ദിലീപേട്ടനെ കണ്ടിട്ട് മനസിലാവാതെ പോയി; കുഞ്ഞിക്കൂനന്‍ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞ് നടി മന്യ
വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് മന്യ നായിഡു. മലയാളി അല്ലെങ്കിലും കേരളത്തിന് ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി. ജോക്കര്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് തുടക്കം കുറിച്ച മന്യ ബാലതാരമായി അതിന് മുന്‍പും അഭിനയിച്ചിരുന്നു. ജോക്കറിലെ കമല എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയത്.
ജോക്കറിന് ശേഷം കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലൂടെയാണ് മന്യയും ദിലീപും വീണ്ടും ഒന്നിക്കുന്നത്. ദിലീപ് ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു നായിക കഥാപാത്രം അവതരിപ്പിച്ചത് മന്യയാണ്. മുന്‍പ് സിനിമയുമായി ബന്ധപ്പെട്ട ട്രോളുകളിലും നടി നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ കുഞ്ഞിക്കൂനന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയുമായിട്ടാണ് മന്യ എത്തിയിരിക്കുന്നത്. കൂനനായി അഭിനയിച്ചിട്ടുള്ള ലുക്കിലാണ് ദിലീപുള്ളത്. എന്നാല്‍ ആദ്യം കണ്ടപ്പോള്‍ അത് ദിലീപാണെന്ന് പോലും തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ മന്യ സൂചിപ്പിച്ചിരിക്കുന്നത്.

'ലക്ഷ്മിയും കുഞ്ഞികൂനനും. കുഞ്ഞനെ ഞാന്‍ ആദ്യം കണ്ടപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. ദിലീപേട്ടന്‍ ആണിതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ ഷോട്ട് റെഡി ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ദിലീപേട്ടനെ മറികടന്ന് മുന്നോട്ട് നടന്ന് പോയി. പെട്ടെന്ന് അദ്ദേഹം എന്റെ പേര് വിളിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞനെയാണ്. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി പോയി. അപ്പോഴാണ് ഞങ്ങള്‍ ഈ ഫോട്ടോ എടുത്തത്. ലക്ഷ്മിയും കുഞ്ഞനും ആദ്യമായി കണ്ട നിമിഷം. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് ഇതൊക്കെ. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നും' മന്യ പറയുന്നു.

അതേ സമയം മന്യയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. കുഞ്ഞിക്കൂനലില്‍ വളരെ കുറച്ച് ഭാഗമേ മന്യ ഉള്ളുവെങ്കിലും ചെയ്തത് അത്രയും മനോഹരമായിട്ടുണ്ട്. കുഞ്ഞന്റെ കൂടെ ഇങ്ങനെ നില്‍ക്കുന്നത് വാസു അണ്ണന്‍ കാണണ്ട എന്ന് തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്. മുന്‍പും വാസു അണ്ണന്റെ ട്രോളുകളില്‍ പ്രതികരിച്ച് കൊണ്ട് മന്യ എത്തിയിരുന്നു. അന്ന് കുഞ്ഞികൂനന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

സിനിമയില്‍ പ്രസാദ് എന്ന കോളേജ് വിദ്യാര്‍ഥിയുടെയും കൂനനായ കുഞ്ഞന്റെയും വേഷത്തിലാണ് ദിലീപ് അഭിനയിച്ചത്. മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും പ്രസാദും തമ്മില്‍ ഇഷ്ടത്തിലാണ്. വീട്ടുകാരുടെ എതിര്‍പ്പിനാല്‍ ഇരുവരും ഒളിച്ചോടുകയാണ്. ആ സമയത്ത് സഹായവുമായി വന്നത് കുഞ്ഞനാണ്. എന്നാല്‍ ഒളിച്ചോടി പോകുന്ന രാത്രിയില്‍ വാസു അണ്ണന്‍ എന്ന റൗഡി ലക്ഷ്മിയെ ആക്രമിക്കുകയും പാറമടയില്‍ തള്ളിയിട്ട് കൊല്ലുകയുമാണ്. ഇതോടെ മന്യ അവതരിപ്പിച്ച കഥാപാത്രം അവസാനിച്ചു. എങ്കിലും ഇപ്പോഴും ആ കഥാപാത്രത്തിലൂടെ മന്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നത് പതിവാണ്. ഉപദ്രവിക്കാന്‍ വന്നതാണെങ്കിലും പിന്നീട് വാസു അണ്ണനെ ട്രോളന്മാര്‍ ഏറ്റെടുത്തു. ലക്ഷ്മിയുമായി വിവാഹം കഴിപ്പിച്ചും അല്ലാതെയുമായി ട്രോളുകള്‍ വൈറലായതോടെ മന്യയും ഇത് ഏറ്റെടുത്തു.
Recommended Video

2008 ലാണ് മന്യ സതിഷ് പട്ടേലുമായി വിവാഹിതയാവുന്നത്. ആദ്യ ബന്ധം അധികനാള്‍ നീണ്ട് പോയില്ല. വൈകാതെ 2013 ല്‍ വിശാല്‍ ബാജ്‌പേയ് എന്നയാളുമായി നടി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ആദ്യ വിവാഹത്തോടെ തന്നെ മന്യ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്നു. 2010 ല്‍ റിലീസ് ചെയ്ത പതിനൊന്നില്‍ വ്യാഴം എന്ന ചിത്രത്തിലാണ് നടി അവസാനം മലയാളത്തില്‍ അഭിനയിച്ചത്.
അർജുന്റേയും മകളുടേയും കാര്യം നിരന്തരം ചോദിക്കും, ശ്രീദേവിയുടെ സ്വഭാവത്തെ കുറിച്ച് ബോണി കപൂർ


Click it and Unblock the Notifications











