാകുമോ ആവോ? തായ്‌ലന്‍ഡില്‍ നിന്നും തിരിച്ചുവരികയായിരുന്നു ഞങ്ങള്‍. എയര്‍പോര്‍ട്ടില്‍ വച്ച് കുപ്പി വാങ്ങിയിരുന്നു. ലഗേജ് നേരത്തെ തന്നെ കൊടുത്തു വിട്ടിരുന്നു. പിന്നീടാണ് പോയി കുപ്പി വാങ്ങുന്നത്. അപ്പോള്‍ സിപ് ലോക്കുള്ള കവറില്‍ തരേണ്ടതാണ്. പക്ഷെ അവര്‍ തന്നില്ല. അത് അവരുടെ തെറ്റാണ്. കുപ്പി വാങ്ങില്‍ ബാഗിലാണ് വച്ചത്. '' മഞ്ജു പറയുന്നു.
സ്‌ക്രീനിംഗ് ചെയ്യുന്ന സമയത്ത് പൊലീസുകാരന്‍ പിടിച്ചു. ഇത് കൊണ്ടുപോകാന്‍ പറ്റില്ല എന്ന് പറഞ്ഞു. ഉടനെ ഞാന്‍ വൈ എന്ന് ചോദിച്ചു. എന്റെ പൊട്ട ഹിന്ദിയും ഇംഗ്ലീഷും വച്ച് ആ പൊലീസുകാരനോട് ദേഷ്യപ്പെട്ടു. അപ്പോള്‍ ഇവള്‍ പറയുന്നുണ്ട്, നീയൊന്ന് അടങ്ങ് എന്തിനാണ് ഇങ്ങനെ ബഹളം വെക്കുന്നത്? എന്നൊക്കെ. പക്ഷെ അയാള്‍ വളരെ കൂളായി പറ്റത്തില്ല എന്ന് പറഞ്ഞു. അത് കണ്ടതോടെ എന്റെ ദേഷ്യം കൂടിയെന്നാണ് മഞ്ജു പറയുന്നത്.
എല്ലാം പരിഹരിച്ച ശേഷം ഇവള്‍ എന്നോട് സംസാരിച്ചു. നിനക്ക് മനസിലാകുന്നുണ്ടാകില്ല, പക്ഷെ നീ ഭയങ്കര ബോര്‍ ആണ് മഞ്ജു! ഞാന്‍ എന്ത് ചെയ്താലും സൂപ്പര്‍ എന്ന് പറയുന്ന ആളായിരുന്നു. നീ കണിച്ചത് ഭയങ്കര മോശമാണ്. എത്ര ആള്‍ക്കാരാണ് നിന്നെ കണ്ടതെന്നെന്ന് ചോദിച്ചുവെന്നും മഞ്ജു പറയുന്നു. കുറേ ചിന്തിച്ചിട്ടാണ് താന്‍ മഞ്ജുവിനോട് സംസാരിക്കുന്നതെന്ന് സിമി പറയുന്നു. മഞ്ജു കുഴിയിലേക്കായിരുന്നു പൊക്കോണ്ടിരുന്നതെന്നും സിമി പറയുന്നു.

ആ സംഭവത്തിന് ശേഷമാണ് സര്‍ജറിയ്ക്ക് ശേഷം തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവ്വമായി ചിന്തിക്കാന്‍ തുടങ്ങിയതെന്നാണ് മഞ്ജു പറയുന്നത്. ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയതിന് ശേഷം ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നാണ് താരം പറയുന്നു. നേരത്തെ സര്‍ജറിയ്ക്ക് ശേഷം എന്തോ വലിയ സങ്കടം ഉള്ളത് പോലെയായിരുന്നുവെന്നും താരം പറയുന്നു. ശരിക്കും സങ്കടം ഇല്ലെങ്കിലും തനിക്ക് വെറുതേ കരച്ചില്‍ വരുമായിരുന്നുവെന്നും മഞ്ജു പറയുന്നു. ഇപ്പോള്‍ അതെല്ലാം മാറിയെന്നും താരം ചൂണ്ടി കാണിക്കുന്നുണ്ട്.


Click it and Unblock the Notifications