ബുദ്ധിവെക്കുമ്പോ കാണുന്നത് അമ്മ വല്ലവരുടേയും പാത്രം കഴുകുന്നത്; ചാക്കിലിട്ടുവച്ച വസ്ത്രങ്ങള്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മായ കൃഷ്ണ. കോമഡി ഷോകളിലെ സ്‌കിറ്റുകളിലൂടെയാണ് മായ ശ്രദ്ധിക്കപ്പെടുന്നത്. കോമഡി സ്റ്റാര്‍സ് മുതല്‍ നിരവധി കോമഡി പരിപാടികളിലൂടെ മായ പ്രേക്ഷകരെ ചിരിപ്പിച്ചു. ഇപ്പോള്‍ സീരിയലിലും സിനിമയിലുമെല്ലാം സജീവമാണ് മായ. കനല്‍പൂവ് അടക്കമുള്ള പരമ്പരകളില്‍ മായ അഭിനയിക്കുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള മായയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നടി സരിത ബാലകൃഷ്ണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മായ മനസ് തുറന്നത്. ഡാന്‍സറില്‍ നിന്നും അഭിനേത്രിയിലേക്കുള്ള തന്റെ യാത്രയും ജീവിതത്തിലെ പ്രതിസന്ധികളുമൊക്കെ മായ തുറന്നു പറയുന്നുണ്ട്.

Maya Krishna

തന്റെ പ്രാരാബ്ധങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ലെന്നാണ് മായ പറയന്നത്. തന്റെ ചെറുപ്പം എങ്ങനെയായിരുന്നുവെന്നോ താന്‍ വളര്‍ന്ന സാഹചര്യം എന്തായിരുന്നു എന്നോ താന്‍ ആരോടും പറഞ്ഞിരുന്നില്ല. ബുദ്ധി വയ്ക്കുമ്പോ ഞാന്‍ കാണുന്നത് അമ്മ വല്ലവരുടെയും പാത്രം കഴുകുന്നത് ആണെന്നും മായ പറയുന്നു. കിടക്കാന്‍ സ്ഥലമില്ലാതെ വാടക കൊടുക്കാന്‍ ഇല്ലാതെയൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും മായ ഓര്‍ക്കുന്നു.

താന്‍ നേരിട്ട കഷ്ടതകളെക്കുറിച്ച് മായ വിശദമായി തന്നെ സംസാരിക്കുന്നുണ്ട്. അന്നൊക്കെ വസ്ത്രങ്ങള്‍ ഇട്ടുവെക്കാന്‍ സ്വന്തമായിട്ടൊരു പെട്ടി പോലും ഉണ്ടായിരുന്നില്ലെന്നാണ് മായ പറയുന്നത്. അതിനാല്‍ ചാക്കിലായിരുന്നു ഡ്രസൊക്കെ ഇട്ടുവച്ചിരുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ ആള്‍ക്കാരുടെ മക്കള്‍ ഒക്കെ ഇട്ട ഡ്രെസ്സുകള്‍ എനിക്ക് തരും, രചന നാരായണന്‍കുട്ടിയുടെ യൂണിഫോം ആയിരുന്നു സ്‌കൂളില്‍ പഠിച്ചപ്പോള്‍ ഞാന്‍ ഇട്ടിരുന്നതെന്നും മായ തുറന്നു പറയുന്നു.

ചിലപ്പോഴൊക്കെ ടീച്ചര്‍മാര്‍ വാങ്ങി തരുമായിരുന്നുവെന്നും മായ ഓര്‍ക്കുന്നുണ്ട്. തനിക്ക് വസ്ത്രം തന്നിരുന്ന കാര്യം രചന ചേച്ചി ഇപ്പോഴാണ് അറിഞ്ഞതെന്നും അറിഞ്ഞപ്പോള്‍ അവര്‍ക്ക് സങ്കടമായെന്നും മായ പറയുന്നു. താന്‍ ഒരു വീട്ടില്‍ ജോലിയ്ക്ക് നിന്നതിന്റെ ഓര്‍മ്മയും മായ പങ്കുവെക്കുന്നുണ്ട്. ഒരു മുത്തശ്ശിയെ നോക്കാനായിരുന്നു മായ നിന്നിരുന്നത്.

''അവര്‍ക്ക് അല്‍ഷിമേഴ്സ് ആയിരുന്നു. യൂറിന്‍ പോണത് ഒന്നും അറിയില്ല. ഞാന്‍ അവിടെയാണ് നില്‍ക്കുന്നത്. എന്റെ ജോലി ആണല്ലോ മുത്തശ്ശിയെ നോക്കുന്നത്. അതുകൊണ്ട് സ്‌കൂള്‍ വിട്ടാല്‍ വേറെ എവിടെയും പോകില്ല നേരെ അങ്ങോട്ടുവരും.
മുത്തശ്ശിയുടെ വീടിന്റെ എതിരെയുള്ള പ്രൈവറ്റ് കോളേജില്‍ ആണ് പ്രൈവറ്റ് ആയിട്ട് പിന്നെ പഠിച്ചത്. മുത്തശ്ശി യൂറിന്‍ പോയിട്ട് കിടക്കുവാണോ എന്ന ചിന്ത ആയിരിക്കും എപ്പോഴും'' എന്നാണ് മായ പറയുന്നത്.

Maya Krishna

ഈയ്യടുത്തായിരുന്നു മായ പുതിയ വീടു വച്ചത്. നടി സീമ ജി നായരുടെയും മറ്റും സഹായത്തോടെയായിരുന്നു മായ വീട് വച്ചത്. മായയുടെ പുതിയ വീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് മായയുടെ ജീവിതത്തെക്കുറിച്ച് പലരും അറിയുന്നത് പോലും. സീമ ചേച്ചിയുടെ അധ്വാനം കൊണ്ടുണ്ടായതാണ് ഈ വീടെന്നാണ് മായ പറയുന്നത്. വീട്ടിലുള്ളതെല്ലാം വാങ്ങി തന്നത് സീമ ചേച്ചിയാണെന്നും മായ പറയുന്നു.

''സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് സ്വന്തം ആയിട്ടുണ്ടായിരുന്നത് അമ്മമാത്രമാണ്, അമ്മയ്ക്ക് ഞാനും. സീമ ചേച്ചിയാണ് സ്ഥലം ഒക്കെ വാങ്ങി തന്നതും വീട് വച്ചതും കര്‍ട്ടന്‍ വരെ ചേച്ചിയാണ് വാങ്ങി തന്നത്. എന്താ തിരിച്ചു കൊടുക്കുക ഇതിനു എന്നറിയില്ല'' എന്നാണ് മായ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X