നാടന്‍ കോഴി കരിങ്കോഴിയായി, വിഷ്ണു തല്ലിയില്ലന്നേയുള്ളൂ! ഒടുവില്‍ സംഭവിച്ചത്...; മീര പറയുന്നു
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് അവതാരകയായാണ് മീരയെ മലയാളികള്‍ പരിചയപ്പെടുന്നത്. കോമഡി സ്റ്റാര്‍സിന്റെ സ്ഥിരം അവതരാകയായ മീര മറ്റ് പരിപാടികളൂടേയും കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരമാണ് മീര. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ മീര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പാചകത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മീര. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മീര തന്റെ പാചക പരീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചത്. താന്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആദ്യമായി പാളിപ്പോയ പരീക്ഷണത്തെക്കുറിച്ചും അഭിമുഖത്തില്‍ മീര സംസാരിക്കുന്നുണ്ട്. നാടന്‍ ചിക്കന്‍ കറിയിലാണ് മീരയ്ക്ക് അമളി പറ്റിയത്.

''വിഷ്ണുവിന് ഒരുപാട് ഇഷ്ടമാണ് നാടന്‍ കോഴിക്കറി. ഒരിക്കല്‍ വിഷ്ണു അതിരാവിലെ എഴുന്നേറ്റു കോഴി വാങ്ങിക്കൊണ്ടു വന്നു. ബ്രോയിലര്‍ ചിക്കന്‍ വച്ചിട്ടുണ്ടെങ്കിലും ഞാന്‍ ആദ്യമായാണ് നാടന്‍ കോഴി വയ്ക്കാന്‍ പോകുന്നത്. എല്ലാവരും പറഞ്ഞു നല്ല വേവാണ് നാടന്‍ കോഴിക്കെന്ന് കുക്കറില്‍ വേവിക്കാന്‍ വച്ചു. കുറെയധികം വിസില്‍ വന്നു, അവസാനം അടുക്കള മുഴുവനും പുക നിറഞ്ഞു. സത്യത്തില്‍ ഭയന്നുപോയി. അടുത്തുള്ളവര്‍ക്കു വരെ കരിഞ്ഞ മണം എത്തിത്തുടങ്ങി. കുക്കര്‍ തുറന്നപ്പോള്‍ ഞെട്ടിപ്പോയി'' എന്നാണ് മീര പറയുന്നു.
അടുപ്പത്തിരുന്ന കോഴി കരിങ്കോഴി പോലെ കരിഞ്ഞുണങ്ങിപ്പോയിരുന്നു. കറിയുണ്ടാക്കിയ കുക്കറും നശിച്ചുവെന്നാണ് മീര പറയുന്നത്. ബ്രോയിലര്‍ ചിക്കന്‍ വേവിക്കാന്‍ വയ്ക്കുന്ന പോലെ ഇത്തിരി വെള്ളം മാത്രമാണ് മീര കുറക്കറില്‍ വച്ചിരുന്നത്. അതായിരുന്നു മീരയ്ക്ക് പറ്റിയ അബദ്ധം. ആ വെള്ളവും വറ്റി, നാടന്‍ കോഴിയില്‍നിന്ന് വെള്ളവും ഇറങ്ങിയില്ല. നല്ല പരുവമായെന്ന് മീര പറയുന്നു.
അങ്ങനെ നാടന്‍ ചിക്കന്‍ കറി ആശിച്ച് മോഹിച്ചിരുന്ന വിഷ്ണു തന്നെ തല്ലിയില്ലന്നേയുള്ളൂവെന്നാണ് മീര പറയുന്നത്. പരീക്ഷണം പാളിയതോടെ ഒടുവില്‍ കടയില്‍ നിന്നും ചിക്കന്‍ ഫ്രൈ വരുത്തി കഴിക്കേണ്ട അവസ്ഥയായി മീരയ്ക്കും വിഷ്ണുവിനും. പരീക്ഷണം പാളിയെങ്കിലും അതോടെ നാടന്‍ ചിക്കന്റെ വേവ് താന്‍ മനസിലാക്കിയെന്നാണ് മീര പറയുന്നത്.

അഭിമുഖത്തില്‍ തന്റെ പാചകത്തിലുള്ള ക്രെഡിറ്റ് മുഴുവന്‍ വിഷ്ണുവിന്റെ അമ്മയ്ക്കാണ് നല്‍കുന്നതെന്നും മീര പറയുന്നുണ്ട്. ഭക്ഷണത്തില്‍ എന്നും വെറൈറ്റി പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് മീര. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും. ഓരോ ദിവസവും ചിക്കന്‍കറിയുണ്ടാക്കുന്നത് പല സ്റ്റൈലിലാണെന്നാണ് മീര പറയുന്നത്. അതേസമയം താനുണ്ടാക്കുന്നത് ടേസ്റ്റിയാണെന്ന് വിഷ്ണു പറയാറുണ്ടെന്നും നമ്മളുണ്ടാക്കിയത് മറ്റുള്ളവര്‍ വയറു നിറയെ കഴിക്കുകയും നന്നായിയെന്ന് പ്രശംസിക്കുകയും ചെയ്യുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും മീര പറയുന്നു.
ഷൂട്ടിംഗ് തിരക്കുകാരണം വിവാഹത്തിന് മുമ്പ് തനിക്ക് പാചകം പഠിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് മീര പറയുന്നത്. പിന്നീട് വിവാഹ ശേഷം മല്ലപ്പള്ളിയിലേക്ക് വന്നതോടെ വിഷ്ണുവിന്റെ അമ്മയില്‍ നിന്നും പതിയെ പഠിച്ചെടുക്കുകയായിരുന്നു. അതിനാല്‍ തന്റെ പാചകം കോട്ടയം സ്‌റ്റൈലിലാണെന്നാണ് എല്ലാവരും പറയുന്നതെന്നും മീര പറയുന്നു.


Click it and Unblock the Notifications