'സൗന്ദര്യം ദൈവത്തിന്റെ വരദാനമാണ്, മക്കളെ അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല'; വൈറലായി മഞ്ജുവിന്റെ ചിത്രങ്ങൾ

പ്രായവ്യത്യാസമില്ലാതെ മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിൽ മഞ്ജു വാര്യരോളം ആഘോഷിക്കപ്പെട്ട മറ്റൊരു നടിയുണ്ടോ എന്നും സംശയമാണ്. മഞ്ജുവിന് മുമ്പും ശേഷവും നിരവധി നടിമാർ മലയാളത്തിൽ വന്നുപോയിട്ടുണ്ട്. എന്നാൽ അവർക്കൊന്നും ലഭിക്കാത്തത്ര സ്വീകാര്യതയാണ് മഞ്ജുവിന് ലഭിക്കുന്നത്. പതിനാല് വർഷക്കാലം മഞ്ജു സിനിമയിൽ നിന്നും മാറി നിന്നപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് മഞ്ജുവിന്റെ തിരിച്ചുവരവിനയാണ്.

ഒടുവിൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരികെ എത്തിയപ്പോൾ മലയാള സിനിമാ ലോകം ഒന്നടങ്കം അത് ആഘോഷമാക്കി. വിവാഹമോചനമടക്കമുള്ള പ്രതിസന്ധികൾ കടന്നായിരുന്നു ആ വരവ്. എന്നാൽ സിനിമയിലൂടെ മഞ്ജു ഊർജ്ജം കണ്ടെത്തി മുന്നോട്ട് പോവുകയായിരുന്നു. മുൻപുണ്ടായിരുന്നതിനേക്കാൾ സ്വീകാര്യതയാണ് മഞ്ജുവിന് സെക്കൻഡ് ഇന്നിങ്സിൽ ലഭിച്ചത്. മഞ്ജുവിന്റെ ലുക്കും സ്റ്റൈലുമെല്ലാം ആരാധകർ ആഘോഷമാക്കി.

Manju Warrier

43 കാരിയായ മഞ്ജുവിന് 20 കാരിയുടെ ചുറുചുറുക്കാണിന്ന്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിന് ആരാധകർ നൽകിയിരിക്കുന്ന വിശേഷണം. എന്നും ചുറുചുറുക്കോടെയും യൗവ്വനത്തോടെയും നിലനിർത്താനുള്ള വഴികളിലൊന്നാണ് സെൽഫ് ലവ് എന്ന് മഞ്ജു തന്റെ ജീവിതം കൊണ്ട് പറയാതെ പറയുന്നുണ്ട്. മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ചർച്ചയാകാറുമുണ്ട്.

ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ്. ഓണം സ്പെഷ്യൽ ചിത്രങ്ങളും വീഡിയോയുമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ഒരുക്കിയ വസ്ത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണുന്നത്. മഞ്ജുവിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിനും വീഡിയോക്കും താഴെ നിറയുന്നത്.

ഞാൻ കോളേജിൽ പഠിക്കുമ്പോ ആണ് ചേച്ചിയുടെ ആദ്യത്തെ പടം ഇറങ്ങിയത്. ഇപ്പോ എനിക്ക് 43 വയസ്സ്. ചേച്ചിക്ക് 20 എന്നാണ് ഒരു ആരാധകന്റെ കമന്റ്. 'കോളേജിൽ അഡ്മിഷൻ എടുക്കാൻ എടുക്കാൻ പോകുന്ന വഴി ആണോ. ചേച്ചി ഏത് കോളേജിലാണ്. കോളേജിൽ ഓണാഘോഷമാണോ. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയിട്ട് കളിക്കാതെ പോയിരുന്നു പഠിക്ക് കുട്ടി ഇപ്രാവശ്യം എസ്എസ്എൽസിക്ക് റാങ്ക് ഹോൾഡർ ആവണം. നമ്മുടെ സ്കൂളിൻറെ അഭിമാനം കാക്കണം', എന്നിങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ കാണാം.

സൗന്ദര്യം ദൈവത്തിന്റെ വരദാനമാണ്, അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല എന്നാണു മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'പ്രായം വെറും സംഖ്യയാണ്. ഞങ്ങളുടെ മഞ്ജു ചേച്ചിക്ക് എപ്പോഴും 25 ആണ്. ഏജിങ് ലൈക്ക് എ ഫൈൻ വൈൻ' എന്നിങ്ങനെയുള്ള സ്ഥിരം കമന്റുകളും കാണാം. താരങ്ങൾ അടക്കമുള്ളവരുടെ കമന്റുകൾ മഞ്ജുവിന്റെ ചിത്രത്തിന് താഴെ വരുന്നുണ്ട്. ഇത്തരം പ്രശംസകളോട് തനിക്ക് താത്പര്യമില്ലെന്ന് മഞ്ജു മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

Manju Warrier

ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കാനല്ല, സന്തോഷമായിട്ട് ഇരിക്കുന്നു എന്ന് പറഞ്ഞാണ് കേൾക്കേണ്ടത്. പ്രായമാകുന്നതും വരകൾ വീഴുന്നതൊക്കെ നാച്വറലാണ്. അതിലെനിക്ക് സന്തോഷമേ ഉള്ളു എന്നായിരുന്നു മഞ്ജു പറഞ്ഞത്. അതേസമയം മലയാളത്തിന് പുറമെ തമിഴിലുൾപ്പടെ നായികയായി തിളങ്ങി നിൽക്കുകയാണ് മഞ്ജു വാര്യർ. തുനിവ്, വെള്ളരിപ്പട്ടണം തുടങ്ങിയ സിനിമകളാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

മിസ്റ്റർ എക്സ് എന്ന തമിഴ് ചിത്രവും അമരീക്കി പണ്ഡിറ്റ് എന്ന ഹിന്ദി ചിത്രവുമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഉള്ളത്. മഞ്ജുവിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് അമരീക്കി പണ്ഡിറ്റ്. മാധവനാണ് ചിത്രത്തിൽ നായകനാകുന്നത്.

More from Filmibeat

Read more about: onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X