For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണ ദിവസം ശ്രീയെ കണ്ട് ഞെട്ടി, ആകെ വട്ടു പിടിച്ച മട്ട്; രസകരമായ സംഭവം ഓർത്ത് സ്നേഹയും ശ്രീകുമാറും

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയിലൂടെ നിരവധി പ്രേക്ഷകരെ വീഴ്ത്തിയ താരങ്ങളാണ് ഇരുവരും. ടെലിവിഷൻ പാരമ്പരകളിലും സ്റ്റേജ് ഷോകളിലും തിളങ്ങുന്ന സ്നേഹയും ശ്രീകുമാറും സിനിമയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

  2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷവും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളുടെ ഭാഗമായി ഇരുവരും മിനിസ്‌ക്രീനിൽ സജീവമാണ്. കോവിഡ്ക്കാലം മുതൽ സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. പാട്ടും ഡാൻസുമൊക്കെയായി അവിടെയും ആരാധകരെ ആനന്ദിപ്പിക്കാറുണ്ട് ഇരുവരും. ഇവരുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  Also Read: സിനിമയുടെ കഥ കേട്ടാൽ ആദ്യം പറയുന്നത് സായ് കുമാറിനോട്; ഭർത്താവിനെക്കുറിച്ച് ബിന്ദു പണിക്കർ

  പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടാണ് ഇവരുടെ വിവാഹവാർത്തകൾ പുറത്തുവന്നത്. ലളിതമായി നടത്തിയ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും വിവാഹ ദിവസം ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ചും സംസാരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. വനിതാ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. സ്നേഹയുടെയും ശ്രീകുമാറിന്റെയും വാക്കുകളിലേക്ക്.

  'കല്യാണം കഴിക്കാമെന്നു തീരുമാനിച്ചപ്പോൾ തന്നെ രജിസ്റ്റർ വിവാഹം മതിയെന്നാണ് ആലോചിച്ചത്. അതുകൊണ്ട് തലേദിവസം വരെ മറിമായത്തിന്റെ ഷെഡ്യൂൾ എടുത്തു. പക്ഷേ, അമ്പലത്തിൽ വെച്ച് താലികെട്ടെങ്കിലും വേണമെന്ന് എല്ലാവരും പറഞ്ഞതോടെ പ്ലാൻ മാറി. കല്യാണത്തലേന്ന് കട പൂട്ടും മുൻപ് പോയാണ് കല്യാണസാരി വരെ വാങ്ങുന്നത്. അങ്ങനെ ശടപടേ ശടപടേന്നായിരുന്നു കാര്യങ്ങൾ,'

  Also Read: 'കുഞ്ഞായിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ മൂക്കിൽ ചിരവ തിരുകി'; അടി കിട്ടിയ സംഭവത്തെ കുറിച്ച് ഷൈൻ!'

  തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു കല്യാണം. അടുത്തുള്ള ഹാളിൽ ഏതാണ്ട് 250 പേർക്ക് ഇരിക്കാം. പക്ഷേ കേട്ടറിഞ്ഞു വന്നവരും ബന്ധുക്കളും മീഡിയക്കാരുമെല്ലാമായി നല്ല തിരക്കായി. പറഞ്ഞ സമയത്തിനുള്ളിൽ തിരുവനന്തപുരത്ത് ശ്രീയുടെ വീട്ടിലെത്താനുള്ള പാച്ചിലായിരുന്നു പിന്നെ. ഇതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. കല്യാണത്തിനു മുൻപ് മുടിയൊക്കെ വെട്ടണമെന്ന് ശ്രീയോട് പ്രത്യേകം പറഞ്ഞിരുന്നു,'

  'കല്യാണ തലേന്ന് ലൊക്കേഷനിൽ നിന്നു വിളിച്ചു ചോദിച്ചു. എന്തായെന്ന്. 'ദേ പാർലറിൽ ഇരിക്കുകയാ, മുടി അടിപൊളി ആക്കി എന്നു മറുപടിയും തന്നു. പക്ഷേ, പിറ്റേന്ന് കല്യാണപ്പന്തലിൽ വന്നിറങ്ങിയ ശ്രീയെ കണ്ടു ഞെട്ടി, മുടിയാകെ പാറിപ്പറന്ന് ആകെ വട്ടുപിടിച്ച മട്ട്. പിന്നെയാണ് സംഭവം മനസ്സിലായത്,' സ്നേഹ പറഞ്ഞു.

  Also Read: 'ചോദ്യം ഇഷ്ട്ടമല്ലെങ്കിൽ മുണ്ടുപൊക്കി കാണിക്കണ്ട, ഇതുപോലെ ചെയ്താൽ മതി'; മോഹൻലാലിന്റെ വീഡിയോയുമായി സംവിധായകൻ!

  'ഒരു സിനിമയ്ക്കു വേണ്ടിയാണ് മുടി വളർത്തിയത്. പാർലറിൽ നിന്നു മൂടി ട്രിം ചെയ്ത് സെറ്റാക്കി ഇറങ്ങും മുൻപ് അവിടത്തെ പയ്യൻ പറഞ്ഞു. "ചേട്ടാ മുടി അധികം ചീകുകയൊന്നും വേണ്ട. പക്ഷേ, കുളിക്കരുതെന്ന് അവൻ പറഞ്ഞില്ല. നേരേ പോയി കുളിച്ചു. പിന്നെ മുടി ചീകാതെ ചെന്നാൽ എല്ലാവരും ഞെട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. എന്റെ മനസ്സിൽ ഞാൻ ഹിന്ദി പരസ്യത്തിൽ കുതിരപ്പുറത്തു വരുന്ന നായകനായിരുന്നു,' ശ്രീകുമാർ കൂട്ടിച്ചേർത്തു.

  വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. 'മറിമായ'ത്തിന്റെ രണ്ടാം ദിവസത്തെ ഷൂട്ടിങ്ങിൽ വച്ചാണ് ശ്രീയെ ആദ്യമായി കാണുന്നത്, പത്തു വർഷം മുൻപ്. ഞങ്ങളോരോരുത്തരുടെയും ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും മറിമായം ടീം ഉണ്ട്. ഒരിക്കൽ ജീവിതം വല്ലാതെ നോവിച്ചപ്പോഴും കൂടെ നിന്നതും തിരികെ വരാൻ പ്രേരിപ്പിച്ചതും അവരാണ് ശ്രീക്കും അതെല്ലാം അറിയാം. അങ്ങനെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്,' സ്നേഹ പറഞ്ഞു. സാധാരണ പ്രണയം പോലെ പ്രപ്പോസ് ചെയ്ത്, ഇഷ്ടം അറിഞ്ഞ് കല്യാണത്തിൽ എത്തിയതൊന്നുമല്ല. എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ വിഷയം വിവാഹത്തെ കുറിച്ചായതാണെന്ന് ശ്രീകുമാർ പറഞ്ഞു.

  Read more about: sneha sreekumar
  English summary
  Marimayam Fame Sneha Sreekumar And Husband Sreekumar Opens Up About Their Marriage - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X