കേരളം വിട്ടു പോവുകയാണന്ന് മീനാക്ഷി; ടോപ് സിംഗറില്‍ നിന്നും പുറത്താക്കിയെന്ന സംശയത്തിന് മറുപടി

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ പാത്തുവായി എത്തിയാണ് മീനാക്ഷി പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. പാത്തുവയായി വന്ന മീനാക്ഷി ബാലതാരമെന്ന നിലയില്‍ ഒപ്പം ഉള്‍പ്പടെ നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. പിന്നാലെയാണ് മീനാക്ഷി അവതാരകയായി എത്തുന്നത്. ടോപ് സിംഗറിന്റെ അവതാരകയായും മീനാക്ഷി കയ്യടി നേടി.

സിനിമയിലും മിനിസ്‌ക്രീനിലുമെല്ലാം സജീവമായ മീനാക്ഷി സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ മീനാക്ഷി പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഞാന്‍ കേരളം വിടുകയാണ് എന്ന തലക്കെട്ടോടെയാണ് മീനാക്ഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

Meenakshi Anoop

ക്യാപ്ഷന്‍ കണ്ട് പലരും ഞെട്ടിയെങ്കിലും സംഗതി പേടിക്കാനൊന്നുമില്ല. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി പോവുകയാണ് മീനാക്ഷി. തമിഴ് നാട്ടിലാണ് ചിത്രീകരണം നടക്കുന്നത്. കമ്പം, തേനി, പൊള്ളാച്ചി റൂട്ടിലാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഇനിയുള്ള ഭാഗം ചിത്രീകരിക്കുന്നതെന്നാണ് മീനാക്ഷി പറയുന്നത്. അതേസമയം മീനാക്ഷിയെ ടോപ് സിംഗറില്‍ നിന്നും പുറത്താക്കിയെന്ന സംശയം ചിലര്‍ക്ക് ഉണ്ടായിരുന്നു. അത് മാറിക്കിട്ടിയെന്നും കമന്റുകള്‍ വ്യക്തമാക്കുന്നുണ്ട്.

'കുറെ പേര് ടോപ് സിംഗറില്‍ നിന്ന് പറഞ്ഞു വിട്ടോ എന്ന് ഉള്ള കളിയാക്കിഉള്ള ചോദ്യം മാറികിട്ടി', എന്നാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റ്. ഷൂട്ടിംഗ് ഒക്കെ അടിപൊളി ആയി വരട്ടെ.. ടോപ് സിങ്ങറില്‍ മോള് ഇല്ലാത്തതിന്റെ കുറവ് നല്ലോണം ഫീല്‍ ചെയ്യുന്നുണ്ട് . ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു എത്രയും വേഗം വായോ മീനുസെ എന്നും ടോപ് സിംഗര്‍ ആരാധകര്‍ താരത്തിന്റെ വീഡിയോയുടെ കമന്റ് ബോക്‌സില്‍ കുറച്ചിട്ടുണ്ട്. താരത്തെ ടോപ് സിംഗറില്‍ നിന്നും പ്രേക്ഷകര്‍ മിസ് ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്.

തന്റെ നിഷ്‌കളങ്കതയും അഭിനയമികവുമൊക്കെയാണ് മീനാക്ഷിയെ താരമാക്കുന്നത്. 2014ല്‍ ബാലതാരമായി വണ്‍ ബൈ ടു എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നാലെ വന്ന അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി താരമാകുന്നത്. ചിത്രം കണ്ടവരാരും മീനാക്ഷിയുടെ കഥാപാത്രത്തേയും പ്രകടനവും മറന്നിട്ടുണ്ടാകില്ല. തുടര്‍ന്ന് ജംമ്‌നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശിഗദ, കോലുമിഠായി, അലമാര, പുഴയമ്മ, മോഹന്‍ലാല്‍, ക്യൂന്‍, അമീറ തുടങ്ങിയ സിനിമകളിലൂടേയും മീനാക്ഷി കയ്യടി നേടി.

പിന്നാലെയാണ് മീനാക്ഷി ടെലിവിഷനിലേക്ക് എത്തുന്നത്. ടോപ് സിംഗര്‍ എന്ന പരിപാടിയുടെ അവതാരകയായിട്ടാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മീനാക്ഷി സുപരിചിതയായത്. വര്ഷങ്ങളായി ടോപ് സിംഗറിന്റെ മുഖം ആയിരുന്നു മീനാക്ഷി. അതേസമയം ഈയ്യടുത്ത് ഒരു വിവാദത്തിലും മീനാക്ഷിയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന വഞ്ചനയെക്കുറിച്ചുള്ള മീനാക്ഷിയുടെ വാക്കുകള്‍ വൈറലായിരുന്നു.

Meenakshi Anoop
തന്റെ ആദ്യ യൂ ട്യൂബ് ചാനല്‍ നഷ്ടപെട്ടതിനെക്കുറിച്ച് മീനാക്ഷി ഈയ്യടുത്ത് വെളിപ്പെടുത്തുകയായിരുന്നു. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്നായിരന്നു താരത്തിന്റെ ആരോപണം. ഇതോടെഇപ്പോള്‍ യൂട്യൂബില്‍ മീനാക്ഷി പുതിയ ചാനല്‍ തുടങ്ങിയിരിക്കുകയാണ്. ഈ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു മീനാക്ഷി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

കുടുംബസമേതം എത്തിയായിരുന്നു താരം നടന്നത് എന്തെന്ന് വ്യക്തമാക്കിയത്. എന്റെ പേരില്‍ കിട്ടിയിരിക്കുന്ന പ്‌ളേ ബട്ടണ്‍ വരെ അവര്‍ കൊണ്ട് പോയി. നമ്മുടെ ചാനലില്‍ നിന്ന് എന്ത് കിട്ടിയാലും അവര്‍ എടുക്കുന്ന രീതി ആയിരുന്നു, ഇനി ആരും പറ്റിക്കപ്പെടരുതെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. പിന്നാലെ താരം തന്റെ പുതിയ ചാനലിലും സജീവമായി മാറുകയായിരുന്നു.

More from Filmibeat

Read more about: top singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X