ഞാന്‍ ഓക്കെയാണോ എന്ന് ഡബ്ല്യുസിസിയിലെ ആരും വിളിച്ച് ചോദിച്ചില്ല. വിഷമിപ്പിച്ചു: തുറന്നടിച്ച് മെറീന

കഴിഞ്ഞ ദിവസമായിരുന്നു നടി മെറീന മൈക്കിള്‍ സിനിമാ സെറ്റില്‍ തനിക്കുണ്ടായ മോശം അനുഭവം പങ്കിട്ടത്. ഒരു അഭിമുഖത്തിനിടെ ഷൈന്‍ ടോം ചാക്കോയുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മെറീന സോഷ്യല്‍ മീഡിയയിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. താന്‍ മുമ്പ് അഭിനയിച്ചൊരു സിനിമയുടെ സെറ്റില്‍ മതിയായ ബാത്തറൂം സൗകര്യം പോലുമില്ലായിരുന്നു എന്നാണ് മെറീന പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി തന്നെ വിളിക്കുകയോ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയോ ചെയ്തില്ലെന്നാണ് മെറീന പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മെറീന ഡബ്ല്യുസിസിക്കെതിരെ രംഗത്തെത്തിയത്.

Mareena Michael

''ഇതിന് മുമ്പ് ഒരു ഇന്റര്‍വ്യു ക്ലിപ് വൈറലായിരുന്നു. അത് കഴിഞ്ഞ് കുറച്ച് ആളുകള്‍ വിളിച്ചു. സുരേഷ് ഗോപി നേരിട്ട് വിളിച്ച് ഓക്കെയാണോ എന്ന് ചോദിച്ചു. കുറച്ച് നടീനടന്മാരും വിൡച്ചിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ഈ രണ്ടാമത്തെ സംഭവം വരുന്നത്. എന്നെ ഈ സംഘടനയില്‍ നിന്നും ഇതുവരേയും ആരും വിളിച്ചിട്ടില്ല. ഇന്നലെ ഞാനൊരു പോസ്റ്റിട്ടു. എനിക്ക് വളരെയധികം സങ്കടമുണ്ട്. എനിക്കറിയാം, ഞാന്‍ വലിയൊരു ആര്‍ട്ടിസ്റ്റല്ല, ഞാനൊരു സാധാരണ ആര്‍ട്ടിസ്റ്റാണ്. പക്ഷെ ഞാനും ഈ കുടുംബത്തിലെ അംഗമല്ലേ? ഞാനും പത്ത് വര്‍ഷമായി സിനിമയുടെ ഭാഗമാണ്. ഞാനും കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്.'' മെറീന പറയുന്നു.

''ഡബ്ല്യുസിസിയിലെ അംഗങ്ങളെയെല്ലാം എനിക്കറിയാം. പരിചയമുള്ളവരാണ്. അവര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സുരേഷ് സാറിന്റെ മകളുടെ കല്യാണ റിസപ്ഷന് പോയപ്പോള്‍ ഒത്തിരിപേര്‍ അവിടെ വച്ച് വന്ന് സംസാരിച്ചിരുന്നു. അറിഞ്ഞിട്ടും അവഗണിക്കുന്നതാണോ, ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടതില്ല എന്ന് തോന്നിയിട്ടാണോ എന്ന് എനിക്കറിയില്ല. എനിക്കത് ഭയങ്കര വിഷമമായി. അപ്പോഴാണ് ഞാന്‍ പോസ്റ്റിടുന്നത്. പോസ്റ്റ് ഇട്ട് ഒന്ന് രണ്ട് മണിക്കൂറിനുള്ളില്‍ എനിക്ക് കോളുകള്‍ വന്നു തുടങ്ങി'' എന്നും മെറീന പറയുന്നു.

അതിലുള്ള ഒരു ആര്‍ട്ടിസ്റ്റ് വിളിച്ചു, മറ്റൊരു ആര്‍ട്ടിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. അംഗങ്ങളൊക്കെ അറിയുന്നുണ്ട്. പക്ഷെ സംഘടന ഒരു കാര്യവും ചെയ്യുന്നില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സ്ത്രീയെന്ന നിലയിലും അത് സങ്കടകരമാണ്. നമുക്ക് വേണ്ടി സംസാരിക്കുന്ന സംഘടനയാണെന്ന് പറഞ്ഞിട്ട് അവരത് ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. പ്രിവിലേജുകളുള്ള ചിലര്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. നയന്‍താരയുടെ സിനിമ നെറ്റ്ഫ്‌ളിക്‌സ് എടുത്ത് മാറ്റിയതില്‍ പാര്‍വ്വതി തിരുവോത്ത് പ്രതികരിച്ചിരുന്നു. നയന്‍താര ഡബ്ല്യുസിസി അംഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും മെറീന പറയുന്നു.

Mareena Michael

നയന്‍താര കൂടുതലും അഭിനയിക്കുന്നത് തമിഴിലാണ്. പക്ഷെ മലയാളത്തില്‍ ഉള്ള ഞാനാണ് ഞാന്‍. ഒരുപക്ഷെ ഞാനൊരു ആളല്ല എന്ന് തോന്നിയതു കൊണ്ടാകാം എന്ന് എനിക്ക് തോന്നിപ്പോയി. ഈ സംഭവങ്ങളൊക്കെ നടക്കുന്നത് ഒന്ന് രണ്ട് ദിവസത്തിനുള്ളിലാണ്. സംഘടന ഇതൊക്കെ ശ്രദ്ധിക്കണം എന്നുള്ളതു കൊണ്ടാണ് ഞാന്‍ വിശദമായി പറയുന്നത്. നമുക്കതില്‍ വിഷമമുണ്ടെന്നും മെറീന പറയുന്നു.

ഞാന്‍ പോസ്റ്റ് ഇട്ട അന്ന് തന്നെ വേറൊരു നടി അവളുടെ അനുഭവം പറഞ്ഞിരുന്നു. തന്നെ ഒരു നടി പോലും വിളിച്ച് ചോദിച്ചില്ലെന്നാണ് പറഞ്ഞത്. അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് പറഞ്ഞാണ് എന്നെ ആശ്വസിപ്പിച്ചത്. ഞാന്‍ പറഞ്ഞത്, അവര്‍ അത് ചെയ്യേണ്ട കാര്യമാണ് എന്നാണ്. വിളിച്ച് ഓക്കെയാണോ എന്ന് ചോദിക്കേണ്ടത് അവര്‍ ചെയ്യേണ്ട കാര്യമാണ്. ഇതുവരേയും ഔദ്യോഗികമായി അന്വേഷണങ്ങളൊന്നും വന്നിട്ടില്ല. ഞാന്‍ പരാതിപ്പെട്ടിട്ടില്ല, കാരണം ഞാനതില്‍ അംഗമല്ല. പരാതിക്കാര്‍ക്കും, അംഗങ്ങള്‍ക്കും വേണ്ടി മാത്രമേ പ്രവര്‍ത്തിക്കൂവെന്നാണോ എന്നും അറിയില്ലെന്നും മെറീന പറയുന്നു.

Read more about: mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X