ജീവിച്ചു തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും; ജീവിക്കാനാണ് പാട്, മരിക്കാന്‍ എളുപ്പം: മഞ്ജു സുനിച്ചന്‍
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് മഞ്ജു സുനിച്ചന്‍. സാധാരണക്കാരിയില്‍ നിന്നും താരത്തിലേക്കുള്ള മഞ്ജുവിന്റെ യാത്ര മലയാളികളുടെ കണ്‍മുന്നിലാണ് സംഭവിച്ചത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ഷോയിലൂടെ മഞ്ജുവും കുടുംബവും ജനപ്രീയരായി മാറി.
പിന്നാലെ മഞ്ജുവിനെ തേടി പരമ്പരകളും സിനിമകളുമൊക്കെ എത്തി. ഇതിനോടകം തന്നെ നിരവധി ഹിറ്റ് പരമ്പരകൡും സിനിമകളിലും അഭിനയിക്കാന്‍ മഞ്ജുവിന് സാധിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും മഞ്ജു എത്തി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഞ്ജു. താരത്തിന്റേയും സുഹൃത്തിന്റേയും യൂട്യൂബ് ചാനല്‍ ജനപ്രീയമാണ്.

സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ മഞ്ജുവിന്റെ പോസ്റ്റുകളും പ്രതികരണങ്ങളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ജീവിതത്തോട് പൊരുതി മുന്നേറുന്നതിനെക്കുറിച്ചാണ് മഞ്ജു കുറിപ്പില്‍ പറയുന്നത്. എന്നാല്‍ എന്താണ് താരത്തെ ഇതുപോലൊരു കുറിപ്പിലേക്ക് നയിച്ച കാരണം എന്നത് വ്യക്തമല്ല.
''ജീവിച്ചു തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും. ഉറക്കമില്ലാതെ കരഞ്ഞു തളര്‍ന്നു കിടന്നപ്പോള്‍ ഒന്നു മനസിലായി. ജീവിക്കാനാണ് പാട്, മരിക്കാന്‍ എളുപ്പമാണ് എന്ന്. നമ്മള്‍ ഇല്ലാതായാല്‍ ഇവിടെ ആര്‍ക്ക് എന്ത് നഷ്ടം? ഒന്നും സംഭവിക്കാതെ ലോകം മുന്നോട്ട് പോകും. ജീവിക്കണം, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം'' എ്ന്നാണ് മഞ്ജു പറയുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്.
മറ്റൊരാള്‍ക്കും ദ്രോഹമില്ലെങ്കില്‍ നമുക്ക് സാധിക്കുന്ന എല്ലാ സന്തോഷങ്ങളോടും കൂടി ജീവിക്കണം. മരിച്ചാല്‍ നമ്മുടെ ജന്മം, നമ്മുടെ മാത്രം നഷ്ടം. മനോഹരമായ ചിന്തകള്‍, ജീവിച്ച് മുന്നേറണം, ഒരുപാട് ഇഷ്ടമാണ് നിങ്ങളെ, മഞ്ജുമ്മേ ആര് എന്ത് പറഞ്ഞാലും ഇതിലും നന്നായി തന്നെ മുന്നോട്ട് പോകും, വളരെ സത്യം മഞ്ജു, പറയുന്നവരോട് പോയി പണി നോക്കാന്‍ പറ എന്നൊക്കെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
മഞ്ജു സുനിച്ചന്‍ താങ്കളുടെ അഭിനയം മികവാര്‍ന്നതാണ്.കൂട്ടത്തില്‍ അഭിനയിക്കുന്നവരെല്ലാം നല്ല മിടുക്കരാണ്.വ്യക്തി കുടുംബജീവിത സങ്കീര്‍ണ്ണതകളെ അഭിനയവുമായി കൂട്ടിക്കുഴക്കരുതെന്ന് തോന്നുന്നു.വളരെ സ്വാഭാവികമായി അഭിനയിക്കാനും ജീവിത വിജയങ്ങള്‍ നേടാനും കഴിയട്ടെ .തളര്‍ച്ചയും പതര്‍ച്ചയുമില്ലാതെ മുന്നോട്ട് രസകരമായി പോവാന്‍ താങ്കള്‍ക്ക് കഴിയും കഴിയണം എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കമന്റുകളോടൊന്നും മഞ്ജു പ്രതികരിച്ചിട്ടില്ല.

ഈയ്യടുത്ത് മഞ്ജുവിന്റെ പുതിയ വീടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. രാവും പകലും കഷ്ടപ്പെട്ടാണ് വീട് എന്ന സ്വപ്‌നം സഫലമാക്കിയത്. ലോണെടുക്കുകയും ജോലിക്ക് പോവുകയും ചെയ്താണ് വീട് വെക്കാനുള്ള കാശുണ്ടാക്കിയത്. കോടികളുടെ വീടല്ലെന്നുമാണ് തന്റെ വീടിനെക്കുറിച്ച് മഞ്ജു പറഞ്ഞത്. അതേസമയം വീടിന്റെ പാലുകാച്ചലിന് ഭര്‍ത്താവ് സുനിച്ചന്‍ എത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ കഥകള്‍ മെനഞ്ഞവര്‍ക്കും മഞ്ജു മറുപടി നല്‍കിയിരുന്നു.
തങ്ങള്‍ പിരിഞ്ഞുവെന്നാണ് ചിലരൊക്കെ പ്രചരിപ്പിക്കുന്നത്. തങ്ങള്‍ അങ്ങനൊരു കാര്യം എവിടെയെങ്കിലും പറഞ്ഞിരുന്നോ? തങ്ങള്‍ പിരിഞ്ഞാലും ഒന്നിച്ചാലും അത് നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്? എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.


Click it and Unblock the Notifications