twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!

    |

    പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഇന്ന് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കിയ മഞ്ജു ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കലോത്സവവേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

    പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി. പിന്നീടിങ്ങോട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളെയാണ് മഞ്ജു സമ്മാനിച്ചത്. ഇന്ന് ആ യാത്ര ആയിഷ എന്ന പുതിയ ചിത്രത്തിൽ എത്തി നിൽക്കുകയാണ്.

    Also Read: പ്രസവിച്ചു കിടക്കുന്ന ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നോക്കി പണി കിട്ടി; ഓര്‍മ്മകളിലൂടെ പിഷാരടിAlso Read: പ്രസവിച്ചു കിടക്കുന്ന ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നോക്കി പണി കിട്ടി; ഓര്‍മ്മകളിലൂടെ പിഷാരടി

    ഗംഭീര തിരിച്ചു വരവാണ് നടി നടത്തിയത്

    90 കളുടെ അവസാനം മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളായി പേരെടുത്ത താരമാണ് മഞ്ജു വാര്യർ. എന്നാൽ നടൻ ദിലീപുമായുള്ള വിവാഹ ശേഷം താരം വലിയ ഒരു ഇടവേളയിലേക്ക് പോവുകയായിരുന്നു. ആരാധകരെയെല്ലാം വിഷമത്തിലാക്കിയ ആ ഒരു ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവാണ് നടി നടത്തിയത്.

    വിവാഹമോചനത്തിലൂടെ കടന്നു പോകുന്നതിനിടയിൽ ആയിരുന്നു തിരിച്ചുവരവ്. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു വിലൂടെ തിരിച്ചെത്തിയ മഞ്ജു ആ സിനിമയിലൂടെ തന്നെ തന്റെ പഴയ പ്രതാപം പിടിച്ചെടുത്ത് ലേഡി സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു.

    നൃത്ത വേദിയിലും മഞ്ജു വരവറിയിച്ചിരുന്നു

    ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ് സിനിമയിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് മഞ്ജു. അജിത് നായകനായ തുനിവ് എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതേസമയം, കുറച്ചധികം വർഷത്തെ ഇടവേളയ്ക്ക് ശേഷം നൃത്ത വേദിയിലും മഞ്ജു വരവറിയിച്ചിരുന്നു. അടുത്തിടെ സൂര്യ ഫിലിം ഫെസ്റ്റിവൽ വേദിയിൽ. രാധേ ശ്യാം എന്ന ഡാൻസ് ഡ്രാമയിൽ ശ്രീകൃഷ്‌നായാണ് മഞ്ജു വേഷമിട്ടിരുന്നു.

    തന്റെ കഥാപാത്രങ്ങൾ ഒന്നും തനിക്ക് ആസ്വദിക്കാൻ പറ്റാറില്ലെന്ന് പറയുകയാണ് മഞ്ജു

    സിനിമയിലും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് മഞ്ജു ഇപ്പോൾ. ബോളിവുഡ് ചിത്രമടക്കം മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, തന്റെ കഥാപാത്രങ്ങൾ ഒന്നും തനിക്ക് ആസ്വദിക്കാൻ പറ്റാറില്ലെന്ന് പറയുകയാണ് മഞ്ജു ഇപ്പോൾ.

    ആയിഷ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു. നടിയെന്ന നിലയിൽ സ്വയം എത്ര മാർക്ക് നൽകും എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. വിശദമായി വായിക്കാം.

    ഇങ്ങനെ ചെയ്യാമല്ലോ അങ്ങനെ ചെയ്യാമല്ലോ എന്നൊക്കെ തോന്നും

    'എന്നെ സംബന്ധിച്ച് ഞാൻ എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആണ്. ഞാൻ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളോ ഒന്നും സ്‌ക്രീനിൽ കാണുമ്പോൾ എനിക്ക് ആസ്വദിക്കാൻ പറ്റില്ല. അതിലെ കുറ്റങ്ങളും കുറവുകളും മാത്രമേ കാണാൻ പറ്റൂ. ആയിഷയിൽ ആണെങ്കിൽ പോലും അതിലെ ഓരോ സീനുകൾ കാണുമ്പോഴും അയ്യോ ഇത് ഒന്ന് കൂടി നന്നാക്കാമല്ലോ, ഇങ്ങനെ ചെയ്യാമല്ലോ അങ്ങനെ ചെയ്യാമല്ലോ എന്നൊക്കെ തോന്നും,'

    Also Read: 'ഞങ്ങളെ ബെഡിൽ കിടത്തി മണി നിലത്ത് കിടക്കും, നിങ്ങൾ കിടക്കെന്ന് പറയും; മരണശേഷം ചിലർ മുതലെടുക്കുകയാണ്!'Also Read: 'ഞങ്ങളെ ബെഡിൽ കിടത്തി മണി നിലത്ത് കിടക്കും, നിങ്ങൾ കിടക്കെന്ന് പറയും; മരണശേഷം ചിലർ മുതലെടുക്കുകയാണ്!'

    ഞാൻ ഭയങ്കരമായി ഇമ്പ്രൂവ് ചെയ്യുന്നു എന്നുമല്ല

    'അത് ആദ്യത്തെ സിനിമ തൊട്ടേ അങ്ങനെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്നെ മാർക്കിടാനുള്ള ധൈര്യം എനിക്കില്ല. എന്നാൽ ഞാൻ ഭയങ്കരമായി ഇമ്പ്രൂവ് ചെയ്യുന്നു എന്നുമല്ല. എന്നാൽ എനിക്ക് ഇത് കൊള്ളാം. ഞാൻ നന്നായിട്ട് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നാറില്ല,' മഞ്ജു പറഞ്ഞു.

    ആമിർ പള്ളി‌യ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ആയിഷ. രണ്ടാഴ്ച മുൻപ് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സൗബിൻ ഷാഹീറും മഞ്ജുവും ഒന്നിച്ചെത്തുന്ന വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

    Read more about: manju warrier
    English summary
    Manju Warrier Opens Up She Does Not Enjoy Her Characters Because Of This Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X