twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ കിട്ടിയതില്‍ ഏറ്റവും സന്തോഷിച്ചയാള്‍; അഭിനയിക്കാന്‍ പുറപ്പെടുമ്പോഴാണ് ആ മരണ വാര്‍ത്ത

    |

    മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. തന്റെ രണ്ടാം വരവിലൂടെ മഞ്ജു മലയാള സിനിമയില്‍ പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവ് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവാണ് തനിക്കും തിരിച്ചുവരാനുള്ള ഊര്‍ജം നല്‍കിയതെന്ന് ഈയ്യടുത്ത് നവ്യ നായര്‍ അടക്കം പറയുകയുണ്ടായി.

    Also Read: 'ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന് പറഞ്ഞ് പരത്തിയിരുന്നു'; പഴയകാല നടി അ‍ഞ്ജു!Also Read: 'ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന് പറഞ്ഞ് പരത്തിയിരുന്നു'; പഴയകാല നടി അ‍ഞ്ജു!

    ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ മഞ്ജു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ട്വന്റി ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യര്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കുട്ടിക്കാലത്ത്

    തനിക്ക് കുട്ടിക്കാലത്ത് തന്നെ സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. കണ്ടതാണെങ്കിലും വീണ്ടും അതേ സിനിമ കാണുന്ന ശീലമുണ്ടായിരുന്നു തനിക്കെന്നാണ് താരം പറയുന്നതു. എല്ലാ ശനിയും ഞായറും സിനിമ കണ്ടിരിക്കണമെന്നുള്ളത് തങ്ങളുടെ വീട്ടിലെ നിയമമായിരുന്നുവെന്നും മഞ്ജു പറയുന്നുണ്ട്. തന്റെ സിനിമയിലേക്കുള്ള എന്‍ട്രിയെക്കുറിച്ചും താരം പറയുന്നുണ്ട്.

    Also Read: വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിനയായി, നാടിളക്കി വിവാദം; ഒടുവില്‍ മാപ്പ് പറഞ്ഞ് ശ്രീയAlso Read: വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിനയായി, നാടിളക്കി വിവാദം; ഒടുവില്‍ മാപ്പ് പറഞ്ഞ് ശ്രീയ

    ''ഞാന്‍ സിനിമയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് അച്ഛന്റെ ചേട്ടനായിരുന്നു അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. നൃത്തവും സിനിമയുമൊക്കെ ഏറെയിഷ്ടമാണ്. ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കാനായി യാത്ര പുറപ്പെടുന്ന സമയത്താണ് വല്യച്ഛന്‍ മരിച്ചുവെന്ന വിവരം വന്നത്. അത് ഒരുപാട് സങ്കടപ്പെടുത്തി'' എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

    ചിരിച്ച മുഖത്തോടെ


    മഞ്ജുവിനെ എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ കാണാറുള്ളൂ. ഈ സ്വഭാവത്തിന് പിന്നില്‍ മറ്റുള്ളവരില്‍ നിന്നുമുള്ള പ്രചോദനമല്ലെന്നും താന്‍ ഇങ്ങനെ ആയത് കൊണ്ടാണെന്നാണ് മഞ്ജു പറയുന്നത്. അതേസമയം താനും എല്ലാവരേയും പോലെ അപ്‌സെറ്റ് ആകാറുണ്ടെന്നും ചില സമയത്ത് പുറമേ കാണിക്കാറുണ്ടെന്നും മഞ്ജു പറയുന്നു. പിന്നാലെ തന്റെ വീട്ടുകാരെക്കുറിച്ചും മഞ്ജു വാര്യര്‍ സംസാരിക്കുന്നുണ്ട്.

    Also Read: രവീന്ദ്രനെ മാസറ്ററായി കാണുന്നില്ല, സംഗീതത്തെ സങ്കീര്‍ണമാക്കി; തുറന്നടിച്ച് പി ജയചന്ദ്രന്‍Also Read: രവീന്ദ്രനെ മാസറ്ററായി കാണുന്നില്ല, സംഗീതത്തെ സങ്കീര്‍ണമാക്കി; തുറന്നടിച്ച് പി ജയചന്ദ്രന്‍

    വീട്ടിലാരും എന്റെ ഫാനല്ല എന്നാണ് വീട്ടുകാരെക്കുറിച്ച് മഞ്ജു പറയുന്നത്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരും നടനാണ്. ഈയ്യടുത്താണ് മധു വാര്യര്‍ സംവിധായകനായി മാറിയത്. സത്യസന്ധമായി വിമര്‍ശിക്കുന്നവരാണ് അമ്മയും ചേട്ടനും. ഉള്ള കാര്യം ഉള്ളത് പോലെ ഒരു ദാക്ഷിണ്യവുമില്ലാതെ മുഖത്ത് നോക്കി പറയുന്നവരാണെന്നാണ് വീട്ടുകാരെക്കുറിച്ച് മഞ്ജു പറയുന്നത്.

