പുതിയ സന്തോഷ വാർത്തയിലും അമ്മയില്ല; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മീനാക്ഷിയും മഞ്ജു വാര്യരും

ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് മീനാക്ഷി ദിലീപിനെ കുറിച്ചാണ്. താരപത്രിയുടെ എംബിബിഎസ് പഠനം പുർത്തിയാക്കിയതിനു ശേഷം ദിലീപ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ആ സന്തോഷ വാർത്ത പങ്കിട്ടിരുന്നു. ദിലീപ് - മഞ്ജു വാര്യർ വിഷയങ്ങൾ വരുമ്പോഴെല്ലാം മീനാക്ഷിയും ആ ചർച്ചകളിൽ ഇടം നേടാറുണ്ട്. ഡാൻസ് വീഡിയോകളിലൂടെ ശ്രദ്ധേയയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരെ അനുകൂലിക്കുന്ന ആളുകളെല്ലാം പലപ്പോഴും മീനാക്ഷിയുടെ റീൽസിനു താഴെ ചീത്ത വിളിക്കാറുണ്ട്.

ദിലീപ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ചതിനു തൊട്ടുപിന്നാലെ കാവ്യാ മാധവനും മീനാക്ഷിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരുന്നു. തുടക്കത്തിൽ മീനാക്ഷി സോഷ്യൽ മീഡിയയിൽ വലിയ ആക്ടീവ് ആയിരുന്നില്ല. എന്നാൽ പിന്നീട് കിടിലൻ ഡാൻസ് സ്റ്റെപ്പുകളിലൂടെ നിരവധി ആരാധകളെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. താരത്തിന്റെ മെഡിക്കൽ പഠനം പൂർത്തിയായതിന്റെ സന്തോഷമായിരുന്നു കുറച്ച് ദിവസങ്ങളായി കണ്ടു കൊണ്ടിരുന്നത്. മീനാക്ഷിയുടെ ഈ വിജയത്തിൽ മഞ്ജു വാര്യരും ഏറെ സന്തോഷത്തിൽ തന്നെയാവും.

Meenakshi

അതിനിടയിലാണ് മീനാക്ഷി മഞ്ജുവിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നുണ്ടെന്ന് കണ്ടു പിടിച്ചത്. ഇതുവരെ ഒരു വേദിയിൽ പോലും ഒരു പരിപാടിക്ക് പോലും മഞ്ജുവും മീനാക്ഷി ഒരുമിച്ച് വന്നിട്ടില്ല. എന്നാൽ മകൾ ഇന്നും അമ്മയെ ഓർക്കുന്നുണ്ട് എന്ന ആഹ്ലാദത്തിലായിരുന്നു ആരാധകർ. മഞ്ജു വാര്യർ നേരത്തെ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് സ്വന്തം അമ്മയെ മീനാക്ഷി ഇപ്പോഴും കാണാൻ ശ്രമിക്കാത്തതെന്നാണ് ആളുകൾ ചോ​ദിക്കുന്നത്.

മകളും അമ്മയും പരസ്പരം ഫോളോ ചെയ്യുന്നു എന്നത് ആരാധകർക്ക് വലിയ സന്തോഷം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ ഫോളോ ലിസ്റ്റ് എടുത്താൽ മഞ്ജുവിനെ കാണാൻ ഇല്ല. അമ്മയുടെ ഫോളോയിം​ഗ് ലിസ്റ്റിൽ മീനാക്ഷി ഇപ്പോഴും ഉണ്ട്. ഇത് ശരിക്കും വല്ലാതെ കുഴപ്പിക്കുന്ന കാര്യമായി. പെട്ടെന്ന് ആയിരുന്നു മഞ്ജുവിനെ മീനാക്ഷി അൺഫോളോ ചെയ്തത്. ഒരുപക്ഷേ അറിയാതെ സംഭവിച്ചതാവുമെന്ന് പലരും പറയുന്നു.

Meenakshi

ആരാധകർക്കിടയിൽ മീനാക്ഷിക്കും മഞ്ജുവിനും പ്രത്യേക സ്ഥാനമുണ്ട്. അതിനാൽ തന്നെ മീനാക്ഷി അമ്മയെ അൺഫോളോ ചെയ്തത് ശരിയായില്ല എന്നാണ് ആളുകൾ പറയുന്നത്. മീനാക്ഷിയുടെ പല പോസ്റ്റുകൾക്കും താഴെ അമ്മാവൻ മധു വാര്യരും കമൻ്റ് ചെയ്യാറുണ്ട്. എന്നാൽ മധു വാര്യരെ പോലും മീനാക്ഷി ഫോളോ ചെയ്യുന്നില്ല. കാവ്യക്കൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവെക്കാറുണ്ട്. കാവ്യയുടെ പുതിയ പോസ്റ്റ് മീനാക്ഷിക്കൊപ്പമുള്ളതായിരുന്നു. അതിൽ ഒരു ഹാർട്ട് ഇമോജിയിട്ട് മീനാക്ഷി കമൻ്റ് ചെയ്തിരുന്നു.

കാവ്യയുടെ പോസ്റ്റിനു താഴെ പലരും പറയുന്നത് "മഞ്ജു ചേച്ചി വേണമായിരുന്നു". "കാവ്യേന്റെ ഭാവം കണ്ടാൽ തോന്നും ഓളെ മോളാണെന്ന്". "എന്താ അവളുടെ ചിരി കുടുംബം കലക്കി നാണമ്മില്ലാത്തവൾ". ഇങ്ങനെ നിരവധി കമന്റുകളായിരുന്നു ആ പോസ്റ്റിനു താഴെ വന്നത്. കാവ്യ പലപ്പോഴായി ഇൻസ്റ്റ​ഗ്രാം കമന്റ് സെക്ഷൻ ഓഫാക്കി ഇടാറുണ്ട്. കാരണം അത്രക്കും മോശം കമന്റുകളും ചീത്തവിളിയുമാണ് കാവ്യക്കു നേരെ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X