അച്ഛനും അമ്മയ്ക്കും ചീത്ത പേര് ആകരുത്! ഷൂട്ടിന് വരുമ്പോ അമ്മ വിളിക്കും; കുഞ്ഞാറ്റ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ഇരുവരും തങ്ങളുടെ പ്രതിഭ കൊണ്ട് പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തന്നെ തുടരുകയും ചെയ്യുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ഉര്‍വ്വശി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിറഞ്ഞു നില്‍ക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയും സിനിമയിലേക്ക് കടന്നു വരികയാണ്. കുഞ്ഞാറ്റ എന്ന് മലയാളികളടക്കം വിളിക്കുന്ന തേജാലക്ഷ്മി തന്റെ അരങ്ങേറ്റത്തിനായുള്ള തിരിച്ചുവരവിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. നേരത്തെ കുഞ്ഞാറ്റയും കല്‍പ്പനയുടെ മകള്‍ ശ്രീമയിയും ചേര്‍ന്ന് ചെയ്ത വീഡിയോകളൊക്കെ വൈറലായിരുന്നു.

kunjatta

ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് കുഞ്ഞാറ്റ മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കുഞ്ഞാറ്റ മനസ് തുറന്നത്. അച്ഛന്‍ മനോജ് കെ ജയനും അഭിമുഖത്തില്‍ മകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ബാംഗ്ലൂരിലെ പഠനവും മൂന്ന് വര്‍ഷത്തെ ജോലിയുമെല്ലാം കഴിഞ്ഞാണ് കുഞ്ഞാറ്റ സിനിമയിലേക്ക് കടക്കുന്നത്.

പഠിക്കാന്‍ ചേര്‍ന്ന സമയത്ത് തന്നെ പ്രിന്‍സിപ്പല്‍ ഫാദര്‍ പറഞ്ഞിരുന്നു ഇടയ്ക്ക് വച്ച് നിര്‍ത്തി പോകാനാണ് ഉദ്ദേശമെങ്കില്‍ കോഴ്‌സിന് ചേരാതിരിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് ഓവര്‍ വന്നതൊക്കെ ആ പേരിലാണ് വിട്ടു കളഞ്ഞത്. പിന്നീട് സീരിയസായി സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴും ചെറിയ പേടി ബാക്കി നിന്നു. അച്ഛനും അമ്മയും അതിഗംഭീര ആക്ടേഴ്‌സാണ്. അവരുടെ പേര് ഞാന്‍ ചീത്തയാക്കുമോ? എന്നായിരുന്നു ചിന്തയെന്നാണ് കുഞ്ഞാറ്റ പറയുന്നത്.

പക്വതക്കുറവു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിച്ചതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. മികച്ച പ്രൊജക്ട് വരുകയാണെങ്കില്‍ ഉറപ്പായും ഇനി യെസ് പറയും. മോഡലിംഗും ഇഷ്ടമാണ്. അതിനായി സ്വയം ഗ്രൂം ചെയ്തു തുടങ്ങി. ജിമ്മില്‍ ചേര്‍ന്നു. ശരീരവും ആരോഗ്യവും ഇപ്പോള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നും താരം പറയുന്നു. ഈയ്യടുത്ത് അമ്മ ഉര്‍വ്വശിയ്‌ക്കൊപ്പമുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതേക്കുറിച്ചും താരപുത്രി സംസാരിക്കുന്നുണ്ട്.

kunjatta

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങുന്നത് അച്ഛന് ഇഷ്ടപ്പെടുമോ എന്ന പേടി കാരണം അമ്മയെ (ആശ) കൊണ്ടു റെക്കമെന്റ് ചെയ്യിച്ചിട്ടാണ് അനുവാദം വാങ്ങിയത്. ഡിഗ്രിയ്ക്ക് ചേര്‍ന്ന കാലമാണത്. ആരും കണ്ടു പിടിക്കാതിരിക്കാന്‍ വേണ്ടി പെ്‌ട്ടെന്നു മനസിലാകാത്ത ഐഡിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാക്കിയത്.

എന്നിട്ടും അതില്‍ പോസ്റ്റ് ചെയ്ത ഡബ്‌സ്മാഷ് വീഡിയോകള്‍ ആരൊക്കയോ കുത്തിപ്പൊക്കി വൈറലാക്കി. മിനുവിന്റെ മകള്‍ ചിഞ്ചി (കല്‍പ്പനയുടെ മകള്‍ ശ്രീമയി) ആയിരുന്നു അതില്‍ എന്റെ ജോഡി. ഇപ്പോള്‍ ചിഞ്ചി സിനിമയില്‍ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാറ്റ പറയുന്നു.

ബെംഗളൂരുവില്‍ ഷൂട്ടിംഗ് ആവശ്യത്തിന് വരുമ്പോള്‍ അമ്മ വിളിക്കും. ഒന്നോ രണ്ടോ ദിവസം കൂടെ പോയി താമസിക്കും. ഈയ്യിടെ അമ്മ കൊച്ചിയില്‍ വന്നപ്പോഴും രണ്ടുമൂന്നു ദിവസം അമ്മയ്‌ക്കൊപ്പം പോയി നിന്നു. അന്നെടുത്ത ചിത്രങ്ങളാണ് വൈറലായതെന്നാണ് താരപുത്രി പറയുന്നത്.

മണിയന്‍പിള്ള രാജുവും ആന്റോ ജോസഫും അവര്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ നായികയാകാന്‍ വിളിച്ചിരുന്നു. അപ്പോഴൊക്കെ അത്ര ധൈര്യം വന്നിട്ടില്ല എന്ന് പറഞ്ഞാണു മോള്‍ ഒഴിഞ്ഞുമാറിയത്. അവളുടെ അമ്മ തമിഴിലെ ഒരു ഓഫറിനെക്കുറിച്ച് ചോദിച്ചപ്പോഴും മറുപടിയ്ക്ക് മാറ്റമുണ്ടായില്ല. ഈയ്യിടെ ഒരു ദിവസം വന്ന് അച്ഛാ ഇനി സിനിമ നോക്കാമെന്ന് തോന്നുന്നു എന്ന് പറഞ്ഞുവെന്നാണ് മകളെക്കുറിച്ച് മനോജ് കെ ജയന്‍ പറയുന്നത്.

Read more about: manoj k jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X