ഞാന്‍ കാരണമാണ് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞു; സ്വന്തമെന്ന് കരുതിയവര്‍ എന്റേതല്ലെന്ന് മനസിലായി!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മായ മൗഷമി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പകിട പകിട പമ്പരം, സന്മനസുള്ളവര്‍ക്ക് സമാധാനം, എങ്കിലും എന്റെ ഗോപാല കൃഷ്ണ തുടങ്ങിയ ജനപ്രീയ പരമ്പരകളിലും നായികയായിരുന്നു മായാ മൗഷ്മി. ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്തും മായാ മൗഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ പത്ത് വര്‍ഷമായി ക്യാമറയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മായ. താരത്തെ സീരിയലുകളിലും സിനിമകളിലുമൊന്നും കണ്ടിരുന്നില്ല. ഇപ്പോഴിതാ മിഴിരണ്ടിലും എന്ന പരമ്പരയിലൂടെ മായാ മൗഷ്മി തിരികെ വന്നിരിക്കുകയാണ്. ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മായാ മൗഷ്മിയ്ക്ക്.

maya maushmi

സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ അച്ഛന്റെ മരണവുമെല്ലാം മായയെ വല്ലാതെ തളര്‍ത്തിയിരുന്നു. അതേക്കുറിച്ചെല്ലാം മനസ് തുറക്കുകയാണ് മായ മൗഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മായ മൗഷ്മി മനസ് തുറന്നത്.

''അച്ഛന്‍ ജിആര്‍ നാഥ് നേവി ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം ഫിനാന്‍സ് കമ്പനി നടത്തുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നവര്‍ ചതിച്ചു. ലക്ഷങ്ങള്‍ നഷ്ടം വന്നു. കടബാധ്യത തീര്‍ക്കാനായി 130 പവനോളം വരുന്ന എന്റെ ആഭരണങ്ങള്‍ വിറ്റ് അച്ഛനെ സഹായിച്ചു. അഭിനയിക്കുന്നതൊപ്പം തന്നെ ബജാജ് ഫിനാന്‍സിലും വര്‍ക്ക് ചെയ്തിരുന്നു. പതിനഞ്ച് വര്‍ഷം ജോലി ചെയ്ത് സമ്പാദിച്ച പൈസയും അച്ഛന് നല്‍കി'' മായാ മൗഷ്മി പറയുന്നു.

ഞാന്‍ ജോലിക്ക് പോകാതെ ആയതോടെ അച്ഛന് കടങ്ങള്‍ മാനേജ് ചെയ്യാന്‍ പറ്റാതായി. ഞാനുണ്ടാവുമ്പോള്‍ അച്ഛന്‍ മറ്റുളളവരുടെ മുന്നില്‍ കൈ നീട്ടരുത് എന്നേ മനസിലുണ്ടായിരുന്നുള്ളൂ. ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പടെയുള്ള സ്വത്തുക്കള്‍ വിറ്റു. കടം അതുകൊണ്ടെന്നും തീര്‍ന്നില്ല. ഇതിനിടയ്ക്കാണ് വിപിന്‍ ചേട്ടന്‍ ഒന്നെ കല്യാണം ആലോചിച്ചത്. ഒരു മാല വാങ്ങിത്തരാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് അച്ഛന്‍ പറഞ്ഞുവെന്നും മായ മൗഷ്മി പറയുന്നു.

''എന്റെ മുമ്പത്തെ വിവാഹ ജീവിതം ഫ്‌ളോപ്പായതു കൊണ്ട് ഇനിയൊരു വിവാഹം പെട്ടെന്ന് വേണ്ട എന്നായിരുന്നു എനിക്കും. ഒരു ദിവസം പുലര്‍ച്ചെ ഏതോ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അച്ഛന്‍ വീട്ടില്‍ നിന്നിറങ്ങി. ഏഴുമണിയായപ്പോള്‍ കുഞ്ഞമ്മയുടെ നിലവളി കേട്ടാണ് ഞാനുണര്‍ന്നത്. മതിലിനോടുള്ള ചേര്‍ന്നുള്ള റെയിലിങ്ങില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു അച്ഛന്‍'' മായാ മൗഷ്മി ഓര്‍ക്കുന്നു.

maya maushmi

എന്നെ ബിഗ് സീറോയാക്കിയിട്ടാണ് അച്ഛന്‍ യാത്രയായത്. എന്റെ ഉള്ളം കലങ്ങിയാല്‍ അച്ഛനറിയുമായിരുന്നു. അമ്മ വളരെ ബോള്‍ഡാണ്. എന്നാല്‍ അച്ഛന്‍ പോയപ്പോള്‍ അമ്മയും തളര്‍ന്നുവെന്നും മായ മാഷ്മി പറയന്നു. തന്റെ ഇടവേളയെക്കുറിച്ചും താരം പറയുന്നുണ്ട്. സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നും നല്ല ഓഫറുകളാണ് തേടിയെത്തിയത്. ശ്രീകുമാരന്‍ തമ്പി സാര്‍ വിളിച്ചപ്പോഴും എനിക്ക് നോ പറയേണ്ടി വന്നു. എന്റെ ഫോണ്‍ നമ്പര്‍ തന്നെ കളഞ്ഞു. ഒരുകാലത്ത് ആര്‍ക്ക് എന്താവശ്യമുണ്ടെങ്കിലും ഞാന്‍ ഓടി ചെല്ലുമായിരുന്നു. എന്നാല്‍ ദുരിതകാലത്ത് മനസിലായി സ്വന്തമെന്ന് കരുതിയ പലരും എന്റേതല്ലെന്ന് എന്നാണ് മായാ മൗഷ്മി പറയുന്നത്.

അച്ഛന്റെ മരണത്തില്‍ മനസ് തളര്‍ന്നു നില്‍ക്കുമ്പോള്‍ കുറ്റം പറഞ്ഞവരുണ്ട്. സാന്ത്വനിപ്പിക്കാനായിരുന്നില്ല പലരും വന്നത്. ഞാന്‍ കാരണമാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത് എന്ന് വരെ കഥകളിറക്കി. ഇപ്പോള്‍ വിരലിലെണ്ണാവുന്ന ചില ബന്ധുക്കള്‍ മാത്രമാണ് കൂടെയുള്ളതെന്നും താരം പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X