17-ാം വയസില്‍ കല്യാണം, 24 ല്‍ ഡിവോഴ്‌സ്; സ്തനാര്‍ബുദത്തിലും കുലുങ്ങിയില്ല; അംബിക പിള്ളയുടെ ജീവിതം
ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകളും കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് പ്രതിസന്ധികളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിത കഥ അംബിക പിള്ള പങ്കുവെക്കുകയാണ്
മലയാളികള്‍ക്ക് സുപരിചിതയാണ് അംബിക പിള്ള. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഹെയര്‍ സ്റ്റൈലിസ്റ്റ് എന്ന നിലയിലും സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് അംബിക പിള്ള. തന്റെ അമ്പരപ്പിക്കുന്ന മേക്കോവറുകളുകളിലൂടേയും അംബിക പിള്ള ഞെട്ടിച്ചിട്ടുണ്ട്. ഇത് കാരണം മേക്കോവറുകളുടെ രാജ്ഞിയെന്നാണ് അംബികയെ പിള്ളയെ ആരാധകര്‍ വിളിക്കുന്നത്.
ഇന്ന് ഈ രംഗത്ത് അംബിക പിള്ളയ്ക്ക് പകരക്കാരില്ല. എന്നാല്‍ ഈ വിജയത്തിലേക്ക് എത്തുക എന്നത് അംബിക പിള്ളയെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകളും കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് പ്രതിസന്ധികളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിത കഥ അംബിക പിള്ള പങ്കുവെക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വ്യവസായി ആയിരുന്ന ഗോപിനാഥ പിള്ളയുടെയും, ശാന്ത ഗോപിനാഥ പിള്ളയുടെയും മകളായായിട്ടായിരുന്നു അംബിക പിള്ളയുടെ ജനനം. അതുകൊണ്ട് തന്നെ കുട്ടിക്കാലം ആഡംബരം നിറഞ്ഞതായിരുന്നു. കൊല്ലത്ത് കായലിന്റെ അടുത്തായുള്ള ബംഗ്ലാവിലായിരുന്നു താമസം. വിദ്യാഭാസ്യം ഊട്ടിയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ വച്ചായിരുന്നു തുടങ്ങുന്നത്. പിന്നെയത് കൊല്ലത്തെ മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലേക്കായി.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ തന്റെ പതിനേഴാം വയസിലാണ് അംബിക വിവിഹാതയാകുന്നത്. 22-ാം വയസില്‍ അമ്മയായി. പക്ഷെ ആ ദാമ്പത്യ ജീവിതം അധികനാള്‍ നീണ്ടു നിന്നില്ല. 24-ാം വയസില്‍ അംബിക പിള്ള വിവാഹ മോചിതയായി. സ്വന്തം വീട്ടില്‍ എല്ലാമുണ്ടായിട്ടും അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ബ്യൂട്ടീഷ്യന്‍ ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തുന്നത്. പക്ഷെ അവിടേയും അവര്‍ക്ക് മുന്നില്‍ പ്രതിസന്ധികളുയര്‍ന്നു വന്നു.
'ആ പ്രതിസന്ധികളൊന്നും എന്നെ തളര്‍ത്തിയില്ല. എനിക്കെന്റെ കുഞ്ഞിനെ നോക്കണമായിരുന്നു. നമ്മള്‍ മാത്രം ആശ്രയമായുള്ള ഒരാള്‍ക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കഠിനാധ്വാനം ചെയ്യുക. മേക്കപ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയയായതോടെയാണ് കഷ്ടപ്പാടുകള്‍ മാറിയത്' എന്നാണ് ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ മനസ് തുറന്നത്.
സ്വന്തമായൊരു കരിയറും പേരുമൊക്കെ നേടിയെടുത്തുവെങ്കിലും ജീവിതം അംബികയെ പരീക്ഷിക്കുന്നത് നിര്‍ത്തിയിരുന്നില്ല. സ്തനാര്‍ബുദത്തിന്റെ രൂപത്തിലായിരുന്നു ജീവിതം അവരെ പിന്നീട് വെല്ലുവിളിച്ചത്. കൊവിഡ് കാലത്താണ് അംബിക പിള്ളയ്ക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. പക്ഷെ ജീവിതത്തില്‍ നേരിടേണ്ടി വന്ന മറ്റ് വെല്ലുവിളികളെ പോലെ തന്നെ അതിനേയും അവര്‍ നേരിട്ടു, അതിജീവിച്ചു.
അര്‍ബുദം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒറ്റ മുഖം മാത്രമാണ് തന്റെ മനസ്സില്‍ തെളിഞ്ഞത്. അത് മകള്‍ കവിയുടേത് ആയിരുന്നു. കാരണം തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മോള്‍ക്ക് ആരുണ്ടാകും എന്ന തോന്നലാണ് അസുഖത്തെ അതിജീവിക്കാന്‍ പ്രചോദനം ആയതെന്നാണ് അംബിക പിള്ള പറഞ്ഞത്. കഴിഞ്ഞ ദിവസം മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെക്കുറിച്ചുള്ള അംബികയുടെ വാക്കുകള്‍ വൈറലായി മാറിയിരുന്നു.

''എനിക്ക് തോന്നുന്നത് എല്ലാ നടിമാരും ചെയ്തിട്ടുണ്ടെന്നാണ്. അതില്‍ തന്നെ അനുഷ്‌ക ചെയ്തത് കണ്ടിട്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ച് പോയത്. എന്താ ചെയ്ത് വെച്ചിരിക്കുന്നത്? നിനക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച് ഞാന്‍ അനുവിന് മെസേജ് അയച്ചിരുന്നു. ഫില്ലേര്‍സും ബൊട്ടക്സ് ഒക്കെ ചെയ്യാം. പക്ഷേ ചെയ്യുമ്പോള്‍ കുറച്ച് കാണാന്‍ ഡീസന്റായിട്ട് തോന്നുന്നത് പോലെ ചെയ്യണം. അല്ലാതെ ഭയാനകമായ രീതിയിലൊന്നും ചെയ്യരുത്'' എന്നാണ് അവര്‍ പറയുന്നത്.
പ്രിയങ്ക എല്ലാം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. അവര്‍ ചുണ്ടിന് മാത്രമല്ല വേറെ സ്ഥലങ്ങളിലും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. പ്രിയങ്ക ആദ്യം മൂക്ക് ചെയ്തപ്പോള്‍ ഭയങ്കര കുഴപ്പമായിരുന്നു. അത് പിന്നെ നാലഞ്ച് ഓപ്പറേഷന്‍ കഴിഞ്ഞിട്ടാണ് ശരിയായത്. അവളുടെ ആദ്യത്തെ മൂക്കും ഇപ്പോഴത്തെ മൂക്കും നോക്കിയാല്‍ ആ വ്യത്യാസം കാണാമെന്ന്' അംബിക പിള്ള പറയുന്നു.


Click it and Unblock the Notifications











