For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതൊരു സെല്‍ഫ് പ്രൊമോഷന്‍ ട്രോള്‍ ആയിരുന്നു, ചിലര്‍ തെറ്റിദ്ധരിച്ചു; സത്യാവസ്ഥ പറഞ്ഞ് മറീന

  |

  ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാത്ത താരങ്ങള്‍ കുറവാണ്. യുവതാരങ്ങള്‍ പ്രത്യേകിച്ചും. ഒട്ടുമിക്ക യുവതാരങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയ പക്ഷെ എപ്പോള്‍ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ചിലപ്പോഴൊക്കെ നമ്മള്‍ ഉദ്ദേശിക്കുന്നതിന്റെ നേര്‍ വിപരീതമായിരിക്കും സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എങ്കിലും പലതാരങ്ങള്‍ക്കും തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന പിന്തുണ വളരെ വലുതാണ്.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം നേരിടേണ്ടി വരുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ വ്യത്യസ്തമായൊരു കഥയാണ് യുവനടി മറീന മൈക്കലിന് പറയാനുള്ളത്. തമാശയായി ഇട്ടൊരു പോസ്റ്റിന് ലഭിച്ച സീരിയസായ പ്രതികരണങ്ങള്‍ കണ്ട് ഞെട്ടിയ താരമാണ് മറീന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. ഈയ്യടുത്ത് മറീന പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ടതാണ് കഥ.

  മറീന അഭിനയിച്ച പുതിയ സിനിമയാണ് പിടികിട്ടാപ്പുള്ളി. സണ്ണി വെയ്‌നും അഹാന കൃഷ്ണയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് പിടികിട്ടാപ്പുള്ളി. ഈയ്യടുത്തായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇതിന് പിന്നാലെയായിരുന്നു മറീനയുടെ പോസ്റ്റ്. ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മറീനയുടെ ചിത്രം പോസ്റ്ററിലുണ്ടായിരുന്നു. അതിനാല്‍ മറീന ഒരു സൂത്രപ്പണി ഒപ്പിക്കുകയായിരുന്നു. ഫോട്ടോഷോപ്പിലൂടെ പോസ്റ്ററില്‍ തന്റെ മുഖം എഡിറ്റ് ചെയ്ത് കയറ്റുകയായിരുന്നു മറീന. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

  വൈറലായി മാറിയത് പക്ഷെ മറ്റൊരു തരത്തിലായിരുന്നു. തന്റെ മുഖം മനപ്പൂര്‍വ്വം ഒഴിവാക്കിയതിനെതിരെ മറീന നടത്തിയ പ്രതികരണം എന്ന നിലയിലായിരുന്നു പലരും ഇതിനെ വ്യാഖ്യാനിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. പിന്നെ പറയണോ പൂരം. താരത്തിന് പിന്തുണയും ആശ്വാസവാക്കുകളുമൊക്കെയായി നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് മറീന തന്നെ വ്യക്തമാക്കുകയാണ്.

  സത്യത്തില്‍ അതൊരു സെല്‍ഫ് ട്രോള്‍ ആയിരുന്നുവെന്നാണ് മറീന പറയുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രം പോസ്റ്ററില്‍ മുഖം വരുന്ന അത്ര പ്രാധാന്യമുള്ളതല്ലെന്നും മറീന പറയുന്നു. താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. അത് ബോധ്യപ്പെടുത്തുക എന്നൊരു ലക്ഷ്യത്തോടെയുമായിരുന്നു താന്‍ ട്രോള്‍ പോലെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതെന്നാണ് മറീന പറയുന്നത്. എന്നാല്‍ തനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മറീന പറയുന്നത്.

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

  സത്യത്തില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ ഇത്രയും ഉണ്ടെന്ന് മനസിലായത് അപ്പോഴാണ്. യാതൊരു ഫാന്‍ ഫോളോയിംഗ്‌സും ഇല്ലാത്ത തനിക്ക് കിട്ടുന്ന പിന്തുണ ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്ന് മറീന പറഞ്ഞു. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി നല്ല സൗഹൃദമാണെന്നും അങ്ങനെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ കൊള്ളാം എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് തള്ളിക്കളയുകയായിരുന്നുവെന്നും മറീന വ്യക്തമാക്കുന്നു. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  Also Read: വിവാഹത്തിനൊരുങ്ങി സീരിയല്‍ നടന്‍ വിഷ്ണു; വധുവായ കാവ്യയുടെ വീട്ടില്‍ വിവാഹത്തിന്റെ തിരക്ക് തുടങ്ങിയെന്ന് താരം

  സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയായിരുന്നു മറീനയുടെ അരങ്ങേറ്റം. അമര്‍ അക്ബര്‍ ആന്റണി, ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, എബി, ഇര, വികൃതി, നാം, മറിയം വന്ന് വിളക്കൂതി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട്, പദ്മ, പിടികിട്ടാപ്പുള്ളി, മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുണ്ട്. ഈയ്യടുത്ത് തന്റെ ജീവിതയാത്രയെക്കുറിച്ച് മറീന തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

  Read more about: mareena michael
  English summary
  Mareena Michael Kurisingal Opens Up About Her Viral Photshopped Poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X