For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവ്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹം; തിരിച്ചുവരവില്‍ ഞാന്‍ പ്രചോദനമായിരുന്നില്ലെന്ന് മഞ്ജു

  |

  മലയാള സിനിമയില്‍ ശക്തമായ തിരിച്ചുവരവുകളുടെ സമയമാണിത്. മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം നേടിയിട്ടുള്ള, മലയാളത്തിലെ ഏറ്റവും ജനപ്രീയ നായികമാരില്‍ ഒരാളായ നവ്യ നായര്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിയമിലേക്ക് മടങ്ങിയെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. മാര്‍ച്ച് 18 ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തു നില്‍ക്കുന്നത്.

  'നായികയ്ക്ക് സ്ക്രീൻ സ്പേസ് കൂടിയാൽ ഈ​ഗോ വരുന്ന നടന്മാരാണ് ബോളിവുഡിൽ ഏറെയും'; കൃതി സനോൺ!

  തന്റെ തിരിച്ചുവരവിന് പ്രചോദനമായി മാറിയത് മഞ്ജു വാര്യര്‍ ആണെന്ന് നേരത്തെ നവ്യ നായര്‍ പറഞ്ഞിരുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരികയും തന്റെ താരപദവി നിലനിര്‍ത്തുകയു ചെയ്ത താരമാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം തിരികെ വരാന്‍ തനിക്ക് പ്രചോദനമായി മാറിയത് മഞ്ജുവാണെന്നായിരുന്നു നവ്യ പറഞ്ഞത്. മഞ്ജു ചേച്ചി പൊളിയാണെന്നായിരുന്നു നവ്യ പറഞ്ഞത്. ഇപ്പോഴിതാ നവ്യയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരണവുമായി എത്തുകയാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  'നവ്യയുടെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ വീണ്ടും സിനിമ ചെയ്യുകയാണ്. ആ സിനിമ ഞാനും കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില തിരക്കുകള്‍ക്കിടയില്‍ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള എല്ലാ ആശംസകളും ഞാന്‍ നവ്യയെ അറിയിക്കുകയാണ്. ഇത് ഒരു മീഡിയയുടെ മുന്‍പില്‍ ഫോര്‍മല്‍ ആയി പറയുന്നു എന്നേയുള്ളൂ. അല്ലാതെ തന്നെ നവ്യയുടെ സന്തോഷം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നവ്യയ്ക്കും അറിയാം,' എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. തന്റെ പുതിയ സിനിമയായ ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മഞ്ജുവും ബിജു മേനോനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായ ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത് മധു വാര്യരാണ്.

  അതേസമയം മലയാളത്തിലെ മുന്‍നിര നായികമാരായിരുന്നു മീര ജാസ്മിന്‍, ഭാവന എന്നിവരും ഒരിടവേളയ്ക്ക് ശേഷം തിരികെ വരികയാണ്. സത്യന്‍ അന്തിക്കാട് ചിത്രമായ മകളിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ഇരുവരുടേയും തിരിച്ചുവരവിനെക്കുറിച്ചും മഞ്ജു മനസ് തുറക്കുന്നുണ്ട്. 'മീര ജാസ്മിന്‍, നവ്യ നായര്‍, ഭാവന ഇവരെല്ലാം എന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരൊക്ക സിനിമ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമാണ്' എന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. അതേസമയം, നവ്യ എന്നോടുള്ള സ്നേഹം കാരണം പറയുന്നതാണെന്നും മഞ്ജു പറഞ്ഞു. നവ്യ നായരുടെ തിരിച്ചു വരവില്‍ ഞാന്‍ പ്രചോദനമായിരുന്നില്ല. നവ്യയ്ക്ക് സിനിമ ചെയ്യണമെന്ന സ്പാര്‍ക്കില്ലാതെ അത് സംഭവിക്കില്ലായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. അതുകൊണ്ട് അതിന്റെ ക്രെഡിറ്റുകളെല്ലാം നവ്യയ്ക്ക് തന്നെയാണ്, എനിക്കല്ലെന്നും മഞ്ജു വ്യക്തമാക്കി.

  Recommended Video

  പൊട്ടിക്കരഞ്ഞ് നവ്യാ നായർ.. Navya nair about KPAC Lalitha | FilmiBeat Malayalam

  വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലാമണിയായി മലയാള സിനിമയിലേക്ക് എത്തിയ നവ്യ രണ്ടാം വരവില്‍ എത്തുന്നത് രാധാമണിയായിട്ടാണ്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തില്‍ നവ്യ അ്‌വതരിപ്പിക്കുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ നവ്യയുടെ തിരിച്ചുവരവിനായി കാത്തു നില്‍ക്കുന്നത്. ശക്തമായ നായിക കഥാപാത്രങ്ങളുമായി നവ്യയും സജീവമായി സിനിമയിലുണ്ടാകുമെന്നത് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

  Read more about: manju warrier navya nair
  English summary
  Manju Warrier Reacts To Navya Nair's Comeback And Her Praises
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X