ലളിതാമ്മ വന്ന വഴികളിൽ നിന്ന് നമുക്ക് പഠിക്കാൻ ഏറെയുണ്ട്, അതൊക്കെയാണ് ഫെമിനിസം: മഞ്ജു പിള്ള പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. വർഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമെല്ലാം സജീവമാണ് താരം. ഹാസ്യ പരമ്പരയായ തട്ടീം മുട്ടിയിലൂടെ ജനപ്രീതിയാർജ്ജിച്ച മഞ്ജു കുടുംബ പ്രേക്ഷകർക്കൊക്കെ ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്ത മഞ്ജു പിള്ള ഇപ്പോൾ സിനിമകളിലും വളരെ സജീവമാണ്.

ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രമായി വമ്പൻ തിരിച്ചുവരവാണ് മഞ്ജു പിള്ള നടത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജയ ജയ ഹേ, ടീച്ചർ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷത്തിൽ മഞ്ജു പിള്ള എത്തിയിരുന്നു.

കെപിഎസി ലളിതയുമായുള്ള ബന്ധം

താൻ കുടുംബ കാര്യങ്ങളിലും അതിന്റെ തിരക്കുകളിലുമായപ്പോഴാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത് എന്ന് പറയുകയാണ് മഞ്ജു പിള്ള ഇപ്പോൾ. ബിഹൈൻഡ്വുഡ്‌സിന് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തട്ടീം മുട്ടീം പരമ്പരയെ കുറിച്ചും കെപിഎസി ലളിതയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ മഞ്ജു പിള്ള സംസാരിക്കുന്നുണ്ട്.

സംസാര ശൈലിയിലല്ല ബോൾഡ്‌നസ്

ബമ്പർ ചിരി പരിപാടിയിലെ തന്റെ വൈറൽ ചിരിയെ കുറിച്ചാണ് മഞ്ജു പിള്ള ആദ്യം സംസാരിക്കുന്നത്. സങ്കടം വന്നാൽ പൊട്ടി കരയുകയും, ചിരി വന്നാൽ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഒരാൾ ആണ് ഞാൻ. ചിരിക്കുന്ന സമയത്ത് വളരെ ഒച്ചയിൽ ചിരിക്കും ചിലപ്പോൾ ആ ശബ്ദം ഞാൻ കൺട്രോൾ ചെയ്യും. ആ സമയത്താകും കൈ കൊണ്ട് ആക്ഷൻ കാണിച്ചുള്ള പറക്കുന്ന ചിരിവരുന്നതെന്ന് മഞ്ജു പിള്ള പറഞ്ഞു.

ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവാണ് സ്ത്രീകളുടെ ബോൾഡ്‌നസ് ആയി പറയേണ്ടതെന്ന് നടി പറഞ്ഞു. ശാരീരിക മായതോ സംസാര ശൈലിയിലോ ഒന്നുമല്ല ബോൾഡ്‌നസ് ഇരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ടീച്ചറിലെ എന്റെ കഥാപാത്രത്തേക്കാൾ ബോൾഡ് അടൂർ സിനിമയുടെ ചിന്നുഅമ്മ ആണെന്നും മഞ്ജു പറഞ്ഞു.

ജീവിതം പോലെ

തട്ടീം മുട്ടീം പരമ്പര യുവാക്കൾക്കിടയിൽ കലയെ കുറിച്ച് ചിന്തിക്കുന്ന രീതിയിൽ ഒരു മാറ്റം വരുത്തിയ പരമ്പരയാണ്. പണ്ടുള്ള സീരിയലുകൾ കഥ പറയുന്ന സ്റ്റൈലിൽ ആയിരുന്നില്ല അതെന്നും മഞ്ജു പറഞ്ഞു. ഡെലിവറിക്ക് ശേഷം ഇത് പോലൊരു പരമ്പര ഞാൻ ഏഷ്യാനെറ്റിൽ ചെയ്തിരുന്നു. അക്കാലത്തു അത് വമ്പൻ ഹിറ്റായിരുന്നുവെന്നും മഞ്ജു പിള്ള ഓർത്തു.

