ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല, പക്ഷെ...; മീനാക്ഷി പറയുന്നു
മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളാണ് മീനാക്ഷി. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി. സിനിമയിലേക്ക് ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും താരങ്ങളെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം പേര്‍ ഫോളോ ചെയ്യുന്നുണ്ട് മീനാക്ഷിയെ. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ മീനാക്ഷി പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നടി നമിത പ്രമോദിനൊപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. നമിതയും മീനാക്ഷിയും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും നന്നായി അറിയാവുന്നതാണ്. മുമ്പും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറയാലി മാറിയിട്ടുണ്ട്.

തന്റെ കൂട്ടുകാരിയെക്കുറിച്ചുള്ള മീനാക്ഷിയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. താന്‍ ആത്മമിത്രങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ എന്നു പറഞ്ഞാണ് നമിതയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രം മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. മീനാക്ഷിയും നമിതയും നാദിര്‍ഷയുടെ മകള്‍ ആയിഷയും വളരെ അടുത്ത സുഹൃത്തുക്കളാണഅ. ആയിഷയുടെ വിവാഹത്തിന് നമിതയും മീനാക്ഷിയും ഡാന്‍സ് കളിച്ചതിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.
അതേസമയം അമ്മയെപ്പോലെ തന്നെ മികച്ചൊരു നര്‍ത്തകിയാണെന്ന് മീനാക്ഷി കാണിച്ചു തന്നിട്ടുണ്ട്. സിനിമയിലേക്ക് വരാന്‍ മീനാക്ഷിയ്ക്ക് താല്‍പര്യമില്ലെന്നാണ് പറയുന്നത്. ഇപ്പോള്‍ പഠിക്കുകയാണ് മീനാക്ഷി. എന്നാല്‍ മിക്ക താരങ്ങളുടേയും മക്കളേയും പോലെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മീനാക്ഷിയും ഒരുനാള്‍ സിനിമയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്റെ മുത്തുമണിയെന്നാണ് മീനാക്ഷി പങ്കുവച്ച ചിത്രത്തിന് നമിത നല്‍കിയിരിക്കുന്ന കമന്റ്. മീനാക്ഷിയുടെ ദിലീപിന്റെ സിനിമകളിലെ നായികയാണ് നമിത പ്രമോദ്. സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ സിനിമകളില്‍ നമിത ദിലീപിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അല്‍ മല്ലുവാണ് നമിതയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഈശോയാണ് അണിയറയിലൊരുങ്ങുന്ന സിനിമ.


Click it and Unblock the Notifications