For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങോട്ടെന്നറിയാത്ത യാത്രയെന്ന് മഞ്ജു; എന്നും ആ പുഞ്ചിരി കണ്ടാൽ മതിയെന്ന് ആരാധകർ, പുതിയ ചിത്രം വൈറൽ

  |

  മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. മലയാളത്തിലും തമിഴിലുമൊക്കെയായി സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരമിന്ന്. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ അതിൽ ഉൾപ്പെടുന്നു.

  കലോത്സവവേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു വാര്യർ. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും മഞ്ജു വരവറിയിച്ചു.

  Also Read: ആദ്യം കുറേ അലഞ്ഞു, ഒടുവിൽ!, അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനും ശാലിനിയും എത്തിയത് ഇങ്ങനെ: ബാബു ഷാഹിർ പറയുന്നു

  സല്ലാപത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ മഞ്ജു വാര്യർക്കായി. ചിത്രത്തിലെ മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജു വാര്യർ എന്ന നടിയുടെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു.

  ആദ്യ സിനിമകളൊക്കെ ഹിറ്റായതോടെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മഞ്ജു മാറി. എന്നാൽ 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ മഞ്ജു മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയായിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു മഞ്ജുവിന്റെ വിട്ടു നിൽക്കൽ. മഞ്ജു തിരികെ എത്തണമെന്ന് പ്രേക്ഷകരെല്ലാം ഏറെ ആഗ്രഹിച്ചിരുന്നു.

  ഒടുവിൽ ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാത്തിനെയും അതിജീവിച്ച് മഞ്ജു മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്.

  മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു.

  അതിനിടെ നടി സോഷ്യൽ മീഡിയയിലും സജീവമായി. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ നിരന്തരം ആഘോഷിക്കാറുണ്ട്. അനുദിനം ചെറുപ്പമാകുന്ന നടി എന്നൊക്കെയാണ് മഞ്ജുവിന് ആരാധകർ നൽകിയിരിക്കുന്ന വിശേഷണങ്ങൾ. ഇപ്പോഴിതാ, മഞ്ജു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  തോളിൽ വലിയ ബാക്ക്പാക്കുമായി യാത്ര പോകാൻ ഒരുങ്ങുന്ന ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. 'ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. പക്ഷെ ഞാൻ എന്റെ പാതയിൽ തന്നെയാണ്' എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'സന്തോഷത്തോടെ യാത്ര പോയി വരൂ എന്നാണ് ആരാധകരുടെ കമന്റുകൾ.

  Also Read: എനിക്ക് മാപ്പ് തരണം, നിങ്ങളെക്കുറിച്ചൊരു റൂമര്‍ ഞാന്‍ പറഞ്ഞു പരത്തി! ആ ആരാധകനെ മറക്കില്ലെന്ന് അമല

  അതേസമയം, മഞ്ജുവിന്റെ സൗന്ദര്യത്തെ വഴിയുള്ള നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. ഇനിയും ഉയരത്തിൽ പറക്കാനും ചിരി എന്നും കാത്തു സൂക്ഷിക്കാനുമെല്ലാം ആരാധകർ ആശംസിക്കുന്നുണ്ട്. ഒരൊറ്റ ജീവിതമേയുള്ളു അത് സന്തോഷകരമായി ജീവിക്കൂ എന്നാണ് ഒരാളെ കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു ഇറക്കുന്ന പുതിയ ട്രെൻഡിനായി കാത്തിരിക്കുകയാണ് ഇവിടത്തെ പിള്ളേർ എന്നാണ് ഒരാളുടെ കമന്റ്.

  അതേസമയം, അജിത് നായകനാകുന്ന തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആയിഷ, വെള്ളരി പട്ടണം എന്നി ചിത്രങ്ങളാണ് മഞ്ജുവിന്റെതായി റിലീസിന് കാത്തിരിക്കുന്നത്.

  Read more about: manju warrier
  English summary
  Manju Warrier New Pictures Goes Viral, Netizens can't Stop Praising The Lady Superstar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X