ഏഴുവര്‍ഷമായി ലൈംലൈറ്റില്‍ ഇല്ല, ആരും എന്നെ തേടി വന്നില്ല; ഇടവേളയെക്കുറിച്ച് മായ വിശ്വനാഥ്

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് മായ വിശ്വനാഥിന്റേത് നിരവധി പരമ്പരകളിലൂടെ മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ മായ സമ്മാനിച്ചിട്ടുണ്ട്. തന്മാത്ര, അനന്തഭദ്രം തുടങ്ങി ഒട്ടേറെ സിനിമകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മായ. എന്നാല്‍ കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി സിനിമയിലും സീരിയലുകളിലുമൊന്നും മായയെ കാണാനില്ല. ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം മയ മനസ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്.

ഏഴുവര്‍ഷമായി ലൈംലൈറ്റില്‍ ഞാന്‍ ഇല്ല. പക്ഷേ അതിനു പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ല. ആരും എന്നെത്തേടി വന്നില്ല അത്രതന്നെ എന്നാണ് ഇടവേളയെക്കുറിച്ച് മായ പറയുന്നത്. അതേസമയം ഇപ്പോള്‍ ലാലേട്ടന്റെ 'ആറാട്ട്' എന്ന സിനിമയിലൂടെ മടങ്ങിവരികയാണ് മായ, ഇങ്ങനെ ഇടയ്ക്കിടെ സിനിമകള്‍ കിട്ടാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങള്‍. 'പ്രിയങ്കരി' എന്ന സീരിയലിലും അഭിനയിക്കുന്നു. 'ആറാട്ട്' കൂടാതെ മൂന്ന് സിനിമകളിലും കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും മായ പറയുന്നു. ഞാന്‍ അഭിനയം നിര്‍ത്തിയിട്ടൊന്നും ഇല്ല. 26 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. അപ്പൊ എല്ലാവര്‍ക്കും അറിയാം. ഇതുതന്നെയാണ് എന്റെ മേഖല. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയും ഉണ്ടല്ലോ എന്നാണ് മായ പറയുന്നത്. താരം തിരിച്ചവരവിനുള്ള ഒരുക്കത്തിലാണ്.

Maya Viswanath

ഒരു താഴ്ച ഉണ്ടാകുന്നത് നല്ലതാണ്. അപ്പോള്‍ നമുക്ക് പലരെയും തിരിച്ചറിയാന്‍ കഴിയും. നമ്മുടെ മനഃസ്ഥിതിയിലും കാഴ്ചപ്പാടിലും ഒക്കെ മാറ്റം വരുത്താനും കഴിയുമെന്നാണ് മായ അഭിപ്രായപ്പെടുന്നത്. ഞാന്‍ എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ആളാണെന്നും മായ പറയുന്നു. അതേസമയം സൂര്യകാന്തി എന്ന സീരിയല്‍ ഇതിനിടെ ചെയ്തിരുന്നു. പക്ഷേ അത് ഇടയ്ക്കു വച്ച് നിന്നുപോവുകായിരുന്നുവെന്നും മായ പറയുന്നു. കൊറോണ സമയത്താണ് അത് നിന്നുപോയത്, കൂടുതല്‍ ആര്‍ട്ടിസ്റ്റുകളും കേരളത്തിന് പുറത്തുള്ളവരായിരുന്നു. അവര്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാകാം പരമ്പര നിര്‍ത്തി പോകാനുള്ള കാരണം എന്നാണ് മായ അഭിപ്രായപ്പെടുന്നത്. ഇപ്പൊ പല ചാനലുകളുടെയും അവസ്ഥ അതാണ്. മലയാളം പറയാന്‍ അറിയാത്തവരാണ് കൂടുതലും സീരിയലില്‍ അഭിനയിക്കുന്നതെന്നാണ് താരം അഭിപ്രായപ്പെടുന്നത്. താന്‍ സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ലെന്നും അതുകൊണ്ടു പലകാര്യങ്ങളും ഞാന്‍ അറിയാറില്ലെന്നും മായ പറയുന്നു.

തനിക്ക് ഫെയ്‌സ്ബുക് അക്കൗണ്ട് ഇല്ലെന്നാണ് മായ പറയുന്നത്. ഒരുപാട് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ട്, അതൊന്നും എന്റേതല്ലെന്നും താരം വ്യക്തമാക്കുന്നു. എനിക്ക് നേരിട്ട് സംസാരിക്കാനാണ് ഇഷ്ടം. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഞാന്‍ ഇന്നുവരെ ഇന്റര്‍വ്യൂ ഒന്നും കൊടുത്തിട്ടില്ല. എന്റെ വിശേഷങ്ങള്‍ അറിഞ്ഞിട്ട് ആര്‍ക്കും ഒന്നും നേടാനില്ലെന്നാണ് താരം അഭിപ്രായപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും മോട്ടിവേഷന്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്റെ സ്റ്റോറി മറ്റുള്ളവര്‍ അറിഞ്ഞിട്ടു എന്തുകാര്യമെന്നാണ് മായ ചോദിക്കുന്നത്.മായയുടെ പുതിയ ചിത്രങ്ങള്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. എന്റെ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത് എന്റെ ചേച്ചിയുടെ മകന്‍ ആണ്. അവന്‍ എനിക്കായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയായിരുന്നു. അത് കണ്ടിട്ട് ഒരുപാടുപേര്‍ വിളിക്കുന്നുണ്ടെന്നും താരം പറയുന്നു.

മടങ്ങി വരുകയാണ് മായ ഇപ്പോള്‍. തന്റെ തിരിച്ചുവരവിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. 'ആറാട്ടാ'ണ് ഇപ്പോള്‍ ചെയ്തു കഴിഞ്ഞത്. ചെറിയ വേഷം. അത് ഒരു മാസ്സ് പടം ആണ്, ഒരുപാട് വന്‍ താരങ്ങള്‍ ഉണ്ട്. ലാലേട്ടന്റെ അഭിനയത്തിലെ എല്ലാ കഴിവുകളും പുറത്തെടുക്കുന്ന ചിത്രമായിരിക്കും 'ആറാട്ട് എന്നാണ് മായ പറയുന്നത്. പാലക്കാട് പ്രകൃതിരമണീയമായ ഒരു സ്ഥലത്താണ് ഷൂട്ട് ചെയ്തത്. ഒരു വിനോദയാത്രയ്ക്ക് പോയ മൂഡ് ആയിരുന്നു. പിന്നെ 'അരൂപി' എന്ന ഒരു വെബ് സീരീസും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് താരം പറയുന്നത്. തന്റെ ചിത്രങ്ങള്‍ വൈറയാലതിനെക്കുറിച്ചും താരം മനസ് തുറന്നു. ചിത്രങ്ങള്‍ കണ്ടിട്ട് ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ച് പഴയ ചിത്രമാണോ എന്ന് ചോദിച്ചു, കാരണം ഞാന്‍ വളരെ ചെറുപ്പമായി ഇരിക്കുന്നു എന്ന് തോന്നിയത്രേ. എനിക്ക് പ്രായമാകുന്നു എന്ന് എനിക്ക് തോന്നാറേ ഇല്ലെന്നാണ് താരം പറയുന്നത്. ഞാനാണ് എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യുന്നത്. എന്റെ മനസ്സിന് പ്രായമാകാറില്ല. അപ്പോ എന്റെ ശരീരത്തെയും അത് ബാധിക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: maya viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X