'ഞാൻ എന്നെതന്നെ വിളിച്ചിരുന്നത് ഡാൻസ് മാസ്റ്റർ വിക്രം എന്നാണ്'; ആ ഗാനത്തിന് ട്രോൾ പ്രതീക്ഷിച്ചിരുന്നു: മഞ്ജു

മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. നർത്തകിയായ മഞ്ജു കലോത്സവ വേദിയിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. വളരെ ചെറിയ പ്രായത്തിൽ വെള്ളിത്തിരയിൽ എത്തിയ മഞ്ജു പ്രായത്തിൽ കവിഞ്ഞ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങി അതിവേഗമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

അതുകൊണ്ട് തന്നെ മഞ്ജു സിനിമ വിട്ടു നിന്നത് പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗംഭീര തിരിച്ചുവരവ് നടത്തി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്.

ഇപ്പോഴും 24കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ്

ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല പ്രേക്ഷകർ രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയും ചെയ്തിരുന്നു. പ്രായം 44ൽ എത്തിയെങ്കിലും മഞ്ജു വാര്യർക്ക് ഇപ്പോഴും 24കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ് എന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിലെ ഗാനവും ഡാൻസുമൊക്കെ ഇപ്പോഴും വൈറലാണ്

മഞ്ജു തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അത് തെളിയിക്കുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആയിഷയിലെ ഗാനവും മഞ്ജുവിന്റെ എനർജിയുടെ തെളിവാണ്. ചിത്രത്തിലെ ഗാനവും ഡാൻസുമൊക്കെ ഇപ്പോഴും വൈറലാണ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു

ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. ആഷിഫ് കക്കോടിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം.

ആയിഷയിലെ കണ്ണില് കണ്ണില് എന്ന് തുടങ്ങുന്ന വീഡിയോ ​ഗാനമാണ് രണ്ടാഴ്ച മുൻപ് പുറത്തെത്തിയത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ ഗാനരംഗത്തിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രഭുദേവയുടേതാണ് കൊറിയോ​ഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍കൊറിയോഗ്രാഫർ ആകുന്നത്.

 മഞ്ജുവിന്റെ എനർജി

ബി.കെ ഹരിനാരായണൻ എഴുതി എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. പാട്ട് വൈറലായതോടെ മഞ്ജുവിന്റെ എനർജി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. ഒപ്പം നിരവധി ട്രോളുകളും വന്നിരുന്നു. കൊറിയോഗ്രാഫിയെ വിമർശിച്ചുകൊണ്ടായിരുന്നു കൂടുതൽ ട്രോളുകളും.

ഇപ്പോഴിതാ, ആ ഗാന രംഗത്തിന് ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് മഞ്ജു ഇപ്പോൾ.
ഡാന്‍സ് മാസ്റ്റര്‍ വിക്രമമുമായുള്ള സാദൃശ്യത്തിനായിരുന്നു കൂടുതല്‍ ട്രോളുകള്‍ വന്നത്. 'ആ വേഷത്തില്‍ നിന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നായിരുന്നു' എന്ന് മഞ്ജു പറയുന്നു. പ്രതീക്ഷിച്ച പോലെ വളരെ മനോഹരമായ ട്രോളുകള്‍ വന്നിരുന്നു. അത് ആസ്വദിക്കുകയും ചെയ്തു. ഗാനരംഗത്തിൽ കണ്ടത് തന്റെ ഒറിജിനൽ മുടി തന്നെ ആയിരുന്നെന്നും നടി പറഞ്ഞു.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X