പണിയില്ലാതെ വെറുതെയിരിക്കുകയായിരുന്നില്ലേ എന്ന് ജൂഡ്; അതുകൊണ്ട് 2018 ല്‍ നിന്നും പിന്മാറി: മെറീന

മലയാള സിനിമയില്‍ സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് മെറീന മൈക്കിള്‍. മോഡലിംഗിലൂടെയാണ് മെറീന സിനിമയിലെത്തുന്നത്. പിന്നീട് നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ സാധിച്ചു. കഴിഞ്ഞ ഒരു അഭിമുഖത്തിനിടെ ഷൈന്‍ ടോം ചാക്കോയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോയത് വാര്‍ത്തയായിരുന്നു.

പിന്നീട് താന്‍ എഴുന്നേറ്റ് പോകാനുണ്ടായ കാരണം വ്യക്തമാക്കി മെറീന രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ മുമ്പൊരു സിനിമയിലെ വേഷം വേണ്ടെന്ന് വച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മെറീന. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെറീന മനസ് തുറന്നത്. പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകൡലൊന്നായ 2018 ലെ വേഷമാണ് മെറീന വേണ്ടെന്ന് വെക്കുന്നത്.

Mareena Michael

''2018 എന്ന സിനിമയില്‍ അപര്‍ണ ബാലമുരളി ചെയ്ത മാധ്യമപ്രവര്‍ത്തകയുടെ കഥാപാത്രം ഞാന്‍ ചെയ്യേണ്ടതായിരുന്നു. ഒരു ദിവസം ഷൂട്ടിന് പോയതുമാണ്. സിനിമയിലെ ക്ലൈമാക്സിനോടടുപ്പിച്ചുള്ള സീനില്‍ ഞാനുണ്ട്. ആ വേഷം സംവിധായകന്‍ ജൂഡ് ആന്തണിയുമായി വഴക്കിട്ടതിന്റെ പേരില്‍ നഷ്ടപ്പെട്ടതാണ്. പക്ഷേ, അതിലെനിക്ക് ഒരു കുറ്റബോധവുമില്ല.'' എന്നാണ് മെറീന പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് മെറീന വ്യക്തമാക്കുന്നുണ്ട്.

2018-ന്റെ ഷൂട്ടിങ് സമയത്ത് പല തവണയായിട്ട് ഷെഡ്യൂള്‍ മാറി വന്നു. ആസിഫ് അലിക്ക് പനിയാണെന്നൊക്കയുള്ള പല പല കാരണങ്ങള്‍. അതിനുമുമ്പ് ഒരു കുഞ്ഞ് സിനിമ ഞാന്‍ കമിറ്റ് ചെയ്തിരുന്നു. ഇവര് ഷെഡ്യൂള്‍ മാറ്റുന്നതിനനുസരിച്ച് അവരോടും ഞാന്‍ ഡേറ്റ് മാറ്റി പറഞ്ഞുകൊണ്ടിരുന്നുവെന്നാണ് മെറീന പറയുന്നത്. അതേസമയം, അവര്‍ ക്യാമറയും ലൊക്കേഷനുമൊക്കെ ബുക്ക് ചെയ്ത് കഴിയുമ്പോഴാവും താന്‍ ഇങ്ങനെ മാറ്റം പറയുന്നതെന്നാണ് മെറീന ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുന്‍നിരനായികമാരുടെ ഡേറ്റ് കിട്ടാഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ക്കും ഡേറ്റില്ലാന്ന് പറയുമ്പോള്‍ എന്താ ചെയ്യാ എന്നവര്‍ ചോദിച്ചുവെന്നും താരം പറയുന്നു. ഒടുവില്‍ 2018-ന്റെ അസോസിയേറ്റ് ഡയറക്ടറോട് ഞാന്‍ വളരെ വിനയത്തോടെ കാര്യം അന്വേഷിച്ചു. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നും അറിയിച്ചുവെന്നും മെറീന പറയുന്നു. എന്നാല്‍ ചിത്രത്തിന്റൈ സംവിധായകന്‍ ജൂഡ് തന്നോട് ദേഷ്യപ്പെടുകയായിരുന്നു ചെയ്തതെന്നാണ് മെറീന പറയുന്നത്.

