'എല്ലാവരും നോക്കിയത് അവളുടെ കാലിലേക്ക്'; കൂട്ടുകാരിയുടെ മറുപടി കേട്ട് ഞെട്ടി; മീനാക്ഷി പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് മീനാക്ഷി താരമാകുന്നത്. അവതാരകയായി കയ്യടി നേടിയ ശേഷം സിനിമകളിലും മീനാക്ഷി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണവും മീനാക്ഷിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഒരാള്‍ പറഞ്ഞ കമന്റിനെക്കുറിച്ചും താന്‍ എങ്ങനെയാണ് അതിനെ നേരിട്ടതെന്നും പറയുകയാണ് മീനാക്ഷി രവീന്ദ്രന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Meenakshi Raveendran

''ഒരാള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് മറുപടി നല്‍കണമെന്ന് തോന്നിയില്ല. അപ്പോള്‍ ഞാന്‍ സാരിയാണ് ധരിച്ചിരുന്നത്. ഇപ്പോള്‍ നിന്നെ കാണാന്‍ ഡീസന്റ് ആയി എന്ന് അയാള്‍ പറഞ്ഞു. ഓക്കെ ബൈ എന്ന് പറഞ്ഞ് ഞാന്‍ പോന്നു. പൊതുവെ ഞാന്‍ അങ്ങനെയാണ്. അത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നില്‍ക്കാതിരിക്കുക എന്നത് എന്റെ പക്വതയാണെന്ന് കരുതുന്നു. ഞാന്‍ ഒരാളെ കണ്ടാല്‍ അങ്ങനെ പറയാന്‍ നില്‍ക്കില്ല'' എന്നാണ് മീനാക്ഷി പറയുന്നത്.

ഒരാള്‍ ധരിച്ചിരിക്കുന്നത് എനിക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. പക്ഷെ അത് എന്നെ ബാധിക്കുന്ന വിഷയമല്ലെന്നാണ് മീനാക്ഷി പറയുന്നത്. അതിനാല്‍ നിങ്ങളെ കാണാന്‍ ഇപ്പോള്‍ ഡീസന്റായിരിക്കുവെന്ന് ഞാന്‍ പറയില്ല. അത് പറയാന്‍ ഞാന്‍ ആളല്ല. നിങ്ങളുടെ കാശ് കൊടുത്ത് നിങ്ങളൊരു ഡ്രസ് വാങ്ങിയിടുന്നതിന് എനിക്കെന്താണ്? എന്നാണ് മീനാക്ഷി ചോദിക്കുന്നത്. അതേസമയം മോശമായി കാണാന്‍ ആഗ്രഹമില്ലെന്ന് ആത്മാര്‍ത്ഥമായി പറയുന്നുവരുണ്ടെന്നും മീനാക്ഷി അഭിപ്രായപ്പെടുന്നു.

''ആദ്യമായി കാണുന്ന ഒരാളോട് വന്ന് നിന്നെ ആ വേഷത്തില്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ കാണാന്‍ ഡീസന്റായി, ഇങ്ങനത്തെ ഡ്രസ് ഇട്ടാല്‍ മതിയെന്ന് പറയുന്നവരുണ്ട്. സര്‍ക്കാസമായിരുന്നില്ല. അദ്ദേഹം വളരെ കാര്യമായിട്ടാണ് ഇനി ഇതുപോലത്തെ വേഷം ധരിച്ചാല്‍ മതിയെന്ന് പറയുന്നത്. ഓക്കെ ബൈ എന്ന് പറഞ്ഞ് ഞാന്‍ പോന്നു. അദ്ദേഹം വളരെയധികം വിദ്യാഭ്യാസവും അനുഭവ സമ്പത്തുമൊക്കെയുള്ള ആളാണ്. ഇപ്പോള്‍ അതൊക്കെ ഭയങ്കര തമശയായി തോന്നുന്നു.'' എന്നും താരം പറയുന്നു.

ഞാന്‍ ഇപ്പോള്‍ അതിനെയെല്ലാം മറികടന്നു കഴിഞ്ഞു. ഡല്‍ഹിയിലെ അനുഭവങ്ങള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. തന്നെ ഞെട്ടിച്ച കൂട്ടുകാരിയുടെ പ്രതികരണത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

''ഞാന്‍ ഷോര്‍ട്‌സ് ധരിക്കുന്നത് ഡല്‍ഹിയില്‍ വച്ചാണ്. അതുവരെ ഇട്ടിട്ടുണ്ടായിരുന്നില്ല. എന്റെ കൂടെ ഒരു കുട്ടിയുണ്ടായിരുന്നു. അവളും ഞാനും പുറത്ത് പോയി. എനിക്ക് സൈക്കിള്‍ റിക്ഷയില്‍ കേറാന്‍ ഭയങ്കര ആഗ്രഹമായിട്ട് അവള്‍ എന്നെ കൊണ്ടു പോയതാണ്. അവള്‍ ഷോര്‍ട്‌സ് ആയിരുന്നു ധരിച്ചിരുന്നത്. അന്ന് എല്ലാവരും നോക്കിയത് അവളുടെ കാലിലേക്കാണ്.'' താരം പറയുന്നു.

എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി. ഞാന്‍ അവളോട് എല്ലാവരും നോക്കുന്നെടി എന്ന് പറഞ്ഞു. ആ നോക്കുന്നവര്‍ നോക്കിയിട്ട് പോട്ടെ എന്നായിരുന്നു അവളുടെ മറുപടി. അവള്‍ അതിനെയൊന്നും ഗൗനിക്കുന്നേയില്ല. എനിക്കത് വലിയ സര്‍പ്രൈസായിരുന്നു എന്നാണ് മീനാക്ഷി പറയുന്നത്. നമ്മളുടെ ഇഷ്ടങ്ങള്‍ നോക്കി, ബാക്കിയുള്ളവര്‍ എന്ത് പറയുമെന്നത് അവഗണിച്ചും ജീവിക്കാന്‍ പറ്റുമെന്ന് പഠിച്ചു. എന്റെ റൂമേറ്റ്‌സില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.

സിനിമകളിലും സജീവമാണ് മീനാക്ഷി രവീന്ദ്രന്‍. പ്രേമലുവിലെ മീനാക്ഷിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കടകന്‍, പതിനൊന്നാം രാത്രി എന്നിവയാണ് ഒടുവിലായി പുറത്തിറങ്ങിയ സിനിമകള്‍. നായികാ നായകന്‍, ഉടന്‍ പണം തുടങ്ങിയ ചാനല്‍ പരിപാടികളിലൂടെയാണ് മീനാക്ഷി താരമാകുന്നത്. ഉടന്‍ പണത്തിലൂടെ മലയാളത്തിലെ ജനപ്രീയ അവതാരകരില്‍ ഒരാളായി മാറുകയായിരുന്നു മീനാക്ഷി.

More from Filmibeat

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X