എന്നോടുള്ള ദേഷ്യത്തിന് ഭര്‍ത്താവിന് മെസേജ് അയക്കുന്നു; കൂവല്‍ റാണിയെന്നാണ് വിളിക്കുന്നത്!

മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെയാണ് മീര താരമാകുന്നത്. പിന്നീട് നിരവധി പരിപാടികളില്‍ മീര അവതാരകയായി എത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് മീര. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം വിമര്‍ശനങ്ങളും മീര നേരിടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മീര. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഇവന്റൊക്കെ കഴിഞ്ഞു വന്നാല്‍ ഇപ്പോള്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക്ക് വിഷ്ണുവാണ്. അമിതമായി കൂവരുത് എന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയ എനിക്കിട്ട പേര് കൂവല്‍ റാണിയെന്നാണ്. എക്‌സൈറ്റഡ് ആകുമ്പോള്‍ ഞാന്‍ കൂവും. ആവശ്യത്തിന് ഒന്നോ രണ്ടോ കൂവിക്കോളൂ, കൂടുതല്‍ ആവരുതെന്ന് വിഷ്ണു പറയും. കാരണം വിഷ്ണുവാണ് എനിക്ക് വരുന്ന കമന്റുകളൊക്കെ വായിക്കുന്നത്. ആ ധൈര്യം സമ്മതിക്കണമെന്നും മീര പറയുന്നു.

Meera Anil

ആദ്യം ഇതൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശീലമായെന്നും വിഷ്ണു പറയുന്നു. പണ്ടൊക്കെ നേരിട്ട് വന്നായിരുന്നു ആളുകള്‍ ചീത്ത വിളിച്ചിരുന്നത്. എന്നാല്‍ വിവാഹ ശേഷം വിഷ്ണുവിന്റെ അക്കൗണ്ട് തേടിപ്പിടിച്ച് വിഷ്ണുവിന് പേഴ്‌സണലായി ചീത്തവിളിച്ച് മെസേജ് അയക്കുമെന്നാണ് മീര പറയുന്നത്. പക്ഷെ അവര്‍ക്ക് അപ്പോള്‍ തന്നെ വിഷ്ണു മറുപടി നല്‍കുകയും പിന്നാലെ ബ്ലോക്ക് ചെയ്യുമെന്നും മീര പറയുന്നു.

എന്തിനാണ് തനിക്ക് മെസേജ് അയക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് വിഷ്ണു പറയുന്നത്. മറുപടി നല്‍കേണ്ടതില്ല, പലതും ഫേക്ക് ആയിരിക്കുമെന്ന് താന്‍ വിഷ്ണുവിനോട് പറയാറുണ്ടെന്നും മീര പറയുന്നുണ്ട്. വിഷ്ണുവിന്റെ അക്കൗണ്ട് ആക്ടീവു പോലുമല്ലെന്നും ഇരുവരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില ട്രോളുകളൊക്കെ വരുമ്പോള്‍ നിനക്ക് നിന്റെ ഭാര്യയോട് പറഞ്ഞൂടേ എന്നൊക്കെ വിഷ്ണുവിന് മെസേജ് അയക്കാറുണ്ടെന്നും മീര പറയുന്നു.

സംസാരപ്രിയയായ മീരയ്‌ക്കൊപ്പമിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. മീര എപ്പോഴും ആക്ടീവാണ്. ഡ്രൈവ് ചെയ്യുമ്പോഴും പാട്ട് ഇടുന്നതിലും കൂടുതലും തങ്ങള്‍ സംസാരിക്കുകയായിരിക്കുമെന്നും വിഷ്ണു പറയുന്നുണ്ട്. തങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സിനെ പോലെയാണെന്നും ഇരുവരും പറയുന്നു. അതുകൊണ്ട് എന്തും പറയാന്‍ സാധിക്കും. അളിയാ ബ്രോ എന്നൊക്കെ പരസ്പരം വിളിക്കാറുണ്ടെന്നും മീരയും വിഷ്ണുവും പറയുന്നുണ്ട്.

Meera Anil

അതേസമയം ഇപ്പോള്‍ തങ്ങളുടെ യൂട്യൂബ് ചാനലില്‍ പ്രൈവറ്റ് ആയിട്ടുള്ള നിമിഷങ്ങള്‍ പങ്കുവെക്കാറില്ലെന്നും മീര പറയുന്നുണ്ട്. തനിക്ക് ഏറ്റവും കൂടുതല്‍ തെറി വിളി കേട്ടിട്ടുള്ളത് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നൊരു വീഡിയോയിലാണ്. വിഷ്ണു ഉറങ്ങുകയാണ്, ഞാനാണ് വെജിറ്റബിള്‍സ് കട്ട് ചെയ്യുന്നത് വിഷ്ണു എഴുന്നേല്‍ക്കുമ്പോള്‍ കൊടുക്കണമല്ലോ എന്ന് പറഞ്ഞു. താഴെ വന്ന കമന്റ് ഇയാളെന്താ കുഞ്ഞ് കുട്ടിയാണോ? ഇയാള്‍ക്ക് എടുത്ത് കഴിച്ചൂടേ എന്നായിരുന്നുവെന്ന് മീര പറയുന്നു.

അടുത്ത വീഡിയോയില്‍ വിഷ്ണുവിനെ ഇരുത്തി അരിയിപ്പിച്ചു. എന്നാല്‍ അതിന് വന്ന കമന്റ് ഇതൊക്കെ ചെയ്യേണ്ടത് ഇവളല്ലേ എന്നായിരുന്നു. ഇതോടെ നീ എന്ത് വേണേലും ചെയ്‌തോ എന്ന് താന്‍ വിഷ്ണുവിനോട് പറഞ്ഞു. എന്തു ചെയ്താലും കമന്റ് ഉറപ്പാണെന്നും മീര പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X