നാട്ടുകാര്‍ എന്നെ ഇഷ്ടപ്പെടണമെന്നില്ല, എല്ലാം നേരിടാന്‍ തയ്യാറാണ്; മോശം കമന്റുകളോട് മീനാക്ഷി
പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. അവതാരകയായിട്ടാണ് മീനാക്ഷി ശ്രദ്ധ നേടുന്നത്. പിന്ന്ാലെ സിനിമയിലും സാന്നിധ്യം അറിയിക്കുകയായിരുന്നു. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയെത്തിയാണ് മീനാക്ഷി ശ്രദ്ധ നേടുന്നത്. പിന്നീട് ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ പ്രിയതാരമായി മാറുകയായിരുന്നു മീനാക്ഷി രവീന്ദ്രന്‍. നൃത്തത്തിലും പ്രാവീണ്യമുള്ള മീനാക്ഷി എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് വന്നത്.
കഴിഞ്ഞ ദിവസം പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. മോഡേണ്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് മീനാക്ഷി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പിസ്ത ഗ്രീന്‍ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോണ്‍ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. എന്നാല്‍ മീനാക്ഷിയുടെ വസ്ത്രധാരണ രീതിക്ക് വലിയ വിമര്‍ശനമാണ് ലഭിച്ചത്.

മീനാക്ഷിയെ മാത്രമല്ല മാതാപിതാക്കളെയും വരെ വലിച്ചിട്ട് വളരെ മോശമായ രീതിയിലാണ് കമന്റുകള്‍. ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല. നാണവും മാനവുമില്ലാത്ത ജന്മം. മോളെന്ത് കാണിച്ച് നടന്നാലും അച്ഛനും അമ്മയ്ക്കും യാതൊരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു. ഒരു ഉളുപ്പും ഇല്ലാതെ ഇത്രയും ആളുകള്‍ക്കിടയില്‍ ഇങ്ങനെ നടക്കാന്‍ എങ്ങനെ കഴിയുന്നു. വീട്ടുകാരെ സമ്മതിക്കണം ഇങ്ങനെ വിട്ടേക്കുന്നതിന് എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
ഇപ്പോഴിതാ കമന്റുകളോട് മീനാക്ഷി പ്രതികരിച്ചിരിക്കുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ പ്രതികരണം. വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകളോട് എങ്ങനെയാണ് പ്രതികരിക്കാറുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മീനാക്ഷി.
ഞാന്‍ പ്രതികരിക്കാറേയില്ല. അപ്പോള്‍ പ്രശ്‌നം തീര്‍ന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോള്‍ ശബ്ദം ഉണ്ടാകുന്നില്ലല്ലോ. ഓണ്‍ലൈന്‍ മീഡിയ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ്. ഞാന്‍ ഏത് ഇന്റര്‍വ്യുവിന് പോയാലും പ്രതീക്ഷിക്കുന്ന ചോദ്യമാണ്. മീനാക്ഷി ഇതിനെ എങ്ങനെ നേരിടുന്നുവെന്നത്. ഞാന്‍ എങ്ങനെ നേരിടുന്നതായിട്ടാണ് നിങ്ങള്‍ക്ക് തോന്നുന്നത്? എന്നായിരുന്നു മീനാക്ഷിയുടെ പ്രതികരണം.
ഞാന്‍ ഒരു കാര്യം പറയാം. ഈയ്യൊരു മീഡിയയില്‍ വരുമ്പോള്‍ ഇതൊക്കെ നേരിടാന്‍ തയ്യാറായിട്ട് വേണം വരാന്‍. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാന്‍ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാന്‍ പറ്റില്ല. പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനവും പ്രേക്ഷകര്‍ക്കുള്ളതാണ്. വ്യക്തിജീവിതത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞാലും ആളുകള്‍ പറയും. അത് തടാന്‍ സാധിക്കാത്ത കാര്യമാണെന്നും മീനാക്ഷി പറയുന്നു.

അത് ശരിയായ കാര്യമല്ല. പക്ഷെ അങ്ങനെ ആളുകള്‍ ചെയ്യും. പ്രൊഫഷണലി വിമര്‍ശിക്കുന്നതിനോടൊപ്പം അവര്‍ക്ക് ഇഷ്ടപ്പെടാത്തത് നമ്മള്‍ ചെയ്യുമ്പോഴോ, സോ കോള്‍ഡ് സംസകാരത്തിന് ചേരാത്തത് പോലെ എന്ന് അവര്‍ക്ക് തോന്നുന്നത് പോലെയോ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ വിമര്‍ശിക്കും. നമുക്ക് അതിലൊന്നും ചെയ്യാനാകില്ല. നമുക്ക് ചെയ്യാനാവുക വായടച്ച് മിണ്ടാതിരിക്കുക മാത്രമാണ്. ഞാന്‍ ഇപ്പോള്‍ അതാണ് ചെയ്യുന്നത്. അതുകൊണ്ട് സമാധാനത്തില്‍ മുന്നോട്ട് പോവുന്നുണ്ടെന്നും മീനാക്ഷി പറയുന്നു.
മീനാക്ഷിയുടെ ഏറ്റവും പുതിയ സിനിമ പ്രേമലുവാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. നസ്ലന്‍, മമിത ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications