For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇപ്പോൾ ആലോച്ചിക്കുമ്പോഴാണ് അതിന്റെ പേടി മനസിലാകുന്നത്'; ട്രെയിനിൽ വച്ചുണ്ടായ അനുഭവം ഓർത്ത് മഞ്ജു

  |

  മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മഞ്ജു വാര്യർ ആരാധകരാണ്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

  മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷമാണ് മഞ്ജുവിന് ആരാധകർ നൽകിയിരിക്കുന്നത്. രണ്ടാം വരവിൽ പ്രേക്ഷകരെ ഞെട്ടിച്ചതോടെയാണ് താരത്തിന് അങ്ങനെയൊരു വിശേഷണം ലഭിച്ചത്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്.

  Also Read: ആണ്‍കുട്ടിയായി വീടു വിട്ട ഞാന്‍ തിരികെ വന്നത് പൂര്‍ണമായും സ്ത്രീയായിട്ട്; അമ്മ നിര്‍ത്താതെ കരഞ്ഞു

  അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ മഞ്ജു പങ്കെടുത്തിരുന്നു. ഓണം സ്പെഷ്യൽ എപ്പിസോഡിലാണ് മഞ്ജു പങ്കെടുത്തത്. പരിപാടിയിൽ തന്റെ മറക്കാനാവാത്ത ഷൂട്ടിങ് അനുഭവങ്ങളും മഞ്ജു പങ്കുവച്ചിരുന്നു. ഒരിക്കൽ ഒരു ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ചെന്നൈയിൽ പോയി തിരിച്ചു വരുന്നതിനിടെ ഉണ്ടായ പേടിപ്പെടുത്തിയ ഒരു അനുഭവവും മഞ്ജു പങ്കുവച്ചിരുന്നു.

  മടക്ക യാത്രക്കിടെ 17 മണിക്കൂർ ബൊമ്മിഡി എന്ന സ്ഥലത്ത് അകപ്പെട്ട സംഭവമാണ് മഞ്ജു വാര്യർ പറഞ്ഞത്. ഇപ്പോൾ ആലോച്ചിക്കുമ്പോഴാണ് അതിന്റെ പേടി മനസിലാകുന്നത് എന്ന് പറഞ്ഞാണ് മഞ്ജു അനുഭവം പങ്കുവച്ചത്. 'അന്ന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ചെന്നൈയിലായിരുന്നു. ഒരു സിനിമയുടെ ഡബ്ബിംഗിന് ശേഷം ഞാൻ ട്രെയിനിൽ വരികയായിരുന്നു. രാത്രി ട്രെയിൻ കയറിയാൽ രാവിലെ ഉറങ്ങി എഴുനേൽക്കുമ്പോൾ നാട്ടിലെത്തും..ഇതാണ് കണക്ക്. മറ്റൊരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് ട്രെയിനിൽ കൊച്ചിൻ ഹനീഫയും ഉണ്ടായിരുന്നു. എന്നാൽ ഉറങ്ങി എഴുന്നേറ്റ ഞാൻ കാണുന്നത് ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതാണ്.'

  Also Read: 'ഒരുമിച്ചുള്ള യാത്ര തുടങ്ങി 43 വർഷം'; വിവാഹ വാർഷിക ദിനത്തിൽ പഴയകാല ചിത്രം പങ്കുവെച്ച് ജ​ഗതി ശ്രീകുമാർ‌!

  'ഒരു വരണ്ട പ്രദേശം. ചുറ്റും മരങ്ങളോ, വീടോ, ഒന്നും ഇല്ല. എന്താണ് പറ്റിയതെന്ന് യാത്രക്കാരെല്ലാം പരസ്പരം ചോദിച്ചു. അങ്ങനെ ബൊമ്മിഡിയിലാണ് എത്തിയതെന്ന് മനസിലാക്കി. ട്രെയിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചില ഗ്രാമവാസികൾ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നൽകി. അൽപ സമയം കഴിഞ്ഞ് ട്രെയിൻ പുറപ്പെടുമെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷേ ട്രെയിനെടുത്തില്ല. ഒടുവിൽ രാത്രിയായിട്ടും ട്രെയിൻ എടുത്തില്ല. അങ്ങനെ കംപാർട്ട്‌മെന്റിലെ എല്ലാവരും തമ്മിൽ പരിചയമായി. ഞങ്ങൾ ഒരുമിച്ചിരുന്ന് ചീട്ട് കളിച്ചതെല്ലാം ഓർമയുണ്ട്,' മഞ്ജു പറഞ്ഞു.

  സമാന രീതിയിൽ ഹിമാചൽ പ്രദേശിൽ വച്ചും മഞ്ജു ഇതുപോലെ അകപ്പെട്ടിട്ടുണ്ട്. അത് അന്ന് വാർത്തയായിരുന്നു. കനത്ത മഞ്ഞ് വീഴ്ച മൂലമാണ് മഞ്ജു ഉൾപ്പെടെയുള്ള അംഗങ്ങൾ ഹിമാലയത്തിൽ അകപ്പെട്ടത്. ഏഴ് മണിക്കൂറെടുത്താണ് സംഘം മലകയറി ചിത്രീകരണം നടത്തിയത്. പക്ഷേ തിരിച്ചിറങ്ങിയപ്പോൾ 14 മണിക്കൂർ എടുത്തെന്ന് മഞ്ജു പറഞ്ഞു.

  Also Read: ബർത്ത്ഡേ ഗംഭീരമാക്കിയതിന് ഡാഡയ്ക്കും മമ്മയ്ക്കും നന്ദി പറഞ്ഞ് ആലിയുടെ കത്ത്; സന്തോഷം പങ്കുവച്ച് സുപ്രിയ

  ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ആയിഷയാണ് മഞ്ജുവിന്റെ പുതിയ ചിത്രം. പിന്നാലെ വെള്ളരി പട്ടണം എന്ന ചിത്രവും അണിയറയിലുണ്ട്. അജിത്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രവും അണിയറയിലുണ്ട്. ഈയ്യടുത്ത് അജിത്തിനൊപ്പം നടത്തിയ മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹിന്ദിയിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മഞ്ജു വാര്യര്‍.

  Read more about: manju warrier
  English summary
  Manju Warrier opens up about a strange experience during a train journey in flowers oru kodi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X