''ജൂഡേട്ടന്റെ ഒരു ഓഡിയോ മെസേജാണ് വന്നത്. നിന്നെ വെച്ച് പടം ചെയ്തിട്ട് ബുദ്ധിമുട്ടിലായി. നീ ഡേറ്റ് ക്ലാഷിന്റെ ആളാണെന്നൊക്കെ ദേഷ്യത്തോടെ പറയുന്ന ഓഡിയോ. ചേട്ടാ, അല്പം സെല്‍ഫ് റെസ്പെക്ടോടുകൂടി സംസാരിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നതുപോലെയാണ് സംസാരിച്ചത് എന്നൊക്കെ പറഞ്ഞു. ഒരു സൂപ്പര്‍സ്റ്റാറിന്റെ തലക്കനത്തോടെ ഇങ്ങനെയാണെങ്കില്‍ നാളെ മുതല്‍ വരില്ല എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതുപോലെയാണല്ലോ ചേട്ടന്‍ പെരുമാറുന്നത് എന്നും പറഞ്ഞു.'' മെറീന പറയുന്നു.

കാസ്റ്റ് ചെയ്യുന്നതിനുമുന്നേ പണിയില്ലാതെ വെറുതെയിരിക്കുകയായിരുന്നില്ലേ എന്ന് ജൂഡ് ചോദിച്ചുവെന്നാണ് മെറീന പറയുന്നത്. ഒരാള്‍ക്ക് എല്ലായ്പ്പോഴും വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ ചേട്ടാ. ചായ ഇടാനെങ്കിലും എഴുന്നേല്‍ക്കുമല്ലോ, അത് നിങ്ങള്‍ മനസ്സിലാക്കണമെന്നായിരുന്നു അതിന് മെറീന നല്‍കിയ മറുപടി. കൂടാതെ ഈ പ്രോജക്ട് ഞാന്‍ ചെയ്യുന്നില്ല എന്നു പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായെന്നും മെറീന പറയുന്നു.

അതേസമയം, ആ തീരുമാനം ഭാവിയില്‍ എന്റെ കരിയറിനെ ബാധിക്കുമോ എന്നൊന്നും ചിന്തിച്ചില്ലെന്നും തനിക്ക് അങ്ങനെയുള്ള പേടിയുമില്ലെന്നും മെറീന വ്യക്തമാക്കി. എനിക്കുള്ളതാണെങ്കില്‍ എന്നെത്തേടി വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നാണ് മെറീന പറയുന്നത്. ജൂഡ് ഏത് പൊസിഷനില്‍ ഇരിക്കുന്ന ആളുമായിക്കോട്ടെ. അങ്ങനെ അദ്ദേഹം ആരോടും സംസാരിക്കാന്‍ പാടില്ലെന്ന് മെറീന വ്യക്തമാക്കുന്നു.

Mareena Michael

മറ്റൊരാള് തെറ്റായിട്ടാണോ സംസാരിച്ചതെന്ന് നോക്കിയിട്ടുവേണം പെരുമാറാന്‍. അതുമാത്രമേ ഞാന്‍ ചിന്തിച്ചുള്ളൂ. എനിക്കത് ശരിയായി തോന്നിയില്ല. അതുകൊണ്ട് പിന്മാറി. എന്തിനും വിട്ടുവീഴ്ച ചെയ്യണമെന്നത് എന്റെ വ്യവസ്ഥിതിയിലില്ലെന്നും മെറീന വ്യക്തമാക്കുന്നു.

നേരത്തെ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് മെറീനയും ഷൈനും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. താന്‍ മുമ്പ് അഭിനയിച്ചൊരു സിനിമയുടെ സെറ്റില്‍ നേരിട്ട വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെറീന. എന്നാല്‍ ഷൈന്‍ ഇടപെടുകയും മെറീനയെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് താരം എഴുന്നേറ്റ് പോകുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ നടന്നത് വിശദമാക്കി മെറീന രംഗത്തെത്തിയിരുന്നു.

Read more about: mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X