കാവ്യയുടെ ബിസിനസിനു കരുത്തേകാൻ മീനൂട്ടിയും കൂടെയുണ്ട്; അതീവ സുന്ദരിയായി താരപുത്രി: ചിത്രങ്ങൾ വൈറൽ

ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ എന്ന നിലയിൽ മീനാക്ഷിക്കെതിരെ സോഷ്യൽ മീഡിയയിൽ ഹെയ്റ്റേഴ്സും ഇഷ്ടമുള്ളവരും ഉണ്ട്. മീനാക്ഷിയുടെ ഏതൊരു പോസ്റ്റിനു താഴെയും ഇത്തരത്തിൽ കമന്റുകൾ നിറയാറുണ്ട്. മറ്റു താര പുത്രിമാരെ പോലെ എപ്പോഴും ഫോട്ടോകൾ പങ്കുവെക്കുന്ന ശീലം മീനാക്ഷിക്കില്ല. ഹൗസ് സർജൻസി കഴിഞ്ഞ് ​​പഠനം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. അന്ന് ദിലീപിനും കാവ്യക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

ആ ചിത്രങ്ങൾക്കു താഴെയും മോശം രീതിയിൽ കമന്റുകൾ വന്നിരുന്നു. ഏകദേശം ഒന്നര മാസത്തിനു ശേഷമാണ് മീനാക്ഷിയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. റോസാപ്പൂ പോലെ ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പുതിയ ചിത്രങ്ങളിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പറയുന്നത് മഞ്ജുനൊപ്പം മീനാക്ഷിയെ കാണണം എന്നാണ്.

Meenakshi Dileep

അതീവ സുന്ദരിയായിട്ടാണ് മീനാക്ഷിയെ ഈ ചിത്രങ്ങളിൽ കാണുന്നത്. ഈ വസ്ത്രങ്ങൾക്കും പ്രത്യേകതയുണ്ട്. കാവ്യാ മാധാവന്റെ ലക്ഷ്യയിലെ വസ്ത്രമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. ഒരു ഫ്രോക്ക് പോലെ തോന്നിക്കുന്ന ഈ ഡ്രസിൽ മീനാക്ഷി സുന്ദരിയായിരിക്കുന്നു. കാവ്യയുടെ ബ്രാന്റിനു വേണ്ടി ദിലീപിന്റെ മകൾ തന്നെ മോഡലായിരിക്കുന്നു. സെലിബ്രിറ്റി ഫാഷൻ ഫോട്ടോ​ഗ്രാഫറായ രജി ഭാസ്കറാണ് ഈ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

"ജനപ്രിയ നായകന്റെ മോൾ മീനുട്ടി, എന്നും ഇഷ്ടം ദിലീപ് ഏട്ടനോട്, ഏതു ഡ്രസ്സ്‌ ഇടുന്നതിനേക്കാൾ ഭംഗി ആയിട്ടുണ്ട് ഈ ഡ്രെസ്സിൽ". ഇങ്ങനെ കമന്റ് ബോക്സിൽ ഇത്തവണ ഭൂരിഭാ​ഗവും ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകളാണ് വന്നത്. കാവ്യയുടെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടുള്ള ഉണ്ണി പിഎസ് ആണ് മീനൂട്ടിയെ ഇത്രയും സുന്ദരിയായി ഒരുക്കിയിരിക്കുന്നത്.

ഇതിന് മുന്‍പ് മീനാക്ഷി ഒരുപാട് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്, പക്ഷേ ഒരു പ്രൊഫഷണല്‍ ഫോട്ടോഷൂട്ട് നടത്തുന്നത് ഇതാദ്യമായാണ്. മാത്രമല്ല, ആദ്യമായാണ് ഒരു ബ്രാന്റിന് വേണ്ടി മോഡലായി എത്തുന്നത്. അത് കാവ്യയ്ക്ക് വേണ്ടിയാണ് എന്നതാണ് ആരാധകരുടെ സന്തോഷം കൂട്ടുന്നത്. മീനാക്ഷിയുടെ ഫോട്ടോയ്‌ക്കൊപ്പം, ധരിച്ച കുര്‍ത്തിയുടെ ഡീറ്റേയില്‍സിനായി ലക്ഷ്യയുടെ ഓണ്‍ലൈന്‍ പേജും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

Meenakshi Dileep

ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ കാവ്യ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പങ്കുവെക്കുന്നുണ്ടായിരുന്നു. ഓണത്തിന്റെ ബിസിനസ് തിരക്കുകളിലായിരുന്നു കാവ്യ. വേറിട്ട സാരികളും ഡിസൈനുകളും കാവ്യ തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മീനാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ടിലൂടെ മനസിലാവുന്നത് കാവ്യക്കൊപ്പം മീനൂട്ടിയും സപ്പോർട്ടായി നിൽക്കുന്നുണ്ട് എന്ന് തന്നെയാണ്.

എല്ലാ പോസ്റ്റിനു താഴെയും ചോദിക്കുന്ന പോലെ മഞ്ജു വാര്യരെ കുറിച്ച് പുതിയ പോസ്റ്റിനു താഴെയും ചില കമന്റുകൾ വന്നിരുന്നു. എങ്കിലും ദിലീപിന്റെ മീനൂട്ടി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ​ദിലീപ് മഞ്ജു എന്നീ രണ്ട് ​ആരാധക ​ഗ്രൂപ്പാണ് മീനാക്ഷിയുടെ പോസ്റ്റുകൾക്ക് കമന്റ് ചെയ്യുന്നത്. രണ്ട് ഭാ​ഗത്ത് നിന്നും മോശം വാക്കുകളും അഭിനന്ദനങ്ങളും ഒരേപോലെ മീനാക്ഷിക്ക് നേരിടേണ്ടി വരുന്നുണ്ട്.

വൈറൽ പോസ്റ്റ്

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X