പോസ്റ്റർ കണ്ടപ്പോൾ ആരാധകർ ഞെട്ടി; പരീക്ഷണങ്ങളോട് നോ പറയില്ല ​: 'ഫൂട്ടേജ്' മൂവിയെ കുറിച്ച് മഞ്ജു വാര്യർ

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൂട്ടേജ്'. എ സർട്ടിഫിക്കേറ്റ് നേടിയ ഫൂട്ടേജിൽ വൈശാഖ് നായരും ​ഗായത്രി അശോകുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഏറെ പ്രത്യേകതകളുള്ള സിനിമയാണെന്ന് ചിത്രത്തിന്റെ ട്രെയ്ലർ കാണുമ്പോൾ തന്നെ മനസിലാവും. സാധാരണ സിനിമകളുടെ ഒരു ട്രെയ്ലറുകളിൽ നിന്ന് വ്യത്യസ്തമാർന്ന സ്വഭാവമുണ്ട് ഫൂട്ടേജിന്റെ ട്രെയ്ലർ. ഒരു ഇന്റർനാഷണൽ ലെവലിലുള്ള പ്രൊജക്ട് പോലെ തോന്നിപ്പിക്കുന്ന ചിത്രം.

ചിത്രത്തിൽ ക്യാമറ കാഴ്ചകൾക്കും ഏറെ പ്രത്യേകതകൾ ഉണ്ട്. ഇതൊരു ഫൗണ്ട് ഫൂട്ടേജ് വിഭാ​ഗത്തിൽ വരുന്ന ചിത്രമാണ്. "അതായത് പുറത്ത് നിന്ന് ഒരു ക്യാമറ വെച്ച് ക്ലോസ് അപ്പ്, വൈഡ് ആങ്കിൾ ഷോട്ടുകൾ എടുക്കുന്ന പോലെ ഈ സിനിമയിൽ കാണാൻ സാധിക്കില്ല. രണ്ട് പേർ ഒരുമിച്ചുള്ള റിയലിസ്റ്റിക്കായുള്ള മൊമന്റ്സ് ഒരു സെൽഫി വീഡിയോ ആയോ എല്ലെങ്കിൽ ട്രൈപോട് വെച്ച് എടുത്ത വിശ്വൽസോ ആയിരിക്കും. ഇതെല്ലാം കൂടിച്ചർത്താണ് ഫൂട്ടേജ് എന്ന സിനിമ ഉണ്ടായത്." മഞ്ജു വാര്യർ പറഞ്ഞു.

Manju warrier

ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനും എഴുത്തുകാരിയും നടി ​ഗായത്രി അശോകും മഞ്ജുവിനൊപ്പം കൗമൂദി മൂവീസിലൂടെ സംസാരിക്കുന്നു. "സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യുന്നതിലും കൂടുതൽ ഈ സിനിമക്കു വേണ്ടി എഫേർട്ട് എടുത്തിട്ടുണ്ട്. ഒരു സീനും കട്ട് ചെയ്യാൻ സാധ്യമല്ല. അതിനാൽ ഒരോ സീനും ഒറ്റ ഷോട്ടാണ്. അതാണ് ഏറ്റവും വലിയ ചാലഞ്ചും. രണ്ടുപേരുടെ ജീവിതത്തിലെ കാര്യങ്ങളാണ് സിനിമയിൽ നടക്കുന്നത്. അതിനാൽ കഥയിൽ പ്രാധാന്യമില്ലാത്ത വിശ്വൽസും ചിലപ്പോൾ സിനിമയിൽ കാണാം." സൈജു ശ്രീധരൻ പറഞ്ഞു.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ വലിയ രീതിയിൽ ചർച്ചകൾ ഉണ്ടായിരുന്നു. അതായത് മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റിലീസ് ചെയ്യുന്ന ചിത്രമാണിതെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനാൽ വൈശാഖ് നായർക്കൊപ്പമുള്ള നായിക മഞ്ജു ആണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. മഞ്ജുവിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് പ്രേക്ഷകർ ഒന്നാകെ ഞെട്ടി. ഇതിനെ കുറിച്ച് മഞ്ജു വാര്യർ പറയുന്നതിങ്ങനെ.

Manju warrier

"പ്രതീക്ഷിക്കാത്ത തരത്തിലൊരു പോസ്റ്റർ കണ്ടപ്പോൾ ആളുകൾ ഒന്ന് ഞെട്ടി. പക്ഷേ സോഷ്യൽ മീഡിയയിലെ സദാചാരം ഇത് ആദ്യമായല്ലാല്ലോ. കാലാകാലങ്ങളായി കാണുന്ന കാര്യമല്ലെ. പിന്നെ ഈ സിനിമ ഒരു പരീക്ഷണ ചിത്രം എന്നു വേണമെങ്കിൽ പറയാം. അതുകൊണ്ടാവാം ഈ കഥ എന്നെ അത്രക്കും ആകർഷിച്ചത്." മഞ്ജു പറഞ്ഞു.

ഫൗണ്ട് ഫൂട്ടേജസ് മൂവീസ് എപ്പോഴും വളരെ റിയലിസ്റ്റിക് ആയുള്ള കഥാമുഹൂർത്തങ്ങളായിരിക്കും പ്രേക്ഷകരോട് പറയുന്നത്. ഫൂട്ടേജ് എന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, വൈശാഖ് നായർ, ​ഗായത്രി അശോക് എന്നിവരെ കൂടാതെ വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ.

ചിത്രം ഒരു തിയേറ്റർ എക്സ്പീരിയൻസ് ഡിമാന്റ് ചെയ്യുന്ന സസ്പെൻസ് ത്രില്ലറായിരിക്കും എന്നാണ് സംവിധായകൻ സൈജു പറയുന്നത്. ആ​ഗസ്റ്റ് 2ന് ഫൂട്ടേജ് തിയേറ്ററിലെത്തും. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X