മേക്കപ്പ് കൂടി പോയി! അല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തതാണ്!; മഞ്ജുവിന്റെ പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ലേഡി സൂപ്പർ സ്റ്റാർ തുടങ്ങിയ വിശേഷണങ്ങളാലാണ് മഞ്ജു ഇന്ന് അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ഇടയ്ക്ക് സിനിമയിൽ നിന്ന് വലിയൊരു ഇടവേളയെടുത്ത് തിരിച്ചെത്തിയ മഞ്ജു വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.

14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ഇന്നും അത് തുടരുന്നു.

രണ്ടാം വരവിൽ മഞ്ജു സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു

രണ്ടാം വരവിൽ മഞ്ജു സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങി. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്ത കാലത്ത് മമ്മൂട്ടിയുടെ മേക്കോവർ ചിത്രങ്ങൾ കഴിഞ്ഞാൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയത് മഞ്ജുവിന്റെ ചിത്രങ്ങൾ ആയിരുന്നു.

ഓരോ വർഷവും പ്രായം കുറയുന്ന നായികയായാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്റെ ഫാഷൻ സ്റ്റെമെന്റുകൾ ഒക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ മേക്കപ്പ് ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഓണത്തിന് സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയുടെ പ്രോമോ പുറത്തുവന്നതിന് പിന്നാലെയാണ് ലുക്കും ചർച്ചയാകുന്നത്.

മഞ്ജു വാര്യരുടെ മേക്കപ്പ് കൂടി പോയി എന്നാണ് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്

മഞ്ജു വാര്യരുടെ മേക്കപ്പ് കൂടി പോയി എന്നാണ് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ മേക്കപ്പ് കൂടിയതല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തിരിക്കുന്നതാണ് സ്കിൻ വൈറ്റിനിങ് ചെയ്തിട്ടുണ്ട് എന്നായിരുന്നു മറ്റു ചിലരുടെ കമന്റ്. ജോലിയുടെ ഭാഗമായി പല താരങ്ങളും ചെയ്യുന്നത് ആണ് ഇതൊക്കെ അതിൽ എന്താണ് തെറ്റ് എന്ന തരത്തിലുള്ള കമന്റുകളും ആരാധകർ കമന്റിന് മറുപടിയായി ചോദിച്ചിട്ടുണ്ട്. പുട്ടി അടിച്ചിരിക്കുന്നു, ഏഷ്യൻ പെയിന്റിന്റെ പരസ്യമാണോ എന്ന തരത്തിലുളള മോശം കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

നേരത്തെ മഞ്ജു ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്‌തെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇത് മഞ്ജു നിഷേധിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് ജർമനിയിൽ പോയതായി വാർത്തകൾ കണ്ടിരുന്നു. താൻ അവസാനമായി ജർമനിയിൽ പോയത് പത്തിൽ പഠിക്കുമ്പോൾ മറ്റോ ആണ്. ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ ആയിരുന്നു എന്നാണ് മഞ്ജു അന്ന് പറഞ്ഞത്.

ശ്രീകണ്ഠൻ നായർ അവതാരകനായ പരിപാടിയുടെ സംപ്രേഷണം ഉത്രാടം ദിനത്തിലാണ്

അതേസമയം, ശ്രീകണ്ഠൻ നായർ അവതാരകനായ പരിപാടിയുടെ സംപ്രേഷണം ഉത്രാടം ദിനത്തിലാണ്. മഞ്ജുവിന്റെ ജീവിത പ്രതിസന്ധികളും ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങളും മോഹൻലാലിനോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും പങ്കുവയ്ക്കുന്ന വ്യത്യസ്ത പ്രോമോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു പ്രോമോയിൽ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് മഞ്ജു സംസാരിക്കുന്നുണ്ട്

ഒരു പ്രോമോയിൽ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് മഞ്ജു സംസാരിക്കുന്നുണ്ട്. 'എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു' എന്നാണ് മഞ്ജു പറയുന്നത്.

മഞ്ജു പറയുന്നത് മീനാക്ഷിയെ കുറിച്ചാണോ അതോ അച്ഛനെ കുറിച്ചാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അച്ഛനെ കുറിച്ച് ആയിരിക്കും എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. പരിപാടി സംപ്രേഷണം ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X