ആ അസഭ്യ ചിത്രവുമായി ബന്ധമില്ല, എഐ എന്ന് മീനാക്ഷി; അവരുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍...
മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ കൊച്ചു മിടുക്കി. പിന്നീട് ഒപ്പത്തിലൂടെയും മീനാക്ഷി കയ്യടി നേടി. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് മീനാക്ഷി. ടോപ് സിംഗര്‍ അവതാരകയായി മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു മീനാക്ഷി.
ഇപ്പോഴിതാ മീനാക്ഷി പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മീനാക്ഷിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ് പോസ്റ്റ്. ചിത്രത്തിലുള്ളത് മീനാക്ഷിയല്ലെന്നും എഐ സാങ്കേതിക വിദ്യയുപയോഗിച് നിര്‍മ്മിച്ച ചിത്രമാണ് പ്രചരിക്കുന്നതെന്നാണ് മീനാക്ഷിയുടെ പേജില്‍ അഡ്മിന്റെ പേരില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

''മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല... ഇത് ഒരു എഐ (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു. മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത്.. അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു'' എന്നാണ് കുറിപ്പില്‍ പറയുന്നത്.
വേണ്ട ഗൗരവത്തില്‍ തന്നെ നമ്മുടെ സൈബര്‍ പോലീസും കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ അവര്‍ ക്ഷമിച്ചേക്കാം. എന്നതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്.. അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത് എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ കുഞ്ഞിക്ക് എന്നാ പ്രായം വരും എന്നായിരുന്നു ഒരാളുടെ കമന്റ്. കേസ് പോക്‌സോയില്‍ ആണ് ചേട്ടാ. അപ്പൊ എന്തായിരിക്കാം പ്രായം എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. .ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മോശം ചിത്രങ്ങള്‍ ഒറിജിനല്‍ ആണെന്ന് ഒരുമാതിരി പെട്ടവര്‍ വിശ്വസിക്കില്ല.. മീനൂട്ടി മിടുക്കിയാണ് ട്ടോ.. ധൈര്യമായിട്ട് മുന്നോട്ട് പോവുക എന്നായിരുന്നു മറ്റൊരു കമന്റ്. ചേച്ചി ആ ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ പലതും അത് ഞാന്‍ തന്നെയാണ് എന്ന് വിചാരിച്ചതുകൊണ്ടാണ് ഒരു ചെറിയ വിഷമം എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.
നമ്മുടെ മീനുസ് മോള് ആ ടൈപ്പ് അല്ലാന്ന് എല്ലാവര്‍ക്കും അറിയാം. പെട്ടെന്ന് കാണുമ്പോ ചില സോഫ്റ്റ് ടെമ്പേര്‍ഡ് ആള്‍ക്കാര്‍ക്ക് ഒരു വിഷമം തോന്നിയെന്നത് സത്യം തന്നെയാണ്. അത് ഒരു സ്‌പോര്‍ട്ടീസ് സ്പിരിറ്റില്‍ തന്നെയാണ് എല്ലാവരും എടുത്തിട്ടുണ്ടാവുക. അതിന്റെ പിന്നിലുള്ള കറുത്ത കൈകളെ കരുതിയിരിക്കുന്നത് നല്ലതാണ്, കുഞ്ഞുങ്ങളെ പോലും വെറുതവിടാത്ത ദുഷ്ടന്മാര്‍, മീനുകുട്ടി... ഇതൊന്നും കണ്ട് സങ്കടപ്പെടരുത്. കഴുത കാമം കരഞ്ഞു തീര്‍ക്കും അതുപോലെ കണ്ടാല്‍ മതി. നാളെ സ്വന്തം കുടുംബത്തില്‍ സംഭവിക്കുമ്പോഴേ ഇവനൊക്കെ വേദന മനസ്സിലാവൂ എന്നൊക്കെയാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.


Click it and Unblock the Notifications











