മീനൂട്ടിയുടെ നാടൻ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുന്നു; കാവ്യക്ക് പിന്തുണ അറിയിച്ച് താരപുത്രി വീണ്ടും എത്തി

സെലിബ്രിറ്റികളെ കുറിച്ചും അവരുടെ മക്കളെ കുറിച്ചുമുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്കെല്ലാം ഏറെ ആവേശമാണ്. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെങ്കിലും എല്ലാ താരങ്ങളുടെ മക്കളും സിനിമയിൽ അഭിനയിക്കുന്നില്ല. എങ്കിലും എല്ലാവരെയും പ്രേക്ഷകർക്ക് സുപരിചിതമാണ്. സിനിമയിൽ പ്രവർത്തിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ എപ്പോഴും മീനാക്ഷി ദിലീപിനെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്.

മീനാക്ഷി സിനിമയിൽ ഇല്ല, പക്ഷേ ദിലീപ്- മഞ്ജു വാര്യർ ദമ്പതികളുടെ മകൾ എന്ന നിലയിൽ മീനൂട്ടിയെ എല്ലാവർക്കും ഇഷ്ടമാണ്. മീനാക്ഷിയുടെ ചെറുപ്പം മുതലുള്ള വിശേഷങ്ങളെല്ലാം ആരാധകർക്ക് അറിയാവുന്നതാണ്. ദിലീപിന്റെ വിവാഹ മോചനത്തിനു ശേഷം മീനൂട്ടി അച്ഛനൊപ്പം പോവുന്നു എന്ന തീരുമാനം എടുത്തതു മുതൽ ഇപ്പോഴത്തെ താരപുത്രിയുടെ വളർച്ചയെല്ലാം പ്രേക്ഷകർ കാണുന്നുണ്ട്. മീനൂട്ടിയുടെ താത്പര്യത്തിനു വഴങ്ങിയാണ് കാവ്യാ മാധവനെ കല്യാണം ചെയ്തതെന്ന് ദിലീപ് പറഞ്ഞിരുന്നു.

Meenakshi Dileep

ഇപ്പോൾ കാവ്യക്കും സഹോദരി മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ ഈയിടെയായിട്ട് കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്റ്ഡിന് പിന്തുണ അറിയിച്ചു കൊണ്ട് മീനാക്ഷിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഓണം സ്പെഷ്യൽ കളക്ഷനുമായാണ് ലക്ഷ്യ എത്തിയിരിക്കുന്നത്. ഇതുവരെ ഒരു ഫോട്ടോഷൂട്ടിനു പോലും നിന്നുകൊടുക്കാത്ത മീനൂട്ടി ആദ്യമായി മോഡലാവുന്നത്, അതും കാവ്യക്കു വേണ്ടിയാണ്.

വിവിധ ലുക്കിലുള്ള ഫോട്ടോസായിരുന്നു ഓരോ തവണയും മീനാക്ഷി പങ്കു വെച്ചത്. ഇതിനു മുന്നേ സൽവാർ ലുക്കിലും മോഡേൺ ധാവണി ലുക്കിലും മീനാക്ഷി എത്തിയിരുന്നു. ആ ചിത്രങ്ങൾക്ക് അമ്മ മഞ്ജു വാര്യർ ലൈക്ക് ചെയ്തതും ചർച്ചയായിരുന്നു. ഇപ്പോൾ വീണ്ടും പുതിയ ലുക്കിൽ മീനൂട്ടി എത്തി. ഇത്തവണ പക്കാ നാടൻ ധാവണി ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.

ഓഫ് വൈറ്റ് നിറത്തിലുള്ള സ്കേർട്ടും എംബ്രോയിഡറി ഡിസൈനര്‍ ബ്ലൗസിനുമൊപ്പം സിംപിള്‍ എബ്രോയിഡറി ചെയ്ത ദുപ്പട്ടയാണ് പെയര്‍ ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി തന്നെയാണ് ഇത്തവണയും മേക്കപ്പ് ചെയ്തത്. മുല്ലപ്പൂ ചൂടി ഒരു നാടൻ ലുക്കിലാണ് മീനൂട്ടി നിറഞ്ഞു നിൽക്കുന്നത്. നിരവധി ആളുകളാണ് അതീവ സുന്ദരിയായി നിൽക്കുന്ന മീനുട്ടിയെ കുറിച്ച് പറയുന്നത്.

Meenakshi Dileep

"മഞ്ജു ചേച്ചിയെ പോലുണ്ട് കാണാൻ." "എന്നും ഈ ചിരി മായാതെ മറയാതെ ഉണ്ടാകട്ടെ ..ദിലീപ് ഏട്ടൻ." ഇത്തരത്തിൽ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ എത്തിയിരിക്കുന്നത്. എല്ലാവർക്കും ദിലീപിനെ കുറിച്ചും മഞ്ജുവിനെ കുറിച്ചുമാണ് മീനൂട്ടിയെ കാണുമ്പോൾ സംസാരിക്കാനുള്ളത്. സിനിമയിലേക്ക് ഒരിക്കലും വരില്ലെന്ന് മീനാക്ഷി നേരത്തെ പറഞ്ഞിരുന്നു. പഠനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഒപ്പം ഡാൻസ് മോഡലിം​ഗ് ഇതിനോടാണ് മീനൂട്ടിക്ക് ഇഷ്ടം.

മീനാക്ഷിയുടെ പല പോസ്റ്റിനും താഴെ ആരാധകരുടെ ഫൈറ്റായിരിക്കും. ദിലീപ് ഫാൻസും മഞ്ജു ഫാൻസും പരസ്പരം വാക്ക് വാദം നടത്താറുണ്ട്. മീനാക്ഷിയുടെ എല്ലാ കാര്യങ്ങളിലും കാവ്യ ഉണ്ടാവാറുണ്ട്. അമ്മയുടെ സ്ഥാനത്ത് നിന്ന് സഹായിക്കാറുണ്ട്. അഭിനയത്തിനോട് താത്പര്യമില്ലെങ്കിലും നൃത്തം ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് മീനാക്ഷിക്ക്. ശാസ്ത്രീയമായി പഠിക്കാതെയാണ് മീനാക്ഷി റീൽസ് ചെയ്യുന്നതെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.

പോസ്റ്റ് കാണാം.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X