അസഹനീയമായ വേദന, അണുബാധ കൂടി കാഴ്ച മങ്ങി, ഒരു വര്‍ഷത്തോളം ഇരുട്ടുമുറിയില്‍: മായാ മൗഷ്മി

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മായ മൗഷമി. പകിട പകിട പമ്പരം, സന്മനസുള്ളവര്‍ക്ക് സമാധാനം, എങ്കിലും എന്റെ ഗോപാല കൃഷ്ണ തുടങ്ങിയ ജനപ്രീയ പരമ്പരകളിലൂടെയാണ് മായ മൗഷ്മി താരമാകുന്നത്. സിനിമാ ലോകത്തും മായ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്തും മായാ മൗഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു മായ മൗഷ്മി. ഇപ്പോഴിതാ താരം തിരിച്ചെത്തിയിരിക്കുകയാണ്. മിഴിരണ്ടിലും എന്ന പരമ്പരയിലൂടെയാണ് മായ തിരികെ വന്നിരിക്കുന്നത്. ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മായാ മൗഷ്മിയ്ക്ക്. തനിക്ക് നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മായാ മൗഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

Maya Masuhami

''2013 ജനുവരിയിലാണ് അഭിനയം താത്ക്കാലികമായി നിര്‍ത്തിയത്. ആ സമയത്ത് കണ്ണിന് അണുബാധ പിടിപ്പെട്ടു. വെളിച്ചവും ചൂടും കൊള്ളാന്‍ പറ്റാത്ത അവസ്ഥ. ഏകദേശം ഒരു വര്‍ഷത്തോളം മുറിക്കകത്ത് ഇരുട്ടിലിരുന്നു. അസഹനീയമായ വേദന. സ്‌റ്റെഫാല കോക്കസ് എന്ന ബാക്ടീരിയ കാരണമുണ്ടായ അസുഖം' എന്നാണ് മായ പറയുന്നത്. ചികിത്സ തുടര്‍ന്നു. നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് ചേട്ടന്‍ പറയുമായിരുന്നു എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന്. ആ കാലത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാതിരിക്കാനാകില്ല. കണ്ണുകള്‍ തെളിയുന്നത് വരെ മറ്റാരുമായും സമ്പര്‍ക്കമില്ലാതെ കാലം കഴിച്ചുവെന്നും താരം പറയുന്നു.

ആ സമയത്താണ് അച്ഛന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായത്. അച്ഛന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം ഫിനാന്‍സ് കമ്പനി നടത്തുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നവര്‍ ചതിച്ചുവെന്നാണ് മായ പറയുന്നത്. ഇതോടെ ലക്ഷങ്ങള്‍ നഷ്ടം വരികയും കടബാധ്യത തീര്‍ക്കാനായി 130 പവനോളം വരുന്ന തന്റെ ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നുവെന്നും താരം പറയുന്നു. താന്‍ അത്രയും കാലം അഭിനയിച്ചും ജോലി ചെയ്തും സമ്പാദിച്ചതൊക്കെ അച്ഛന് നല്‍കിയെന്നും മായ പറയുന്നു.

എന്നാല്‍ താനും ജോലിക്ക് പോകാതെ വന്നതോടെ അച്ഛന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് മായ പറയുന്നത്. കടം വീട്ടാനായി തന്റെ ഷോപ്പിംഗ് കോംപ്ലെക്‌സ് വില്‍ക്കേണ്ടി വന്നതിനെക്കുറിച്ചും താരം തുറ്‌ന് പറയുന്നുണ്ട്. ഇതിനിടെ തന്നെ വിപിന്‍ കല്യാണം ആലോചിച്ചു വന്നുവെന്നും താരം പറയുന്നുണ്ട്. എന്നാല്‍ മാല വാങ്ങിത്തരാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നു തന്റെ അച്ഛന്റേതെന്നാണ് മായ ഓര്‍ക്കുന്നത്. മായയുടെ ആദ്യ വിവാഹവും പരാജയപ്പെട്ടിരുന്നു.

Maya Masuhami

അച്ഛന്റെ ആത്മഹത്യയെക്കുറിച്ചും മായ സംസാരിക്കുന്നുണ്ട്. ''ഒരു ദിവസം പുലര്‍ച്ചെ ഏതോ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അച്ഛന്‍ വീട്ടില്‍ നിന്നിറങ്ങി. ഏഴുമണിയായപ്പോള്‍ കുഞ്ഞമ്മയുടെ നിലവളി കേട്ടാണ് ഞാനുണര്‍ന്നത്. മതിലിനോടുള്ള ചേര്‍ന്നുള്ള റെയിലിങ്ങില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു അച്ഛന്‍'' എ്ന്നാണ് മായാ മൗഷ്മി ഓര്‍ക്കുന്നത്.

എന്നെ ബിഗ് സീറോയാക്കിയിട്ടാണ് അച്ഛന്‍ യാത്രയായതെന്നും താരം പറയുന്നു. എന്റെ ഉള്ളം കലങ്ങിയാല്‍ അച്ഛനറിയുമായിരുന്നു. അമ്മ വളരെ ബോള്‍ഡാണ്. എന്നാല്‍ അച്ഛന്‍ പോയപ്പോള്‍ അമ്മയും തളര്‍ന്നുവെന്നും മായ മാഷ്മി പറയുന്നു. അച്ഛന്റെ മരണത്തില്‍ മനസ് തളര്‍ന്നു നില്‍ക്കുമ്പോള്‍ കുറ്റം പറഞ്ഞവരുണ്ട്. സാന്ത്വനിപ്പിക്കാനായിരുന്നില്ല പലരും വന്നത്. ഞാന്‍ കാരണമാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത് എന്ന് വരെ കഥകളിറക്കി. ഇപ്പോള്‍ വിരലിലെണ്ണാവുന്ന ചില ബന്ധുക്കള്‍ മാത്രമാണ് കൂടെയുള്ളതെന്നും മായാ മൗഷ്മി പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X