രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടതാ, എന്നിട്ട് ഡീ ഐ ലവ് യൂ എന്ന് മെസേജ് അയച്ചു; വികാരഭരിതയായി മഞ്ജു പിള്ള

നടന്‍ കൊച്ചു പ്രേമന്റെ മരണം സിനിമ-സീരിയല്‍ ലോകത്ത് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരാളെന്നത് പോലെ സുപരിചിതനും പ്രിയപ്പെട്ടവനുമായിരുന്നു കൊച്ചു പ്രേമന്‍. തങ്ങളുടെ അയല്‍വാസിയോ, അങ്ങാടിയില്‍ കാണുന്ന ചേട്ടനോ, വീട്ടിലെ കാരണവരോ ഒക്കെയായിരുന്നു കൊച്ചു പ്രേമന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തെ താരം എന്നതിലുപരിയായി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയൊരു മനുഷ്യനായിട്ടായിരുന്നു പ്രേക്ഷകര്‍ കണ്ടിരുന്നത്.

കൊച്ചു പ്രേമന്റെ മരണത്തില്‍ സിനിമാ ലോകവും സീരിയല്‍ ലോകവും പ്രേക്ഷകരുമൊക്കെ ഞെട്ടിയിരിക്കുകയാണ്. ഇന്നലെയായിരുന്നു താരത്തിന്റെ മരണം. 68 കാരനായിരുന്ന കൊച്ചു പ്രേമന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ മരണത്തിന് പിന്നാലെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധി താരങ്ങളാണ് എത്തിയത്.

വല്ലാത്ത ഒരു മരണം ആയിപ്പോയി

മലയാള സിനിമയിലേയും സീരിയല്‍ രംഗത്തേയുമൊക്കെ പ്രമുഖര്‍ കൊച്ചു പ്രേമന് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് എത്തിയിരുന്നു. നടി മഞ്ജു പിള്ളയും കൊച്ചു പ്രേമനെ കാണാനായി എത്തിയിരുന്നു. താരം പറഞ്ഞത് ഇത് വല്ലാത്ത ഒരു മരണം ആയിപ്പോയി എന്നായിരുന്നു. കൊച്ചു പ്രേമനെ ഓര്‍ക്കുന്ന മഞ്ജു പിള്ളയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

കൊച്ചു കൊച്ചു എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. പണ്ട് മുതലേ ഉള്ള ബന്ധമാണ് കൊച്ചുവും ആയിട്ട്. ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ചെയ്തത് തട്ടീം മുട്ടീം ആയിരുന്നുവെന്നും മഞ്ജു പിള്ള പറയുന്നു. അതേസമയം അപ്പോഴും ആരോഗ്യം തീരെ വയ്യായിരുന്നുവെന്നും എങ്കിലും ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്. കൊച്ചു പ്രേമനുമായി താന്‍ തന്റെ അപ്പൂപ്പന്റെ കാര്യങ്ങള്‍ എല്ലാം പറയുമായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്.

വീട്ടിലെ ഒരു കാര്‍ണവരെ പോലെ

ശരിക്കും വീട്ടിലെ ഒരു കാര്‍ണവരെ പോലെയായിരുന്നു അദ്ദേഹം തങ്ങള്‍ക്കെന്നാണ് മഞ്ജു പിള്ള പറയുന്നത്. വല്ലാത്ത ഒരു അടുപ്പമായിരുന്നു. സിനിമാ ബന്ധം എന്നതിനപ്പുറം ഉള്ള ഒരു അടുപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പില്‍ വഴക്കിടുമ്പോള്‍ പറയുന്നത്, എനിക്ക് അവളോട് വഴക്കിടാം, അവള്‍ എന്റെ കൊച്ച് അല്ലേ എന്നായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്.

വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു എന്ന് പറഞ്ഞ് മസേജ് അയക്കുന്നതും പതിവായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്. രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടു. എന്നിട്ട് ഡീ ഐ ലവ് യൂ എന്ന് പറഞ്ഞു മെസേജ് അയച്ചുവെന്നും മഞ്ജു പിള്ള പറയുന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ പെട്ടന്ന് ഇങ്ങനെ ഒരു വാര്‍ത്ത കേട്ടുപ്പോള്‍ ശരിക്കും ഷോക്ക് ആയിപ്പോയെന്നാണ് താരം പറയുന്നത്. കൊച്ചു പ്രേമന്റെ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഒരു വല്ലാത്ത മരണമായെന്നും പെട്ടന്ന് പോയത് പോലെ ആയെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അരങ്ങേറ്റം

ഇന്നലെ ഉച്ചയ്ക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ ഏഴുനിറങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പൃഥ്വിരാജ് ചിത്രം കടുവയിലാണ് ഒടുവില്‍ അഭിനയിച്ചത്. നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കൂടെവിടെ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് വരികയായിരുന്നു കൊച്ചു പ്രേമന്‍.

വിവാഹം

നടി ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ. മലയാളികള്‍ക്ക് സുപരിചിതയാണ് ഗിരിജയും. ഇപ്പോള്‍ സാന്ത്വനം പരമ്പരയിലെ ലക്ഷ്മി അമ്മയായി അഭിനയിക്കുന്നത് ഗിരിജയാണ്. ഇരുവരും ഒരുമിച്ച് നാടകത്തില്‍ അഭിനയിച്ചിരുന്നവരാണ്. അവിടെ വച്ചാണ് പരിചയപ്പെടുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ. തങ്ങളുടെ പ്രണയ കഥ ഈയ്യടുത്ത് ഫ്ളവേഴ്സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ കൊച്ചു പ്രേമന്‍ പങ്കുവച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X