For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില സമയങ്ങളിൽ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്; ഓർമ്മകളിൽ കടിച്ചുതൂങ്ങി നിൽക്കാറില്ല: മഞ്ജു വാര്യർ

  |

  മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മഞ്ജു വാര്യരുടെ ആരാധകരാണ്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ഇടയ്ക്ക് ഒരു നീണ്ട കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു.

  മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും വിസ്മയിപ്പിക്കുന്ന നായികയ്ക്ക് മറ്റെന്ത് വിശേഷണം നൽകുമെന്നാണ് ആരാധകരുടെ ചോദ്യം. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്.

  Also Read: പ്രണയത്തെ കുറിച്ച് സംസാരിച്ചും പരസ്‌പരം പുകഴ്ത്തിയും ബാലയും ഗോപി സുന്ദറും; പഴയ അഭിമുഖം വൈറൽ

  ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം മറികടന്ന് ശക്തയായി എത്തിയ മഞ്ജുവിനെ പ്രേക്ഷകർ ചേർത്തു നിർത്തുകയായിരുന്നു. അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിൽ ഒരു കോടി എന്ന പരിപാടിയിൽ മഞ്ജു അതിഥിയായി എത്തിയിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ താരം ഷോയിൽ പങ്കുവെച്ചിരുന്നു.

  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേർപാട് ആണെന്നത് ഉൾപ്പടെ മഞ്ജു തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ മഞ്ജു പരിപാടിയിൽ പറഞ്ഞ മറ്റു ചില വാക്കുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മറവി തനിക്ക് ചില സമയങ്ങളിൽ അനുഗ്രഹമായി മാറിയിട്ടുണ്ട് എന്നാണ് മഞ്ജു പറഞ്ഞത്. മറവി സംബന്ധിച്ച അവതാരകനായ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

  Also Read: സിനിമയിൽ നിന്ന് മാറിനിന്നത് അതുകൊണ്ട്, പക്ഷെ മമ്മൂട്ടി വിളിച്ചപ്പോൾ നിരസിക്കാനായില്ല; മധു പറയുന്നു

  'ചില കാര്യങ്ങൾ നല്ല ഓർമയുണ്ടാകും ചില കാര്യങ്ങൾ മറന്നു പോകും. കാര്യങ്ങൾ ഓർത്ത് അവ ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്വഭാവമില്ല. അത് പലപ്പോഴും നല്ലതുമാണ് ചീത്തയുമാണ്,; മഞ്ജു പറഞ്ഞു. മറവി ഒരു അനുഗ്രഹമായിട്ട് മഞ്ജുവിന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതെ എന്നാണ് നടി മറുപടി നൽകുന്നത്. ചിലപ്പോൾ അത് പോസിറ്റീവായിട്ടാണ് തോന്നാറുള്ളതെന്നും മഞ്ജു പറഞ്ഞു.

  'ചിലപ്പോൾ ചില ആവശ്യമുള്ള കാര്യങ്ങൾ പോലും എനിക്ക് ഓർത്തുവയ്ക്കാൻ കഴിയാറില്ല. സിനിമയിൽ തന്നെ സത്യേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നത് പോലെ എനിക്ക് പറയാൻ കഴിയില്ല. ചില അവസരങ്ങളിൽ അവരെ പോലെ ഓരോന്നും ഓർത്തെടുത്ത് എ അവതരിപ്പിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നെങ്കിലോ എന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്,' മഞ്ജു കൂട്ടിച്ചേർത്തു.

  Also Read: 'ഭീഷ്മപർവ്വം പോലുള്ള സിനിമകളിൽ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിലൊക്കെ എന്തെങ്കിലും സന്ദേശമുണ്ടോ!'

  മോഹൻലാലിനൊപ്പമൊക്കെ അഭിനയിക്കുമ്പോൾ താൻ ആരാധിക്കുന്ന നടൻ എന്നതിൽ നിന്ന് മാറി വളരെ അടുത്ത് അഭിനയിക്കാനോക്കെ സ്വയം നടത്തുന്ന ശ്രമമാണോ അതോ തനിയെ സംഭവിക്കുന്നത് ആണോ എന്ന ചോദ്യത്തിനും മഞ്ജു പ്രതികരിച്ചു. 'അടുപ്പമുള്ളത് പോലെ അഭിനയിക്കണം എന്നൊന്നും മനസിൽ ചിന്തിക്കാറില്ല. ആക്ഷൻ പറയുമ്പോൾ തനിയെ സംഭവിക്കുന്നതാണ്. അതിന് മനഃപൂർവമായ ശ്രമം ഒന്നും നടത്താറില്ല, മഞ്ജു പറഞ്ഞു.

  സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ആണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വെള്ളരിപ്പട്ടണം, ആയിഷ, അജിത്തിനൊപ്പമുള്ള തമിഴ് ചിത്രം എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.

  Read more about: manju warrier
  English summary
  Manju Warrier says she don't hang on to memories and sometimes oblivion has felt like a blessing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X