ഓപ്പറേഷന്‍ തീയറ്ററില്‍ കണ്ട കുഞ്ഞു മുഖം, കരയുകയാണ്! മകനെക്കുറിച്ച് മഞ്ജു സുനിച്ചന്‍
മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് മറിമായത്തിലൂടെ അഭിനേത്രിയായി മാറിയ മഞ്ജു തുടര്‍ന്ന് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയായി മാറുകയായിരുന്നു. ടെലിവിഷന്‍ രംഗത്താണ് കൂടുതലും സജീവമെങ്കിലും സിനിമയിലും മഞ്ജു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഞ്ജു. തന്റെ ജീവിതത്തിലെ നല്ല ഓര്‍മ്മകളും വേദനകളുമെല്ലാം മഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മഞ്ജുവിന്റെ യൂട്യൂബ് ചാനലും ആരാധകര്‍ക്കിടയില്‍ ജനപ്രീയമാണ്. ഇപ്പോഴിതാ തന്റെ മകന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

നവംബര്‍ ഒമ്പത്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം... ഓപ്പറേഷന്‍ തീയറ്ററില്‍ പാതി മയക്കത്തില്‍ കണ്ട നെറ്റിചുളുങ്ങി നനഞ്ഞ കണ്ണുതുറക്കാത്ത ഒരു കുഞ്ഞു മുഖം...കരയുകയാണ്... പുതിയ സ്ഥലം അറിയാതെ...അവിടുന്ന് വര്‍ഷങ്ങള്‍ ഒരുപാട് മുന്നോട്ടു പോയി... ഇന്ന് എന്റെ കുഞ്ഞിന് 17 വയസ്സ്... എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും അവനു വേണം. ഹാപ്പി ബര്‍ത്ത് ഡേ പൊന്നാ. എന്നാണ് മഞ്ജുവിന്റെ കുറിപ്പ്. പിന്നാലെ നിരവധി പേരാണ് മഞ്ജുവിന്റെ മകന്‍ ബര്‍ണാച്ചന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.
മഞ്ജുവിനെ പോലെ തന്നെ മഞ്ജുവിന്റെ കുടുംബംവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. വെറുതെ അല്ല ഭാര്യയിലൂടെ തന്നെ മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചനും മകന്‍ ബര്‍ണാര്‍ഡുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു. മകനാണ് തന്റെ ഏറ്റവും വലിയ പിന്തുണ എന്നാണ് മഞ്ജു പറഞ്ഞിട്ടുണ്ട്. മകനെക്കുറിച്ച് അഭിമുഖങ്ങളിലും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലുമെല്ലാം മഞ്ജു വാചാലയായി മാറാറുണ്ട്.
'ബര്‍ണാച്ചുവിനെ കയ്യില്‍ കിട്ടി ഈ സമയം വരെ ഒരു കാര്യത്തിനും അവന്‍ എന്നോട് വാശിപിടിച്ചിട്ടില്ല. ഒരു കളിപ്പാട്ടം വേണമെന്ന് പോലും വാശിപിടിച്ചിട്ടില്ല. കരഞ്ഞിട്ടില്ല. കുട്ടികള്‍ കളിപ്പാട്ടം, ഭക്ഷണം എന്നിവയോട് ഒക്കെ താല്‍പര്യമുണ്ടാകില്ലേ അവര്‍ വാശിപിടിക്കില്ലേ. പക്ഷെ ബര്‍ണാച്ചനില്‍ അതൊന്നും ഞാന്‍ കണ്ടിട്ടില്ല.' എന്നാണ് ഒരിക്കല്‍ മഞ്ജു മകനെക്കുറിച്ച് പറഞ്ഞത്.
ബര്‍ണാച്ചന്‍ കരഞ്ഞ് കണ്ടിട്ടില്ല. ഒരു ഉടുപ്പ് വേണമെന്ന് പോലും വാശിപിടിച്ച് പറഞ്ഞിട്ടില്ല. ഒട്ടും ദേഷ്യപ്പെടാറില്ല. ഒരിക്കല്‍ മാത്രം കുറച്ചൊന്ന് സങ്കടപ്പെട്ടു. അല്ലാതെ ഒരിക്കല്‍ പോലും അവന്‍ കരഞ്ഞിട്ടില്ലെന്നും മഞ്ജു പറയുന്നുണ്ട്. എന്റെ പ്രഗ്‌നന്‍സി വളരെ സഫറിങ്ങായിരുന്നു. ആ സമയത്ത് ഞാന്‍ കരയാത്ത ഒരു ദിവസം പോലുമില്ല. അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് പ്രസവിക്കണമെന്ന് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്നും താരം പറഞ്ഞിരുന്നു.

ജീവിതം മെച്ചപ്പെട്ടപ്പോള്‍ ഒന്നുകൂടി പ്രസവിക്കാമായിരുന്നു. പക്ഷെ ഞാന്‍ വേണ്ടെന്ന് വെച്ചു. ബര്‍ണാച്ചന് കിട്ടാത്തത് ഇനി വരുന്ന ഒരു കുഞ്ഞിന് കിട്ടേണ്ടെന്ന് ചിന്തിച്ചാണ് പിന്നീട് പ്രസവിക്കാത്തത്. ഇവന്റെ മാമോദീസയുടെ ഫോട്ടോപോലും എടുക്കാനുള്ള സാഹചര്യം അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും മഞ്ജു പറഞ്ഞിരുന്നു.
അതേസമയം മഞ്ജുവും ഭര്‍ത്താവ് സുനിച്ചനും പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതിനെതിരേയും മഞ്ജു പ്രതികരിച്ചിട്ടുണ്ട്. സുനിച്ചനുമായി പിരിഞ്ഞിട്ടില്ലെന്നാണ് മഞ്ജു നേരത്തെ പറഞ്ഞത്.


Click it and Unblock the Notifications