For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചോര കൊണ്ട് എഴുതി കത്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തിട്ടുണ്ട്; പഴയ പ്രണയത്തെക്കുറിച്ച് മഞ്ജു

  |

  മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. തന്റെ കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുമ്പോഴാണ് മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഈ ഇടവേള 20 വര്‍ഷമാണ് നീണ്ടു പോയത്. ഇതിനിടെ പലരും വന്നും പോയെങ്കിലും മഞ്ജു വാര്യരുടെ താരപദവിയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മടങ്ങിയെത്തുമ്പോഴും മലയാളികള്‍ അതേ സ്‌നേഹത്തോടെ മഞ്ജുവിനെ സ്വീകരിക്കുകയായിരുന്നു.

  Also Read: പൊതിച്ചോര്‍ പോയി എന്ന് വച്ചിട്ട് ബിരിയാണി തിന്നാതിരിക്കണോ? ബ്രേക്കപ്പിനെക്കുറിച്ച് ഡെയ്‌സി

  ജീവിതത്തില്‍ പൊരുതാനുറച്ച സ്ത്രീകള്‍ക്ക് ഒരു പ്രചോദനം കൂടിയാണ് മഞ്ജു. വിവാഹവും വിവാഹ മോചനവുമൊക്കെ ഒന്നിന്റേയും അവസാനമല്ലെന്ന് തന്റെ ജീവിതത്തിലൂടെ മഞ്ജു വാര്യര്‍ കാണിച്ചു. തന്റെ ജീവിതം കൊണ്ടു കൂടിയാണ് മഞ്ജു വാര്യര്‍ സൂപ്പര്‍ താരമാകുന്നത്. ഇപ്പോഴിതാ തന്റെ ആദ്യത്തെ ക്രഷിനെക്കുറിച്ചുള്ള മഞ്ജുവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്റെ പുതിയ സിനിമയായ ആയിഷയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുക്കാന്‍ എത്തവേയായിരുന്നു മഞ്ജു വാര്യര്‍. നടന്‍ പ്രഭു ദേവയോട് തോന്നിയ ആരാധനയെ കുറിച്ചാണ് മഞ്ജു മനസ് തുറക്കുന്നത്. ചുമ്മാ സാധാരണ ക്രഷ് ഒന്നുമായിരുന്നില്ല മഞ്ജുവിന് പ്രഭുദേവയോട്. സ്‌കൂള്‍ കാലഘട്ടത്തില്‍ ചോരയില്‍ മുക്കി അദ്ദേഹത്തിന് കത്തുകള്‍ എഴുതിയിട്ടുണ്ട്. മഞ്ജുവിന്റെ വാക്കുകളിലേക്ക്.

  Also Read: പത്ത് പവന്‍ കലാഭവന്‍ മണി തരാമെന്ന് പറഞ്ഞതാണ്; കല്യാണത്തിന് സ്വര്‍ണം തരാന്‍ അദ്ദേഹമിനി ഇല്ലല്ലോന്ന് സുബി സുരേഷ്

  ''എന്നെ അറിയുന്ന ആളുകള്‍ക്ക് എല്ലാം അറിയാം എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്.കുട്ടിക്കാലം മുതലേ എനിക്ക് അദ്ദേഹത്തോട് ആരാധനയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ചോര കൊണ്ട് ലവ് ലെറ്റര്‍ എഴുതി പ്രഭുദേവയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അത്രയും ആരാധന ആയിരുന്നു അദ്ദേഹത്തോട്'' എന്നാണ് മഞ്ജു പറയുന്നത്. ആയിഷയില്‍ മഞ്ജുവിന് വേണ്ടി നൃത്തമൊരുക്കിയത് പ്രഭുദേവയായിരുന്നു. അതിലേക്ക് എത്തിയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

  കുറെ വര്‍ഷങ്ങളുടെ ആഗ്രഹം ഒടുവില്‍ ഈ സിനിമയില്‍ ഒരു അവസരം വന്നപ്പോള്‍, ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു ഈ സിനിമയ്ക്ക് കൊറിയോഗ്രാഫി ചെയ്യാന്‍ ആകുമോ എന്നുള്ളത്. ഒട്ടും ആലോചിക്കാതെ തന്നെ ചെയ്യാം എന്ന് അദ്ദേഹം പറയുകയായിരുന്നുവെന്നാണ് മഞ്ജു പറയുന്നതു. സാറിന്റെ കൊറിയോഗ്രാഫിക്ക് വേണ്ടി അത്രയും വലിപ്പമുള്ള ഒരു പാട്ട് ചിട്ടപ്പെടുത്തുക ആയിരുന്നു പിന്നീട് നടന്നത്. കൊറിയോഗ്രാഫി ഒക്കെ ചെയ്തു ഡാന്‍സേഴ്‌സിനെ അയച്ചത് പ്രഭുദേവ സാര്‍ ആണ്. ഏകദേശം ഒരാഴ്ചത്തെ അധ്വാനം അതിനു പിന്നില്‍ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.

  ഇപ്പോള്‍ പാട്ട് കാണുമ്പൊള്‍ രസം ആണെങ്കിലും ഒരുപാട് പിഴിഞ്ഞെടുത്തിട്ടാണ് ഇത് ഷൂട്ട് ചെയ്യുന്നതെന്നാണ് മഞ്ജു പറയുന്നത്. ചിത്രത്തിലെ ഈ പാട്ടുമായും സിനിമയുമായും ഒരുപാട് ഓര്‍മ്മകള്‍ എന്റെ ജീവിതത്തില്‍ വിലപ്പെട്ടതായിട്ടുണ്ടെന്നും മഞ്ജു തുറന്ന് പറയുന്നു. ചിത്രത്തെക്കുറിച്ചും മഞ്ജു സംസാരിക്കുന്നുണ്ട്. ചിത്രത്തെ മലയാള സിനിമ എന്ന പൂര്‍ണ അര്‍ത്ഥത്തില്‍ വിളിക്കാനാകില്ലെന്നാണ് മഞ്ജു പറയുന്നത്.

  ആയിഷ ഒരു മലയാളം സിനിമ എന്ന രീതിയില്‍ ലേബല്‍ ചെയ്യാന്‍ പറ്റാത്ത ഒരു ചിത്രമാണ്. കാരണം ഇതില്‍ എണ്‍പതു ശതമാനത്തോളം സംഭാഷണങ്ങള്‍ വിദേശത്തുള്ള അഭിനേതാക്കള്‍ അവരുടെ രാജ്യത്തുള്ള ഭാഷ സംസാരിച്ചു കൊണ്ട് അഭിനയിക്കുന്ന ഒരു സിനിമയാണ്. ഒരു മലയാള സിനിമ എന്നതിലുപരി അത് വളര്‍ന്നത് ഒരു ഇന്റര്‍നാഷണല്‍ ,മൂവി ആണെന്നാണ് മഞ്ജു പറയുന്നത്.

  അതേസമയം മഞ്ജുവിന്റെ തമിഴ് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. അജിത്തിനൊപ്പം അഭിനയിക്കുന്ന തുനിവ് ആണ് മഞ്ജുവിന്‌റെ പുതിയ തമിഴ് ചിത്രം. ഇതുവരെ കാണാത്ത വേഷത്തിലാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. ആക്ഷനും ചെയ്യുന്നുണ്ട് ചിത്രത്തില്‍ മഞ്ജു. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം.

  Read more about: manju warrier
  English summary
  Manju Warrier Recalls Writing Letter To Her Celebrity Crush While Studying In School
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X