twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യയുടെ ഗദ്ദാമയുമായി ആയിഷയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? മഞ്ജുവിന്റെ മറുപടി ഇങ്ങനെ

    |

    മലയാളത്തിന്റെ സൂപ്പര്‍ താരം മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയാണ് ആയിഷ. ഗള്‍ഫ് നാട്ടിലേക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തുന്ന സ്ത്രീകളുടെ കഥ പറയുന്ന സിനിമയുടെ ട്രെയിലറും പാട്ടുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ഇതുവരെ കാണാത്തൊരു മഞ്ജു വാര്യര്‍ സിനിമയായിരിക്കും ആയിഷ എന്നാണ് ആരാധകര്‍ കരുതുന്നത്.

    Also Read: ദിലീപ് എറിഞ്ഞ തേങ്ങ പൊട്ടിയില്ല, അപശകുനം ആയി; അന്ന് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു; ലാൽ ജോസ്Also Read: ദിലീപ് എറിഞ്ഞ തേങ്ങ പൊട്ടിയില്ല, അപശകുനം ആയി; അന്ന് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു; ലാൽ ജോസ്

    സിനിമയുടെ റിലീസിന് മുന്നോടിയായി മഞ്ജു വാര്യരും ആയിഷയുടെ അണിയറ പ്രവര്‍ത്തകരും നടത്തിയ പത്രസമ്മേളനം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മഞ്ജു വാര്യര്‍ മറുപടി നല്‍കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ട്രോളുകള്‍ വിഷമമായോ?

    ട്രോളുകള്‍ വിഷമമായോ? എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ട്രോളുകളൊന്നും പുത്തരിയല്ലല്ലോ? വിഷമം ഒന്നുമായില്ല എന്നായിരുന്നു. എന്നെ ആദ്യം ട്രോളിയത് ഞാന്‍ തന്നെയാണ്. വിഷമമൊന്നുമായില്ല. അതൊക്കെ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. മറ്റുള്ളവരെ വിഷമിപ്പിക്കാതെ ട്രോളുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുമുണ്ട് എനിക്കുമുണ്ട്. അതിനെ അതിന്റേതായ സ്പിരിറ്റിലേ എടുത്തിട്ടുള്ളൂവെന്നും മഞ്ജു പറയുന്നു. പിന്നാലെ പ്രഭുദേവ ചിത്രത്തിലെ പാട്ടിന് നൃത്തമൊരുക്കിയതിനെക്കുറിച്ചും താരം പറഞ്ഞു.

    Also Read: 'അതെല്ലാം വളരെ ആത്മാർത്ഥമായിട്ട് ഞാൻ ചെയ്തതാണ്, ഇല്ലെന്ന് പറഞ്ഞാൽ കള്ളനാവും; ചോദ്യം സങ്കടകരമാണ്': മമ്മൂട്ടിAlso Read: 'അതെല്ലാം വളരെ ആത്മാർത്ഥമായിട്ട് ഞാൻ ചെയ്തതാണ്, ഇല്ലെന്ന് പറഞ്ഞാൽ കള്ളനാവും; ചോദ്യം സങ്കടകരമാണ്': മമ്മൂട്ടി

    പ്രഭുദേവ


    പ്രഭുദേവ സാറിന് പാട്ട് അയച്ചു കൊടുത്തിരുന്നു. അദ്ദേഹം കൊറിയോഗ്രഫിയൊക്കെ സെറ്റ് ചെയ്ത ശേഷം ഡാന്‍സേഴ്‌സിനെ സെറ്റിലേക്ക് അയക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് അവര്‍ സ്‌റ്റെപ്പ് പഠിപ്പിച്ചു തന്നത്. പിന്നീട് പ്രഭുദേവ സാര്‍ വന്നു. ഒരു ദിവസം ഡാന്‍സേഴ്‌സിന്റെ കൂടെ റിഹേഴ്‌സലുണ്ടായിരുന്നു. പിന്നീട് മൂന്ന് ദിവസം കൊണ്ട് ഷൂട്ട് ചെയ്തു. ഒരാഴ്ച രാപകലില്ലാത്ത അധ്വാനമുണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

    തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ച റിപ്പോര്‍ട്ടറോട്
    സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കല്ലേ എന്നാണ് മഞ്ജു പറയുന്തന്. ഞാന്‍ സാധാരണ നടിയാണ്. അങ്ങനെ വിളിച്ചാല്‍ മതിയെന്നും താരം പറഞ്ഞു. സാധാരണ എന്റെയടുത്ത് വരാറുള്ളത് അഭിനയ പ്രാധാന്യമുള്ളതും, ഈ പറയുന്നത് പോലെ ഫീമെയില്‍ ഓറിയന്റഡ് എന്ന വാക്ക് എന്നെ പ്രീതിപ്പെടുത്തും എന്ന ധാരണയോടെ എന്നോട് പറയാറുണ്ട് പലരും. സക്കരിയ നല്ല സിനിമ ചെയ്ത് തെളിയിച്ചാണ്. ആമിര്‍ നല്ല കഴിവുള്ളയാളാണ്. ഇവരോട് സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് ഈ സിനിമയെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാടുണ്ടെന്ന് മനസിലായിരുന്നുവെന്നും താരം പറയുന്നു.

