For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനൊരുത്തന്‍ കാരണമാണ് ബിലാല്‍ മുടങ്ങിയത്, ഷൂട്ട് തുടങ്ങാന്‍ മൂന്ന് ദിവസം മുമ്പാണത് നടന്നത്: മനോജ് കെ ജയന്‍

  |

  മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കിയ സിനിമയായിരുന്നു ബിഗ് ബി. തീയേറ്ററില്‍ വലിയൊരു ഓളമുണ്ടാക്കിയില്ലെങ്കിലും സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുക്കാന്‍ ബിഗ് ബിയ്ക്ക് സാധിച്ചിരുന്നു. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ അമല്‍ മമ്മൂട്ടിയെ അവതരിപ്പിച്ചത്. മലയാളത്തിലെ പുതു തരംഗത്തിന്റെ വരവറിയിച്ച സിനിമകളിലൊന്നാണ് ബിഗ് ബി.

  Also Read: വസ്ത്രത്തിന്റെ പേരിൽ നേരിടേണ്ടിവന്ന ആക്രമണങ്ങൾ ചെറുതല്ല, എന്നൊയോ വീട്ടുകാരെയോ ബാധിക്കാത്ത കാര്യമാണ്: പ്രിയ

  അതുകൊണ്ട് തന്നെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2017 ലാണ് ഔദ്യോഗികമായൊരു പ്രഖ്യാപനമുണ്ടാകുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉടനെ എത്തുമെന്ന് സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചുവെങ്കിലും ആരാധകരുടെ കാത്തിരിപ്പ് 2022 കഴിയുമ്പോഴും തുടരുകയാണ്. അമലും മമ്മൂട്ടിയും ഇതിനിടെ മറ്റൊരു സിനിമ ചെയ്തുവെങ്കിലും ബിലാലിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

  ഇപ്പോഴിതാ ബിലാലിനെക്കുറിച്ചും ബിലാല്‍ വൈകിയതിന് പിന്നിലെ കാരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ ജയന്‍ മനസ് തുറന്നത്. ബിലാല്‍ വൈകിയതിന്റെ കാരണം കൊറോണ പരത്തിയ പത്തനംതിട്ടക്കാരന്‍ ആണെന്നാണ് മനോജ് കെ ജയന്‍ തമാശ രൂപേണ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: ഷക്കീല തകർന്നെങ്കിലും സിനിമയെ രക്ഷിച്ചവളാണ്; അവർ നേരിട്ട അപമാനമൊക്കെ ഒറ്റയ്ക്കായിരുന്നു! ശാരദക്കുട്ടി ടീച്ചര്‍

  ''ബിലാലിനെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഒന്നും കൃത്യമായിട്ടുള്ളതല്ല. സിനിമ നടക്കുമായിരുന്നു, ഒരു പത്തനംതിട്ടക്കാരന്‍ ന്ന് ആദ്യത്തെ കൊറോണ പരത്തിപ്പോയില്ലേ. അതിന് മൂന്ന് ദിവസം മുമ്പോ ഒരാഴ്ച മുമ്പോ തുടങ്ങാനിരുന്ന പടമായിരുന്നു ബിലാല്‍ എന്നാണ് ബിജു മേനോന്‍ പറയുന്നത്. കൊറോണയുടെ വരവോടെ ലോകത്തെല്ലായിടത്തുമെന്നത് പോലെ കേരളവും ലോക്ക്ഡൗണിലേക്ക് കടന്നിരുന്നു. ഇതോടെ സിനിമകളുടെ ചിത്രീകരണവും മുടങ്ങി. അങ്ങനെയാണ് ബിലാലിന്റെ വരവും മുടങ്ങുന്നത്.

  കൊറോണ എന്നൊരു സാധനം വന്നു, കേരളത്തില്‍ ഒരാള്‍ വന്നിറങ്ങി. പ്രശ്‌നവും അലമ്പുമായിയെന്നാണ് ബിജു മേനോന്‍ പറയുന്നത്. അതോടെ സിനിമ ക്യാന്‍സലായി. തന്റെ 20 ദിവസത്തെ ഡേറ്റ് വാങ്ങി വച്ചിരുന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൊറോണ മൂലം ആദ്യം തെറിച്ച പടം ബിലാലാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇപ്പോള്‍ ബിലാല്‍ നടക്കാത്തതിന്റെ കാരണവും മനോജ് കെ ജയന്‍ പറയുന്നുണ്ട്.

  ഇപ്പോള്‍ ചിത്രം നടക്കാതെ പോകുന്നത് മമ്മൂക്കയുടെ ഡേറ്റിന്റെ പ്രശ്‌നം മൂലമായിരിക്കാമെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. അദ്ദേഹം വരിവരിയായി സിനിമകള്‍ ചെയ്യുകയാണല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ബിലാലിനെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും മനോജ് കെ ജയന്‍ പറയുന്നുണ്ട്. ബിലാല്‍ എന്ന സിനിമ തീര്‍ച്ചയായും ഉണ്ടാകുമെന്നും അതിലൊരു സംശയവും ഇല്ലെന്നും മനോജ് കെ ജയന്‍ വ്യക്തമാക്കുന്നുണ്ട്.

  എല്ലാം ഒത്തുവരണമെന്നാണ് അദ്ദേഹം പറയുന്നത്. സംവിധായകനായ അമല്‍ നീരദ് മറ്റ് സിനിമകള്‍ ചെയ്യുന്നുണ്ടെന്നതും വൈകുന്നതിന്റെ കാരണമാണ്. അതേസമയം താന്‍ അടക്കമുള്ള ബിഗ് ബിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ബിലാലെന്നും മനോജ് കെ ജയന്‍ പറയുന്നു. ബിലാല്‍ വൈകിയതോടെ മമ്മൂട്ടിയും അമലും കൈകോര്‍ത്ത സിനിമയായിരുന്നു ഭീഷ്മ പര്‍വ്വം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

  അതേസമയം ലൂയിസാണ് മനോജ് കെ ജയന്റെ പുതിയ സിനിമ. ഇന്ദ്രന്‍സാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് കുമാര്‍, ജോയ് മാത്യു, ജോയ് മാത്യു, അസീസ് നെടുമങ്ങാട്, ലെന, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

  Read more about: manoj k jayan
  English summary
  Manoj K Jayan Talks About Bilal Being Delayed And Why Its Taking Forever To Make The Film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X