For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരെ കുഴപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവച്ച് താരം

  |

  പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു ലൂസിഫർ. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സാനിയ ഇയ്യപ്പൻ, വിവേക് ഒബ്റോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ആ വർഷത്തെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ.

  പൃഥിരാജ്-മോഹൻലാൽ എന്ന ഹിറ്റ് കോബോയുടെ പിറവി കൂടെ ആയിരുന്നു ലൂസിഫർ സിനിമ. അതിന് ശേഷം ഇരുവരും ഒന്നിച്ച ബ്രോ ഡാഡിയും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ ഏറ്റവും വലിയ കാൻവാസിൽ ഒരുക്കാനാണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. അതിനിടെ ലൂസിഫർ സെറ്റിലുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ.

  Also Read: കരയുന്നത് ദുര്‍ബലയായത് കൊണ്ടല്ല; ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പിയിലെ മുത്തായി ധരിച്ചോളാന്‍ അഭിരാമി

  സോഷ്യൽ മീഡിയയിലൊക്കെ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പരിജ്ഞാനം. സാധാരണക്കാർക്ക് മനസിലാകാത്ത വാക്കുകളും പ്രയോഗങ്ങളും പൃഥിയുടെ സംഭാഷണത്തിലും പോസ്റ്റുകളിലും കടന്നു കൂടാറുണ്ട്. ഇത് പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും വരെ കാരണമായിട്ടുണ്ട്. ഇംഗ്ലീഷ് ഉപയോഗം പൃഥ്വിയെ വ്യാപക സൈബർ ആക്രമണത്തിലേക്ക് വരെ തള്ളിവിട്ടിട്ടുണ്ട് എന്നതും ചരിത്രം.

  ലൂസിഫർ സെറ്റിലും പൃഥ്വിരാജിന്റെ അടുത്തെന്ന് മനസിലാവാത്ത ഇംഗ്ലീഷ് പദപ്രയോഗങ്ങൾ ഉണ്ടായി എന്ന് പറയുകയാണ് മഞ്ജു. ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ഇൻക്രെടുലസായ റിയാക്ഷൻ വേണമെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും. എന്നാൽ തനിക്ക് അതിന്റെ അർത്ഥം മനസിലാകാതെ പൃഥ്വിയോട് തന്നെ ചോദിച്ചെന്നുമാണ് മഞ്ജു പറഞ്ഞത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ ആണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. താരം സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ.

  Also Read: ജയറാമിന്റെ കത്തുമായി അവസരം ചോദിച്ചു വന്ന ദിലീപിനെ കമൽ ആദ്യം ഒഴിവാക്കി; വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ

  'ഒരു സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. അതിനിടയിൽ എന്നോട് ഇൻക്രെടുലസായ റിയാക്ഷൻ വേണമെന്ന് പൃഥ്വി പറഞ്ഞു. എല്ലാ ഇംഗ്ളീഷ് വാക്കുകൾ ഒന്നും എനിക്ക് അറിയില്ലലോ. ഞാൻ മനസിലാകാതെ പ്രിഥ്വിയോട് തന്നെ ചോദിച്ചു. നിസ്സഹായയാവുക എന്നാണ് അതിന്റെ അർത്ഥമെന്ന് പൃഥ്വിരാജ് പറഞ്ഞു തന്നു,' മഞ്ജു പറഞ്ഞു. തനിക്ക് പുതിയൊരു വാക്ക് അങ്ങനെ പഠിക്കാൻ പറ്റിയെന്നും അതിന് നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു.

  സിനിമകളിൽ തനിക്ക് സാഹസിക രംഗങ്ങൾ ചെയ്യാൻ മടിയില്ലെന്നും മഞ്ജു പറയുന്നുണ്ട്. അജിത്തിന് ഒപ്പം അഭിനയിക്കുന്ന പുതുയ ചിത്രം തുനിവിൽ ആക്ഷൻ രംഗങ്ങൾ ചെയ്തതിനെ തുടർന്നുണ്ടായ പരുക്കുകളൊക്കെ മഞ്ജു എടുത്ത് കാണിക്കുന്നുണ്ട്. ജാക്ക് ആൻഡ് ജില്ലിൽ തേപ്പോട്ടി കൊണ്ട് അടിക്കുന്ന ഒരു രംഗത്തിൽ തലക്ക് പരുക്കേറ്റതും മഞ്ജു പറഞ്ഞു. '

  Also Read: മലർവാടിയ്ക്ക് ലഭിച്ച പ്രതിഫലം 2,500 രൂപ; സിനിമാ മോഹം ആദ്യ പറഞ്ഞത് അൽഫോൺസ് പുത്രനോട്: സിജു വിൽസൺ

  മലയാളത്തിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജില്ലിൽ ആണ് മഞ്ജു അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. സൗബിൻ ഷഹിറിനൊപ്പം വെള്ളരിക്ക പട്ടണവും അജിത് ചിത്രവും ആണ് മഞ്ജുവിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. മഞ്ജുവിന്റെ ആരാധകർ കാത്തിരിക്കുന്നത് ചിത്രമാണ് തമിഴിലേത്. എമ്പുരാനിലും ലൂസിഫറിലെ മഞ്ജുവിന്റെ കഥാപാത്രം ഉണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷ.

  Read more about: manju warrier
  English summary
  Manju Warrier recalls a funny incident related to Prithviraj's English from Lucifer movie set goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X