ഈ മനുഷ്യനൊരു മുത്താണെന്ന് മയോനി; അണ്ണന്‍ ആള് പുലിയാ, പോകുമ്പോള്‍ തകരരുതെന്ന് കമന്റ്

മലയാളികള്‍ക്ക് സുപരിചിതനാണ് ഗോപി സുന്ദര്‍. തന്റെ സംഗീതം കൊണ്ട് മാജിക് സൃഷ്ടിക്കാറുള്ള സംഗീത സംവിധായകന്‍. ഇന്ന് മലയാളവും കടന്ന് തെലുങ്കിലും തന്റേതായൊരു ഇടം കണ്ടെത്തുകയാണ് ഗോപി സുന്ദര്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സംഗീത പ്രതിഭയാണ് ഗോപി സുന്ദര്‍. എന്നാല്‍ തന്റെ സംഗീതത്തിന്റെ പേരില്‍ മാത്രമല്ല ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്.

സംഗീതം പോലെ തന്നെയോ ഒരുപക്ഷെ ഒരുപടി മുകളിലോ തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഗോപി സുന്ദറിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എന്നും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയ തന്റെ വ്യക്തിജീവിതത്തിന്റെ പേരില്‍ ഗോപി സു്ന്ദറിനെ കടന്നാക്രമിക്കാറുണ്ട് എന്നതാണ് വസ്തുത.

Gopi Sundar

നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ഗോപി സുന്ദറിന്റെ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിന്നീടാണ് ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തുന്നത്. എന്നാല്‍ അധികം വൈകാതെ ആ ബന്ധവും അവസാനിച്ചു. ഇതേ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണം തന്നെയാണ് ഗോപി സുന്ദറും അമൃതയും നേരിട്ടത്. പ്രണയിച്ചതിന്റെ പേരിലും പ്രണയം അവസാനിപ്പിച്ചതിന്റെ പേരിലും ഇരുവരും സൈബര്‍ ആക്രമണത്തിന് ഇരകളായി.

പിന്നീട് ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചാലും അതില്‍ സദാചാര കമന്റുകളുമായി എത്തുന്നവര്‍ക്ക് കണക്കില്ലായിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ അവഗണിച്ചു കൊണ്ട് തന്റെ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ഗോപി സുന്ദര്‍. ഇതിനിടെ ഇപ്പോഴിതാ ഗോപി സുന്ദറിനെക്കുറിച്ചുള്ളൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഗായികയായ, മയോനി എന്നറിയപ്പെടുന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നേരത്തെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം മയോനി പങ്കുവച്ചത് വൈറലായിരുന്നു. ആ സമയത്തും ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം ഉയര്‍ന്നു വന്നിരുന്നു. വിദേശ പര്യടനത്തിനിടെയായിരുന്നു അന്ന് മയോനി ഗോപി സുന്ദറിനാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ മയോനി ഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്.

Gopi Sundar

''ജെം ഓഫ് എ പേഴ്‌സണ്‍! ആയാസരഹിതമായി ജെനുവിന്‍, പരിശുദ്ധമായ ടാലന്റും മുഴുവനും പോസിറ്റിവിറ്റിയും. എന്നെ അത്ഭുതപ്പെടുത്തുന്നത് ജീവിതം അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല എന്നതാണ്. അദ്ദേഹമൊരു ഫ്രീ സ്പിരിറ്റും ജീവിതം ഒരു പക്ഷിയെ പോലെ എക്‌സ്‌പ്ലോര്‍ ചെയ്യുകയും ചെയ്യുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം കൊണ്ടു വരുന്ന മാന്ത്രികതയ്ക്ക് നന്ദി പറയുന്നു'' എന്നാണ് മയോനി കുറിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ മനുഷ്യന്‍ പ്രതിസന്ധിയിലും പുഞ്ചിരിക്കും. ദുരിതങ്ങളില്‍ നിന്നും ശക്തി ശേഖരിക്കും. പ്രതിഫലനങ്ങളിലൂടെ ധീരമായി വളരും എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ വിമര്‍ശിച്ചും കമന്റ് എത്തിയിട്ടുണ്ട്. അണ്ണന്‍ ആള് പുലിയാണ്. പക്ഷെ ആളു പോകും കുറച്ച് കഴിഞ്ഞാല്‍. അന്ന് ഹൃദയം തകരരുത് എന്നായിരുന്നു കമന്റ്.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X