ലളിതാമ്മയുമായുള്ള എന്റെ ബന്ധം കൂടുതൽ ദൃഢപ്പെടുന്നത് തട്ടീം മുട്ടീം പരമ്പരയിൽ വന്ന ശേഷമാണ്. എറണാകുളത്ത് എനിക്ക് ഫ്ലാറ്റ് എടുത്തു തന്നതും, പല കാര്യങ്ങളിലും പിന്തുണച്ചതും എല്ലാം ലളിതാമ്മയാണ്. സിദ്ധുവും അമ്മയും കൂടി താമസിച്ച ഫ്ലാറ്റിന്റെ താഴെയാണ് എനിക്കും റൂം എടുത്തു തന്നത്.

തട്ടീം മുട്ടീം സെറ്റിൽ പോകുന്നത് സാധാരണ സെറ്റിൽ പോകുന്ന പോലെ ആയിരുന്നില്ല. ജീവിതം പോലെ തന്നെയാണ് തോന്നുക. അതിലെ പിള്ളേരൊക്കെ നമ്മുടെ സ്വന്തം മക്കളെ പോലെയാണെന്നും മഞ്ജു പറഞ്ഞു.

ഫെമിനിസം അതൊക്കെയാണ്

ഞാൻ അമ്മ എന്ന് തന്നെയാണ് ലളിതാമ്മയെ വിളിച്ചിരുന്നത്. അമ്മ വന്ന വഴികളിൽ നിന്ന് നമുക്ക് പഠിക്കാൻ ഏറെയുണ്ട്. ഒന്നിച്ചായിരുന്നപ്പോൾ എപ്പോഴും പഴയ കഥകളാണ് ലളിതാമ്മ പറഞ്ഞ് തന്നിരുന്നത്. ഫെമിനിസം എന്ന് പറയുന്നത് അതൊക്കെയാണ്.

ശ്രീകുമാരൻ തമ്പി സാർ ആണ് എന്നെ ലളിതാമ്മയുടെ പേര് പറഞ്ഞു മോട്ടിവേറ്റ് ചെയ്തിരുന്നത്. അമ്മ ഇല്ലെങ്കിലും ശ്രീക്കുട്ടിയും സിദ്ധുവും ഒക്കെ എനിക്ക് എന്റെ സ്വന്തമാണ്. അഭിനയരംഗത്തേക്ക് വരണം എന്ന് വിചാരിച്ചിരുന്നില്ല വ്യക്തി ആയിരുന്നില്ല താനെന്നും മഞ്ജു പിള്ള പറയുന്നുണ്ട്.

കൽപ്പന ചേച്ചിയാണ് മോട്ടിവേറ്റ് ചെയ്തത്

എനിക്ക് അഡ്വക്കേറ്റ് ആവണം എന്നൊക്കെ ആയിരുന്നു. കൽപ്പന ചേച്ചിയാണ് അഭിനയത്തിലേക്ക് വരാനും കോമഡി ചെയ്യാനുമൊക്കെ മോട്ടിവേറ്റ് ചെയ്തത്. ജീവിതത്തിൽ പല അവസരങ്ങളിലും ഓരോ ആളുകൾ ഇങ്ങനെ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ആണ് ഇവിടെ വരെ എത്തിയതെന്നും നടി പറഞ്ഞു. കോമഡി അവതരിപ്പിക്കുന്നത് വളരെ റിസ്‌ക്കാണെന്നും നടി പറയുന്നു.

ഹോം സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും മഞ്ജു സംസാരിക്കുന്നുണ്ട്. ഹോമിലെ കഥാപാത്രത്തെ കുറിച്ച് നേരത്തെ തന്നെ പറഞ്ഞു തന്നിരുന്നു. കാലിന്റെ വേദനയുള്ള കഥാപാത്രമാണ് എന്ന് പറഞ്ഞു. അത് അവതരിപ്പിക്കാൻ സംവിധായകൻ സ്വാതന്ത്ര്യം തന്നിരുന്നെന്നും മഞ്ജു പിള്ള പറഞ്ഞു. താൻ കണ്ടിരുന്ന എല്ലാ അമ്മമാരും അതുപോലെ ആയിരുന്നുവെന്നും നടി പറയുന്നു.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X