മുമ്പ് അനുഭവിച്ചിട്ടില്ലാത്ത വല്ലാത്തൊരു പേടി പിടികൂടിയിരിക്കുന്നു! മഞ്ജു ആശുപത്രിയിലോ? ആശങ്കയോടെ ആരാധകര്‍

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് മഞ്ജു സുനിച്ചന്‍. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു കടന്നു വരുന്നത്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലെ മിന്നും താരമായിരുന്നു മഞ്ജു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയത്തിലേക്ക് കടന്നു. അധികം വൈകാതെ സിനിമകളിലേക്കുമെത്തി. ഇതിനിടെ ബിഗ് ബോസിലും മഞ്ജു എത്തിയിരുന്നു.

ഇതിനോടകം തന്നെ നിരവധി സിനിമകളിലും പരമ്പരകളിലുമെല്ലാം മഞ്ജു അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ ഒരുപാട് പേരുടെ കയ്യടി നേടാനും മഞ്ജുവിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് മഞ്ജു. കൂട്ടുകാരിയ്‌ക്കൊപ്പം ചേര്‍ന്ന് നടത്തുന്ന ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിനൊക്കെ ഒരുപാട് ആരാധകരുണ്ട്.

Manju Pathrose

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ മഞ്ജു ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരജാഡകളില്ലാത്ത സാധാരണക്കാരിയാണ് മഞ്ജു ഇന്നും. മഞ്ജുവിന്റെ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളും ഇടം നേടാറുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആരാധകരെ നിരാശപ്പെടുത്തുന്നതാണ് മഞ്ജുവിന്റെ പോസ്റ്റ്.

''മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി ഇപ്പോള്‍ എന്നെ പിടികൂടിയിട്ടുണ്ട്... അടുത്ത കുറച്ചു ദിവസങ്ങള്‍ ലൈഫിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ ആണ്. എല്ലാവരും കൂടെയുണ്ട്, മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍. സുഹൃത്തുക്കള്‍. എല്ലാവരോടും സ്‌നേഹം മാത്രം.. '' എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്. ഇതിനൊപ്പം തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവച്ചു കൊണ്ടുള്ള വീഡിയോയും മഞ്ജു പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ മഞ്ജുവിന്റെ പോസ്റ്റ് ആരാധകരില്‍ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. താരം എന്തിനെയാണ് പേടിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമാണോ താരത്തെ അലട്ടുതെന്നും അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. അതേസമയം മഞ്ജുവിന്റെ പോസ്റ്റിന് താഴെ ധൈര്യം പകര്‍ന്നും പിന്തുണയറിയിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

രോഗത്തെ മാത്രം ഭയക്കുക. മറ്റെല്ലാം നേരിടാവുന്നതേയുള്ളു. സമാധാനമായിരിക്കൂ. ഈശ്വരന്‍ നല്ലത് വരുത്തട്ടെ, എന്തിനാ മഞ്ജു കുട്ടി. വേണ്ട പേടി അത് നമ്മളില്‍ കടന്നു കൂടിയാല്‍ പിന്നെ മനസിന്റ്റെ ധൈര്യം കുറയും. ഇത്ര ഒക്കെ അതിജീവിച്ചണ് മുന്നോട്ട് വന്നത്. അപ്പോള് ഇതും കടന്നു പോകും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പോസ്റ്റില്‍ ഭര്‍ത്താവ് സുനിച്ചനെ പരാമര്‍ശിക്കാത്തതും ചിലര്‍ ചോദിക്കുന്നുണ്ട്.

Manju Pathrose

എന്തിനാ മഞ്ജു ചേച്ചി പേടിക്കുന്നത് എല്ലാം നല്ലതിനായിരിക്കും എന്ന് വിചാരിച്ചു മുന്നോട്ടുപോവുക പടച്ചവന്‍ എപ്പോഴും കൂടെയുണ്ടാവും, മഞ്ജുട്ടി എന്താ പ്രോബ്ലം എന്ന് ചോദിക്കുന്നില്ല. എന്തായാലും തളരരുത് നല്ല ബോള്‍ഡ് ആയി നില്‍ക്കണം. സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേര് ഉണ്ട്. എല്ലാം നല്ലത് ആയി തീരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ബര്‍ണാച്ചന്‍ കൂടെയില്ലേ? പിന്നെയെന്തിന് പേടിക്കണം. തീപോലുള്ള മഞ്ജുവിന് തീപ്പന്തം പോലുള്ള മകന്‍ എന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം എന്താണ് പോസ്റ്റിലൂടെ താന്‍ ഉദ്ദേശച്ചിതെന്ന് മഞ്ജു ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. താരത്തില്‍ ഇന്നും ഉടനെ തന്നെ പ്രതികരണമുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവര്‍.

More from Filmibeat

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X