എന്തിനാണ് ഇവരയൊക്കെ നായികയാക്കുന്നത്? ആ വ്യക്തി അങ്ങനെ പറഞ്ഞത് ഷോക്കായി: മറീന മൈക്കിള്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിള്‍. കുടുംബ പാരമ്പര്യമൊന്നുമില്ലാതെ സിനിമയിലേക്ക് കടന്നു വന്ന മെറീന തന്റെ കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയത്. തന്റെ ജീവിത കഥ പറയുന്ന മെറീനയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. മുന്‍നിര സംവിധായകനായ കമല്‍ സംവിധാനം ചെയ്യുന്ന സദാനന്ദന്‍ വൈറലാണ് എന്ന ചിത്രമാണ് മെറീനയുടേതായി റിലീസിനെത്തുന്ന സിനിമ.

ഇപ്പോഴിതാ താന്‍ കമല്‍ ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് മെറീന മനസ് തുറക്കുകയാണ്. ചിത്രത്തെക്കുറിച്ച് കമല്‍ തന്നോട് പറഞ്ഞുവെങ്കിലും അവസാന നിമിഷം വരെ തന്നെ മാറ്റുമോ എന്ന പേടിയുണ്ടായിരുന്നു മറീനയ്ക്ക്. തന്റെ മുന്‍ അനുഭവാണ് അത്തരത്തിലൊരു പേടി മെറീനയ്ക്ക് നല്‍കിയത്. താരത്തിന്റെ വാക്കുകളിലേക്ക്.

Mareena Michael

''അമിതമായ ആഗ്രഹങ്ങളുള്ള വ്യക്തിയല്ല. പക്ഷേ കമല്‍ സാറിന്റെ ഒരു സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഈ സിനിമയെപ്പറ്റി എന്നോടു സംസാരിച്ചതിനു ശേഷം ഒരു മാസം എടുത്തു പടം തുടങ്ങാന്‍. അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം, ചിലപ്പോള്‍ പടം നടക്കാതെ വരാം, അല്ലെങ്കില്‍ കഥയില്‍ മാറ്റം വരാം, എന്റെ കഥാപാത്രം ഇല്ലാതെയാകാം. അതുകൊണ്ടുതന്നെ ഒരുപാട് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയാല്‍ വലിയ ഭാഗ്യമാണെന്ന് കരുതിയിരുന്നു.'' എന്നാണ് മെറീന പറയുന്നത്.

ആരും പിന്തുണച്ചില്ലെങ്കിലും നമ്മളെ ഉപദ്രവിക്കാന്‍ ഒരുപാട് പേരുണ്ടാകും, അതുകൊണ്ട് ആരെങ്കിലും ഇത് എനിക്ക് കിട്ടാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമോ എന്ന് അറിയില്ലല്ലോ എന്നാണ് മെറീന പറയുന്നത്. ഞാന്‍ അങ്ങനെ പറയാന്‍ കാരണം, എന്നെ എന്തിനാണ് ഈ സിനിമയില്‍ എടുത്തതെന്ന് ഒന്നുരണ്ടു പേര് പറഞ്ഞിട്ടുള്ളതായി ഞാന്‍ അറിഞ്ഞിട്ടുണ്ടെന്നും മെറീന തുറന്ന് പറയുന്നുണ്ട്. പിന്നാലെയാണ് താരം തന്റെ മുന്‍ അനുഭവം പങ്കുവെക്കുന്നത്.

''ഒരിക്കല്‍ ഞാന്‍ അഭിനയിക്കുന്ന സെറ്റില്‍ മറ്റൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നിട്ട് ''മെറീന ആണോ ഇതില്‍ ലീഡ്, എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത്'' എന്ന് ചോദിച്ചു. ഞാന്‍ ചെയ്യുന്ന പടത്തിന്റെ കണ്‍ട്രോളര്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം വിഷമിച്ചാണ് എന്നോട് ഇതു പറഞ്ഞത്. ഇങ്ങനെ ചോദിച്ച വ്യക്തി ഞാന്‍ ഇക്ക എന്നൊക്കെ സ്‌നേഹത്തോടെ വിളിക്കുന്ന ആളാണ്.'' എന്നാണ് മെറീന പറയുന്നത്.

Mareena Michael

അദ്ദേഹം തന്നോടൊരു വ്യക്തിവൈരാഗ്യവും ഉണ്ടാകേണ്ട ആളല്ലെന്നും അദ്ദേഹം എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ലെന്നും മെറീന പറയുന്നു. അത് കേട്ടപ്പോള്‍ ആദ്യം ഒരു ഷോക്ക് ആയിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍, ഒരാള്‍ എന്നോട് എങ്ങനെ പെരുമാറണം എന്നത് ഞാന്‍ പ്രതീക്ഷിക്കുന്നതിന്റെ കുഴപ്പമാണല്ലോ എന്നു മനസ്സിലായെന്നും താരം പറയുന്നു. എല്ലാവരും എന്നോട് നന്നായി പെരുമാറണം എന്ന് പ്രതീക്ഷിക്കാതിരുന്നാല്‍ നിരാശപ്പെടേണ്ടി വരില്ല എന്നു മനസ്സിലായി. അങ്ങനെ ചിന്തിച്ചപ്പോള്‍ ഒരു സമാധാനം തോന്നിയെന്നും മെറീന പറയുന്നു.

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രമാണ് സദാനന്ദന്‍ വൈറലാണ്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Read more about: mareena michael
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X