ഷൈന് പേടിയായിരുന്നു, കാരണം ഇതാണ്! നേരിട്ട് അംഗീകരിക്കുന്നവര്‍ പരസ്യമായി പറയില്ല: മെറീന
കഴിഞ്ഞ ദിവസമായിരുന്നു നടി മെറീന മൈക്കിള്‍ സിനിമാ സെറ്റില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ ഇതേക്കുറിച്ച് മെറീന സംസാരിക്കുമ്പോള്‍ ഷൈന്‍ ടോം ചാക്കോ ഇടപെടുകയും തുടര്‍ന്ന് മെറീന എഴുന്നേറ്റ് പോവുകയും ചെയ്തിരുന്നു. സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നടന്നത് വിശദമാക്കി മെറീന തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോള്‍ സംഭവിക്കുക എന്താണെന്ന് പറയുകയാണ് മെറീന. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മെറീന തന്റെ അനുഭവം പങ്കിട്ടത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ വഴക്കാളിയാകുമെന്നാണ് മെറീന പറഞ്ഞത്. താന്‍ പറഞ്ഞത് പലരും വ്യക്തിപരമായി സമ്മതിക്കുമ്പോഴും പരസ്യമായി പറയാന്‍ മടിക്കുമെന്നാണ് മെറീന പറയുന്നത്.

എന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന ഒന്ന ബോധ്യം എനിക്കുണ്ട്. ശ്രീകാന്ത് സാറിനെ പോലുള്ളവര്‍ പറയുന്നത് ആ കുട്ടി പ്രൊഫഷണലാണെന്നാണ്. അദ്ദേഹം എന്റെ ആദ്യത്തെ സംവിധായകനാണ്. ഒത്തിരി അനുഭസമ്പത്തുള്ള ആളാണ്. അവരത് പറയുന്നത് എനിക്ക് വലിയ കാര്യമാണ്. പ്രൊഡക്ഷന്റെ ഭാഗത്തു നിന്നും ഞാനത് പ്രതീക്ഷിക്കും. നമ്മള്‍ ചെല്ലുമ്പോള്‍ മതിയായ താമസസൗകര്യമൊക്കെ. എന്നാല്‍ എല്ലാവരും മോശമായി പെരുമാറിയെന്നല്ല ഞാന്‍ പറയുന്നതെന്നും മെറീന പറയുന്നു.
വളരെ നല്ല രീതിയില്‍ പെരുമാറിയ ഒരുപാട് പേരുണ്ട്. ചെറിയ റോള്‍ ചെയ്യുമ്പോഴും ഓക്കെയല്ലേ എന്ന് വിളിച്ച് ചോദിക്കുന്നവരുണ്ട്. ഇപ്പോഴും ഓക്കെയല്ലേ എന്ന് വിളിച്ച് ചോദിച്ചവരുണ്ട്. എല്ലാം കിട്ടി, പ്രിവിലേജോഡെ ഇരിക്കുന്നവരോട് ഞാന്‍ എന്റെ പരാതി പറയുമ്പോള്‍ അവര്‍ക്കത് മനസിലാക്കാന്‍ പറ്റുകയേയില്ല. അവര്‍ എങ്ങനെ റിലേറ്റ് ചെയ്യാനാണ്? ഹോട്ടല്‍ വലതും ചെറുതുമൊക്കെ ആകുന്നത് നമ്മള്‍ അഡ്ജസ്റ്റ് ചെയ്യും. അല്ലാതെയുള്ള, അടിസ്ഥാന കാര്യങ്ങള്‍ ഇല്ലാതെ വരുമ്പോഴാണ് നമ്മള്‍ നിരാശപ്പെടുന്നതെന്നും മെറീന പറയുന്നു.
ഓരോ കാര്യങ്ങള്‍ ചോദിക്കുന്നതിന് അനുസരിച്ച് നമ്മള്‍ പ്രശ്‌നമുണ്ടാക്കുന്ന ആളാവുകയാണ്. ഞാന്‍ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാനൊരു വഴക്കാൡയാണെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്നും ചിത്രീകരിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പക്ഷെ ചെറിയ ചെറിയ കാര്യങ്ങള്‍ എന്ന് പറയുന്നത് സോള്‍വ് ചെയ്ത് തരാവുന്ന കാര്യങ്ങളാണ്. പിന്നീടത് ചോദിക്കുമ്പോഴാണ് പ്രശ്‌നങ്ങളായി മാറുന്നത്. പറഞ്ഞു പോയതിലും ഞാന്‍ റിഗ്രറ്റ് ചെയ്യുന്നുണ്ട്. എന്തിനാണ് ഇത് പറഞ്ഞതെന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്. പിന്നെ ചിന്തിക്കും, ആരെങ്കിലും പറയണ്ടേ എന്നാണ് മെറീന ചോദിക്കുന്നത്.

എല്ലാവരും നേരിട്ട് കാണുമ്പോള്‍ സംസാരിക്കുമെങ്കിലും ഫോണിലൂടെ പോലും സംസാരിക്കാന്‍ പേടിയാണ്. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അറിയില്ല. ഈ സംഭവം കഴിഞ്ഞ ഉടനെ തന്നെ ഒരു നടന്റെ മകളുടെ റിസപ്ഷന് പോയിരുന്നു. അവിടെ വച്ച് പല നടിമാരും വന്ന് പറഞ്ഞ കാര്യം ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും ഇതൊരു പൊതുവേദിയില്‍ പറയില്ല. ചിലപ്പോള്‍ ജോലി പോകും വഴക്കാളിയെന്ന് പേരുവരുമെന്ന് കരുതിയാകും. ആ ഭയം എനിക്ക് മനസിലാകുമെന്ന് മെറീ പറയുന്നു.
അന്ന് ആ അഭിമുഖത്തില്‍ ഷൈന്റെ പ്രധാന പ്രശ്‌നം മെയില്‍ ആക്ടര്‍ എന്ന് പറഞ്ഞതിലാണ്. അദ്ദേഹത്തിന് ഞാനത് തിരുത്തണം, ആ വ്യക്തികളുടെ പേര് പറയണം എന്നായിരുന്നു. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് തന്നെ പേടിയായിരുന്നു എന്നാണ്. കാരണം, ഞാന്‍ ഇങ്ങനെ സംസാരിച്ചത് അംഗീകരിച്ച് ഇരുന്നത് തന്റെ കരിയറിനെ ബാധിക്കുമോ എന്ന പേടിയാകും. എനിക്കത് അങ്ങനെയാണ് തോന്നിയത്. ആരേയും കുറ്റം പറയാന്‍ പറ്റില്ല. ആളുകള്‍ക്ക് എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. ഞാനത് തുറന്ന് പറഞ്ഞുവെന്ന് മാത്രമെന്നാണ് മെറീന പറയുന്നത്.


Click it and Unblock the Notifications