    അമ്മയും ചേട്ടനും

    അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയുമെല്ലാം കാര്യങ്ങള്‍ പറഞ്ഞ് തരാറുണ്ട്. നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോയ കാര്യങ്ങളെക്കുറിച്ചൊക്കെ അവര്‍ പറയാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. സുഹൃത്തുക്കളും പറഞ്ഞ് തരാറുണ്ട്. അങ്ങനെയാണ് എനിക്ക് സ്വയം ഇപ്രൂവ് ചെയ്യാന്‍ അവസരം കിട്ടുന്നതെന്നും മഞ്ജു പറയുന്നു. മികച്ചൊരു നര്‍ത്തകി കൂടിയാണ് മഞ്ജു. സ്‌കൂള്‍ കലോത്സവത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തുന്നത്. നൃത്തത്തെ കൂടുതല്‍ സ്‌നേഹിക്കുന്നത് അമ്മയാണെന്നാണ് മഞ്ജു പറയുന്നത്.

    നൃത്തത്തെ കൂടുതല്‍ സ്നേഹിക്കുന്നത് അമ്മയാണ്. അമ്മയ്ക്ക് നൃത്തത്തോടുള്ള പാഷന്‍ കൊണ്ടാണ് ഞാന്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത്. അമ്മയ്ക്ക് അമ്മയുടെ കുട്ടിക്കാലത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചിരുന്നില്ല. 4 വയസായപ്പോഴേക്കും അമ്മ എന്നെ ഡാന്‍സിന് ചേര്‍ത്തിരുന്നു. എല്ലായ്പ്പോഴും അമ്മ കൂടെ വരുമായിരുന്നുവെന്നും മഞ്ജു പറയുന്നു.

    ഹിന്ദിയിലും

    സ്‌കൂളന്വേഷിക്കുന്നതിന് മുന്‍പെ അവിടത്തെ ഡാന്‍സ് ടീച്ചറേതാണെന്നായിരുന്നു അച്ഛന്‍ നോക്കിയിരുന്നതെന്നും മഞ്ജു ഓര്‍ക്കുന്നുണ്ട്. യുവജനോത്സവത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്, കലാജീവിതത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു അതെന്നും മഞ്ജു പറയുന്നു. കലോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ചാണ് മഞ്ജു വാര്യര്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.

    സിനിമാജീവിതത്തില്‍ എനിക്ക് കിട്ടിയ സ്നേഹസൗഭാഗ്യങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഒരുമറയുമില്ലാതെ പ്രേക്ഷകര്‍ എന്നെ മനസ് നിറഞ്ഞ് സ്നേഹിച്ചിട്ടുണ്ടെന്നും മഞ്ജു പറയുന്നു. അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. നല്ല സിനിമകളിലൂടെയേ എനിക്കത് തിരിച്ച് കൊടുക്കാനാവൂവെന്നും മഞ്ജു അഭിപ്രായപ്പെടുന്നുണ്ട്. തുടക്കത്തിലൊക്കെ കഥ കേള്‍ക്കുമ്പോള്‍ അച്ഛനും അമ്മയുമൊക്കെ കൂടെയിരിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ എനിക്കൊരു ടീമുണ്ടെന്നും പറയുന്ന മഞ്ജു പക്ഷെ തീരുമാനം ഞാനാണ് എടുക്കുന്നത് എന്നും വ്യക്തമാക്കുന്നു.

    ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ആയിഷയാണ് മഞ്ജുവിന്റെ പുതിയ ചിത്രം. പിന്നാലെ വെള്ളരി പട്ടണം എന്ന ചിത്രവും അണിയറയിലുണ്ട്. അജിത്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രവും അണിയറയിലുണ്ട്. ഈയ്യടുത്ത് അജിത്തിനൊപ്പം നടത്തിയ മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹിന്ദിയിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മഞ്ജു വാര്യര്‍.

    Read more about: manju warrier
    English summary
    Manju Warrier Opens Up About Her Family And How They Are Not Her Fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X