    ചോര കൊണ്ട് കത്തെഴുതി

    പിന്നാലെ പ്രഭുദേവയ്ക്ക് വിദ്യാര്‍ത്ഥിയായിരിക്കെ താന്‍ ചോര കൊണ്ട് കത്തെഴുതിയെന്ന കഥയ്ക്ക് പിന്നിലെ വസ്തുത എന്താണെന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്.

    ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. കത്തെഴുതിയെന്നത് ശരിയാണ്. പക്ഷെ ചോര കൊണ്ടായിരുന്നില്ല, പേന കൊണ്ടു തന്നെയായിരുന്നു. പക്ഷെ എന്തോകാരണത്താല്‍ ആ സമയത്ത് എന്റെ വിരല്‍ മുറിഞ്ഞു. എന്നാല്‍ ചോരയും കൂടെ ഇരിക്കട്ടെ എന്ന് കരുതി തമ്പ് ഇംപ്രഷന്‍ വെക്കുക മാത്രമാണ് ചെയ്തത്. ചോര കൊണ്ടെഴുതിയെന്നത് പൊലിപ്പിച്ച് പറയുന്നത്. ചിലപ്പോള്‍ അന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ആവേശത്തില്‍ അങ്ങനെ പറഞ്ഞു പോയതുമാകാമെന്നാണ് മഞ്ജു പറയുന്നത്.

    കേന്ദ്രീകൃത


    സ്ത്രീകേന്ദ്രീകൃത, പുരുഷകേന്ദ്രീകൃത എന്നൊക്കെ പറയുന്ന കേന്ദ്രീകൃത എന്ന ഓറിയന്റേഷന്‍ എന്നത് തന്നെ ഓട്ട്‌ഡേറ്റഡായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നമ്മുടെ ഇന്‍ഡസ്ട്രി കടന്നു പോകുന്നത്. സമീപകാലത്തിറങ്ങിയ സിനിമകളുടെ വിജയം സൂചിപ്പിക്കുന്നത് തന്നെ താരങ്ങളല്ല കണ്ടന്റാണ് വലുതെന്നാണ്. സിനിമ നല്ലതാണെങ്കില്‍ ഒരു മടിയുമില്ലാതെ പ്രേക്ഷകര്‍ വിജയിപ്പിക്കുമെന്നും താരം പറയുന്നു.

    കാവ്യയുടെ ഗദ്ദാമ

    കാവ്യയുടെ ഗദ്ദാമയുമായി എന്തെങ്കിലും ബന്ധമുണ്ടോ? എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മഞ്ജു നല്‍കിയ മറുപടി. ചിത്രത്തില്‍ താന്‍ കുറച്ച് അറബി പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിലാണ് പറയുന്നത്. അതിന് വേണ്ടി അപ്പോള്‍ പഠിക്കുകയും അപ്പോള്‍ തന്നെ മറക്കുകയും ചെയ്തു. പിന്നെ ഓര്‍മ്മയില്ലെന്നും താരം പറയുന്നു.

    ടുവീലര്‍ ലൈസന്‍സ് എടുത്തിരിക്കുകയാണ്. ഉടനെ തന്നെ വണ്ടി വാങ്ങുമോ? എന്ന് ചോദിച്ചപ്പോള്‍ എന്നാണ് ആഗ്രഹമെന്നാണ് മഞ്ജു പറഞ്ഞത്. തല്‍ക്കാലം ടൂവിലര്‍ ലൈസന്‍സിന്റെ ജാഡ കാണിക്കലാണ് പണി. എന്തെങ്കിലും പറഞ്ഞാല്‍ ടുവീലര്‍ ലൈസന്‍സാണേ സത്യം, ഒരു ടുവീലര്‍ ലൈസന്‍സുണ്ടായിരുന്നുവെങ്കില്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നൊക്കെയാണ് പറയുന്നതെന്നും മഞ്ജു പറയുന്നുണ്ട്.

    Read more about: manju warrier
    English summary
    Manju Warrier Asks Media To Not Call Her Super Star But An Actress In Ayisha Press Meet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X