ബിക്കിനി ഫോട്ടോ പോസ്റ്റ് ചെയ്യും മുമ്പ് അമ്മയുടെ മുന്നറിയിപ്പ്; അര്‍ത്ഥം മനസിലായത് പിന്നെ...!
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് മഞ്ജു പിള്ള. കോമഡിയിലൂടെ താരമായി മാറിയ മഞ്ജു പിള്ള ഇന്ന് ടെലിവിഷനിലേയും ബിഗ് സ്‌ക്രീനിലേയുമെല്ലാം നിറ സാന്നിധ്യമാണ്. ഹോം എന്ന ദേശീയ പുരസ്‌കാരമടക്കം നേടിയ സിനിമയിലെ പ്രകടനത്തിലൂടെ പോയവര്‍ഷം കയ്യടി നേടിയിരുന്നു മഞ്ജു പിള്ള. ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലെ വിധി കര്‍ത്താവായി മിനി സ്‌ക്രീനിലും മഞ്ജു നിറഞ്ഞു നില്‍ക്കുന്നു.
മഞ്ജുവിനെ പോലെ തന്നെ പ്രേക്ഷകര്‍ത്ത് ഇന്ന് സുപരിചിതയാണ് മകള്‍ ദയ സുജിത്ത്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദയ. തന്റെ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ദയ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇന്നത്തെ താരപുത്രിമാരില്‍ ദയയോളം സോഷ്യല്‍ മീഡിയയില്‍ ഓളം സൃഷ്ടിക്കുന്ന മറ്റൊരാളില്ല. ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ദയയുടെ ഫോട്ടോഷൂട്ട്.

മോഡലിംഗിലും ഫോട്ടോഗ്രഫിയിലുമെല്ലാം താല്‍പര്യമുള്ള ദയ ഇപ്പോള്‍ ഇറ്റലിയില്‍ പഠിക്കുകയാണ്. ഇപ്പോഴിതാ അമ്മയും മകളും തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമ്മയും മകളും സംസാരിക്കുന്നത്. മകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന അമ്മയാണോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും.
'' നമ്മ ചെയ്യുക, വീട്ടിലേക്ക് ആരെങ്കിലും വന്നാല്‍ ബഹുമാനത്തോടെ എഴുന്നേറ്റു നില്‍ക്കുക, അവരോട് രണ്ട് നല്ല വാക്കു പറയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും. മുതിര്‍ന്നവരെ ധിക്കരിക്കുന്നതും സഹിക്കാനാകില്ല. സ്‌നേഹം മനസില്‍ വേണം. സ്‌നേഹമുണ്ടെങ്കില്‍ ബഹുമാനം താനേ വരും. ഇക്കാര്യങ്ങളിലൊക്കെ ജാനി മിടുക്കിയാണ്. നൂറില്‍ നൂറ് മാര്‍ക്കും കൊടുക്കാം'' എന്നാണ് മഞ്ജു പിള്ള പറയുന്നത്.
ഒരു കാര്യവും അവളെ നിര്‍ബന്ധിച്ചു ചെയ്യിക്കാറില്ല. ലൈഫ്‌സ്റ്റൈലും വസ്ത്രധാരണവുമൊക്കെ ഓരോരുത്തരുടെ ചോയ്‌സാണ്. അതിലൊന്നും നിര്‍ബന്ധിക്കാറില്ലെന്നും മഞ്ജു പറയുന്നു. ദയയുടെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുള്ളതാണ്. അവളുടെ ഡ്രസ് സെന്‍സ് കണ്ടാണ് ഞാന്‍ പഠിക്കുന്നത്. അമ്മ ഒന്ന് മാറാനുണ്ട്, എന്ന് അവള്‍ ഇടയ്ക്ക് പറയും. ഈയിടെ ആദ്യമായി റാംപ് വാക്ക് ചെയ്തപ്പോള്‍ ടിപ്‌സ് തന്നതും ജാനിയാണെന്നും മഞ്ജു പറയുന്നു.
പിന്നാലെ അമ്മയെക്കുറിച്ച് മകളും സംസാരിക്കുന്നുണ്ട്. മഞ്ജു എന്ന് വിളിച്ച് ഫ്രണ്ട്ഷിപ്പ് വൈബ് നിലനിര്‍ത്തി സംസാരിക്കാനുള്ള സ്വാതന്ത്ര്യം അമ്മയോടുണ്ടെന്നാണ് ദയ പറയുന്നത്. അതേസമയം, ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതു വേണോ എന്ന് അമ്മ ചോദിക്കും. അപ്പോള്‍ സോപ്പിട്ട് ചോദിക്കേണ്ടി വരുമെന്നും ദയ പറയുന്നു. തന്റെ ബിക്കിനി ചിത്രങ്ങളെക്കുറിച്ചും ദയ സംസാരിക്കുന്നുണ്ട്.. കുറച്ചുനാള്‍ മുന്‍പ് ഇറ്റിലയിലെ ബീച്ചില്‍ ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് നടത്തി. ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇടും മുമ്പ് അമ്മയ്ക്ക് അയച്ചു. രണ്ട് മൂന്ന് വട്ടം ആലോചിച്ചിട്ട് വേണം പോസ്റ്റ് ചെയ്യാന്‍ എന്നായിരുന്നു മറുപടിയെന്നാണ് ദയ പറയുന്നത്.

പോസ്റ്റ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നീ തന്നെ ഫെയ്‌സ് ചെയ്യണം. എന്ന് അച്ഛനും പറഞ്ഞു. ആ മുന്നറിയിപ്പിന്റെ അര്‍ത്ഥം പിന്നാലെ മനസിലായി. ആളുകള്‍ പലതരത്തില്‍ പ്രതികരിച്ചു. അമ്മ അതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷെ ഞാന്‍ നോക്കും. അവ നമ്മളെ ബെറ്റര്‍ ആക്കാന്‍ സഹായിക്കാം എന്നാണ് എന്റെയൊരു ഇതെന്നും ദയ പറയുന്നത്. ഇതിനോടകം തന്നെ ദയയെ തേടി സിനിമയില്‍ നിന്നും ഓഫറുകളെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാനാണ് ദയയുടെ തീരുമാനം.
രണ്ട് മൂന്ന് സിനിമകളിലേക്ക് ഓഫര്‍ വന്നെങ്കിലും പഠിത്തം കഴിഞ്ഞിട്ടു മതി എന്നായിരുന്നു അവളുടെ തീരുമാനമെന്നാണ് മഞ്ജു പറയുന്നത്. ഒരു വര്‍ഷം കൂടിയേ കോഴ്‌സുള്ളൂ. അതു കഴിഞ്ഞ് അച്ഛന്റെ വഴിയെ ഫോട്ടോഗ്രഫിയില്‍ ഹയര്‍ സ്റ്റഡീസ് ചെയ്യാനാണ് താല്‍പര്യം. മോഡലിംഗ് ആണ് പാഷന്‍. ചില ബ്രാന്റുകളുടെ ഓഫറുണ്ട്. വരട്ടെ നോക്കാമെന്നും മഞ്ജു പിള്ള പറയുന്നു.


Click it and Unblock the Notifications