ജഗദീഷ് മാറിയിരുന്ന് പൊട്ടിക്കരയുന്നത് കണ്ടുവെന്ന് മഞ്ജു പിള്ള; അതിന് കാരണമുണ്ടെന്ന് ജഗദീഷ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. ഹാസ്യതാരമായിട്ടാണ് ജഗദീഷ് മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. എന്നാല്‍ നായകനായും സഹനടനായും വില്ലനായുമെല്ലാം ജഗദീഷ് കയ്യടി നേടിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീനില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും തന്നിട്ടുള്ള ജഗദീഷ് ഓഫ് സ്‌ക്രീനിലും ജനപ്രീയനാണ്. അവതാരകനായും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും ജഗദീഷ് കയ്യടി നേടിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് അഭിനയത്തില്‍ കൂടുതല്‍ സജീവമായി മാറിയിരിക്കുകയാണ് ജഗദീഷ്. ഈയ്യടുത്തിറങ്ങിയ ചിത്രങ്ങളില്‍ ജഗദീഷിന്റെ മിന്നും പ്രകടനത്തിന് സാക്ഷ്യം വഹിച്ച സിനിമയാണ് ഫാലിമി. ബേസില്‍ ജോസഫ് നായകനായ ചിത്രത്തില്‍ ബേസിലിന്റെ അച്ഛനായിട്ടാണ് ജഗദീഷ് അഭിനയിച്ചത്. തീയേറ്ററില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ഫാലിമിയ്ക്കും ജഗദീഷിനും ലഭിച്ചത്.

അതേസമയം ഫാലിമിയ്ക്ക് വേണ്ടി ജഗദീഷ് മൊട്ടയടിച്ചതും ശ്രദ്ധ നേടിയിരുന്നു. ഇത്രയും നാളത്തെ സിനിമാ ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് ജഗദീഷ് സിനിമയ്ക്ക് വേണ്ടി മൊട്ടയടിക്കുന്നത്. ഇപ്പോഴിതാ ഫാലിമിയ്ക്ക് വേണ്ടി ജഗദീഷ് മൊട്ടയടിക്കുന്നതിന്റെ ബിടിഎസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സംവിധായകന്‍ നിതീഷ് മഹാദേവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൊട്ടയടിക്കുന്നതിനെക്കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നുണ്ട് ജഗദീഷ്.
കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് ജഗദീഷ് പറയുന്നത്. ജീവിതത്തില്‍ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്കും തന്നിരിക്കുകയാണ് സംവിധായകന്‍ നതീഷെന്നാണ് ജഗദീഷ് പറയുന്നത്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷവും അഭിമാനവുമേയുള്ളൂവെന്നാണ് ജഗദീഷ് പറയുന്നത്. അതേസമയം മൊട്ടയടിക്കുന്നതിന് പകരം പ്രോസ്‌തെറ്റിക് മേക്കപ്പോ വിഗ്ഗോ വച്ചാല്‍ റിയാലിറ്റി കിട്ടില്ലെന്നും ജഗദീഷ് പറയുന്നുണ്ട്.
പിന്നാലെ ജഗദീഷിനെ ട്രോളിക്കൊണ്ട് നടി മഞ്ജു പിള്ളയുമെത്തുന്നുണ്ട്. ഇതെല്ലാം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടിക്കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നുമാണ് മഞ്ജു പിള്ള പറയുന്നത്. അതേസമയം സൗന്ദര്യമുള്ളവര്‍ക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാകൂവെന്നായിരുന്നു ജഗദീഷിന്റെ കൗണ്ടര്‍. ചിത്രത്തില്‍ മഞ്ജു പിള്ളയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബേസിലിന്റെ അമ്മയായിട്ടാണ് മഞ്ജു പിള്ള അഭിനയിക്കുന്നത്. ജനപ്രീയ ജോഡിയായ മഞ്ജു പിള്ളയുടേയും ജഗദീഷിന്റേയും തിരിച്ചുവരവ് കൂടിയായിരുന്നു ഫാലിമി.

അതേസമയം നേര് ആണ് ജഗദീഷിന്റെ പുതിയ സിനിമ. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍, ശാന്തി മായാദേവി, സിദ്ധീഖ്, പ്രിയാമണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ ജഗദീഷിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തു. തന്റെ കരിയറിന്റെ ഗിയര്‍ മാറ്റിയിരിക്കുകയാണ് ജഗദീഷ്. കാപ്പ, റോഷാക്ക്, പുരുഷ പ്രേതം, തീപ്പൊരു ബെന്നി തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. നിരവധി സിനിമകളാണ് ജഗദീഷിന്റേതായി അണിയറയിലുള്ളത്. എബ്രഹാം ഓസ്ലര്‍ ആണ് ജഗദീഷിന്റേതായി അണിയറയിലുള്ള സിനിമകളിലൊന്ന്.
അതേസമയം, നവാഗതനായ നിതീഷ് മഹാദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഫാലിമി. ബേസില്‍ ജോസഫ് നായകനായപ്പോള്‍ ജഗദീഷ്, മഞ്ജു പിള്ള, മീനരാജ് പള്ളുരുത്തി, സന്ദീപ് പ്രദീപ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലുമെത്തി. കുടുംബ കഥ പറയുന്ന ഫാലിമി ഒരു റോഡ് മൂവിയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.


Click it and Unblock the Notifications











